വിദ്യാഭ്യാസമന്ത്രി ബഹു .ശിവൻകുട്ടിയ മുമ്പു വിളിച്ചിരുന്നത് ഇങ്ങനെ ആയിരുന്നു 'നഗരത്തിന്റെ പ്രക്ഷോഭകാരി, പ്രക്ഷോഭകാരികളുടെ രക്ഷാധികാരി.' പലരും വിചാരിച്ചിരുന്നു എന്തുകൊണ്ടാണ് അങ്ങനെയുള്ള ശിവൻ കുട്ടിയെ വിദ്യാഭ്യാസ മന്ത്രി ആക്കിയതെന്ന്. ആ ചിന്തക്ക് പിന്നിൽ വലതുപക്ഷ മേലാളന്മാർ.
സത്യമെന്താണ്? 5 വർഷത്തോളം കേരളത്തിന്റെ വിദ്യാഭ്യാസമന്ത്രി എന്ന നിൽയിൽ മെച്ചപ്പെട്ട ഭരണം നിർവഹിച്ചു. വിവാദമില്ലാതെ പുസ്‌തകം എത്തിക്കുകയും പരിക്ഷ കൃത്യമായി നടത്തുകയും ചെയ്ത് പേരെടുത്ത ശിവൻകുട്ടി എപ്പോഴും പാവപെട്ട മനുഷ്യരോടപ്പമാണ് .. ഏതെങ്കിലും ഇടതു സാഹിത്യം അരിച്ചു കുടിച്ചു വാക് ധോരണിയാക്കി നേതാവ് ആയതല്ല ശിവൻകുട്ടി. പല കാക്കിധാരികളോടും പോരടിച്ചു മനുഷ്യരുടെ അവകാശനങ്ങൾക്കു വേണ്ടി നിലകൊണ്ട ശിവന്കുട്ടിയെ അടിന്തരവസ്ഥ മുതൽ ജനത്തിന് അറിയാം.
അവിടെയാണ് സംഘ പരിവാർകാർ വിലയില്ലാത്ത വിരട്ടലുമായി എത്തുന്നത്. ആ പരിപ്പ് ഇവിടെ വേവില്ല. തിരുവന്തപുരത്തുകാർക്ക് അറിയാവുന്ന പല സംഭവ കഥകളും ശിവൻകുട്ടിയുടെ പൊരാട്ടത്തിന്റെ ഭാഗമായി ഉണ്ട് . മൂന്നര പതിറ്റാണ്ടു മുൻപ് തിരുവനന്തപുരം കാർമൽ സ്കൂൾ അധികൃതർ ഐഎസ്ആർഒയിലെ ഒരു എഞ്ചിനീയറുടെ മകളായ വന്ദനാ മേനോൻ എന്ന ഒൻപതാം ക്ലാസുകാരിയെ ഒരു വിഷയത്തിന് മൂന്നു മാർക്ക് കുറവെന്ന പേരിൽ തോൽപിച്ചു. മറ്റെല്ലാ വിഷയങ്ങൾക്കും ഫസ്റ്റ് ക്ലാസ്സ് മാർക്ക്. കുട്ടിയെ തോൽപിച്ച വിവരമറിഞ്ഞ് കുട്ടിയുടെ അമ്മ ആത്മഹത്യ ചെയ്തു. അധിക ഫീസ് വാങ്ങി സ്കൂൾ അധികൃതർ നടത്തുന്ന പ്രത്യേക ട്യൂഷൻ ക്ലാസ്സിൽ കുട്ടിയെ അയ്ക്കാത്തതിനും പുതിയ ബസ് വാങ്ങാൻ പണം നൽകാത്തതിനും കുട്ടിയെ മന:പൂർവ്വം തോൽപിച്ചതാണെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു.
തുടർന്ന് സ്കൂളിനു മുന്നിൽ എസ്എഫ്ഐയുടെ നേതൃത്വത്തിൽ വമ്പിച്ച വിദ്യാർത്ഥി സമരം നടന്നു. അന്നത്തെ എസ് എഫ്ഐ സംസ്ഥാന സെക്രട്ടറി വി ശിവൻകുട്ടി. സംസ്ഥാനം ഭരിക്കുന്നത് കെ കരുണാകരൻ. വഴുതക്കാട് -ഇടപ്പഴഞ്ഞി റോഡിൽ ദിവസവും വിദ്യാർത്ഥികളും പോലീസും ഏറ്റുമുട്ടി. മുന്നിൽ ശിവൻകുട്ടി. എല്ലാം കഴിയുമ്പോൾ തലപൊട്ടി ചോരയിൽ കുളിച്ചു നിൽക്കുന്ന ശിവൻകുട്ടിയെയാണ് എന്നും കാണുന്നത്. പോലീസിനെക്കൊണ്ട് അടിച്ചമർത്താൻ കഴിയാതെ വന്നപ്പോൾ സ്കൂൾ അധികൃതർ തീരപ്രദേശത്തുള്ള സ്വന്തം സമുദായക്കാരെ ഇറക്കി സമരത്തെ നേരിടാൻ.
അന്ന് ദിവസവും തലപൊട്ടി ചോരയിൽ കുതിർന്നു നിന്ന ശിവൻകുട്ടിയെ കണ്ടവർക്ക് ഇന്നത്തെ അയാളുടെ കൈവിറയലും മുറിഞ്ഞ വാചകങ്ങളും കാണുമ്പോൾ മനസ്സിലാവും അന്ന് വാങ്ങിക്കുട്ടിയ തല്ലിൻ്റെ ഫലമാണ് ഇന്ന് അനുഭവിക്കുന്നതെന്ന്. കൂടെ ജീവിത ശൈലി രോഗങ്ങളും. അത് വച്ച് ട്രോളുന്ന മാന്യന്മാർ ഈ കഥ കേൾക്കണം.
നട്ടെല്ലുള്ള ഇടതുപക്ഷക്കാരനായ വിദ്യാഭ്യാസ മന്ത്രി.
മന്ത്രി ആയതുമുതൽ നിങ്ങളീ മനുഷ്യനെ അവഹേളിക്കുകയും, പരിഹസിക്കുകയും ചെയ്യുന്നുണ്ട്. ഒരു വട്ടമെങ്കിലും വി ശിവൻകുട്ടി മിനിസ്റ്ററുടെ ഓഫീസിൽ പോയവർക്കറിയാം ന്യായമായ ഏതാവശ്യവും ചടുലതയോടെ അതിവേഗം ഇടപെട്ടു പരിഹരിക്കുന്ന വിദ്യാഭ്യാസ മന്ത്രിയെ. ഈ ലേഖകനും കൂടെ പ്രശസ്തമായ ഈ ഓൺലൈൻ മാധ്യമത്തിന്റെ നടത്തിപ്പുകാരനും മാധ്യമ പ്രവർത്തകനും ആയ വ്യക്തിക്ക് 24 മണിക്കൂർ കൊണ്ട് ഒരു അനീതിക്കു ശിവൻകുട്ടിയിലൂടെ പരിഹാരം കണ്ടെത്തിയ അനുഭവമുണ്ട്.
പുതിയ പാഠപുസ്തകങ്ങൾ എടുത്തെന്നു വായിച്ചു നോക്കണം. ഭാവി തലമുറയ്ക്ക് ദിശാബോധം നൽകുന്ന പാഠങ്ങൾ.
വിസ്മയം തീർക്കുന്ന സ്കൂൾ ക്യാമ്പസുകൾ. ശാഖയ്ക്കു കാവൽ നിന്ന പാരമ്പര്യം അഭിമാനത്തോടെ വിളിച്ചു പറയുന്നവർക്ക് ഭാരതാംബയും കാവി കൊടിയും, പരിചിതമാണ്. മുട്ടിലിഴഞ്ഞു വരെ തൊഴുതു നിൽക്കും കൂടെ രാത്രിയിൽ മുഖം മറച്ചു ഖദർ ഊരി വർഗീയവാദിയുടെ സങ്കേതത്തില് വിരുന്നു ചെല്ലുന്ന വ്യജ കോൺഗ്രസ്സിന്റെ പുതു നേതൃത്വത്തിനു ഇതൊന്നും മനസിലാകില്ല.
സംഘപരിവാർ അജണ്ട നടപ്പിലാക്കാനുള്ള ആരൂഢമായി തീരുമാനിക്കപ്പെട്ട രാജ്ഭവനും, ഗവർണർ പദവിയും ദുരുപയോഗം ചെയ്യുമ്പോൾ ഒരു ഇടതുപക്ഷക്കാരെന്റെ വീര്യമാണ്, ഭരണഘടന സംരക്ഷിക്കേണ്ട ചുമതലയാണ് വി ശിവൻകുട്ടിയിൽ നമ്മൾ കണ്ടത്.
രാജ്‌ഭവനും സംസ്ഥാന സർക്കാരും സംയുക്തമായി സംഘടിപ്പിച്ച സ്‌കൗട്‌സ് ആൻഡ് ഗൈഡ്‌സ് രാജ്യപുരസ്‌കാര വിതരണ പരിപാടിയിൽ കാവിക്കൊടി പിടിച്ചുനിൽക്കുന്ന ഒരു സ്‌ത്രീയുടെ ചിത്രത്തിൽ ‘ഭാരതാംബയ്‌ക്ക് പുഷ്‌പവൃഷ്‌ടി’ എന്ന ചടങ്ങ് തിരുകിക്കയറ്റിയതാണ് പുതിയ വിവാദം. അത് നടക്കില്ലെന്ന് പ്രഖ്യാപിച്ച് ധീരമായി വേദിവിട്ടിറങ്ങിപ്പോന്നു ചടങ്ങിൽ അധ്യക്ഷനാകേണ്ടിയിരുന്ന വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി.ഭരണഘടനയാണ് ഇന്ത്യ എന്ന രാജ്യത്തിന്റെ നട്ടെല്ല്. മറ്റൊരു രാഷ്‌ട്രസങ്കൽപ്പവും അതിനു മീതെയല്ല. ചടങ്ങ് ബഹിഷ്‌കരിച്ചശേഷം മന്ത്രി ശിവൻകുട്ടി പറഞ്ഞ ഈ വാക്കുകൾ തന്നെയാണ് ഈ നാട്ടിലെ എല്ലാ ജനാധിപത്യവിശ്വാസികൾക്കും രാജ്യസ്‌നേഹികൾക്കും കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറിനോട് പറയാനുള്ളത്. ഭരണഘടന എന്നു കേൾക്കുമ്പോൾ കുരിശു കണ്ട ചെകുത്താനെപ്പോലെ വിറളി പിടിക്കുന്ന ആർഎസ്‌എസുകാർക്ക് ഇതിലും ഇതിലും ഉചിതമായ മറുപടിയില്ല.
ഭഗവധ്വജം (കാവിക്കൊടി) കൈയിലേന്തി ഒരു സിംഹത്തെ ചാരി ഇന്ത്യൻ റിപ്പബ്ലിക്കിന്റേതല്ലാത്ത ഭൂപടത്തിലെ പശ്‌ചാത്തലത്തിൽ നിൽക്കുന്ന സ്‌ത്രീരൂപം എങ്ങനെയാണ് ഭാരതാംബയാകുന്നതെന്ന ചോദ്യത്തിന് ഒരുത്തരമേ ഉള്ളൂ. ആർഎസ്‌എസ് ശാഖകളിൽ പ്രദർശിപ്പിക്കുന്ന ചിത്രമാണത്. രാജ്‌ഭവൻ ആർഎസ്‌എസ് ശാഖയല്ലെന്ന് ആർലേക്കറും രാജ്‌ഭവനിലെ അദ്ദേഹത്തിന്റെ ശിങ്കിടികളും മനസ്സിലാക്കണം. മിത്തുകളിലും പുരാണങ്ങളിലും അധിഷ്‌ഠിതമായ, ചാതുർവർണ്യവ്യവസ്ഥയെ ആശ്ലേഷിക്കുന്ന, അന്യമതവിദ്വേഷത്തിൽ കാലുറപ്പിച്ച സംഘപരിവാറിന്റെ ആശയസമുച്ചയത്തെ അംഗീകരിക്കാൻ കേരളത്തിന് സൗകര്യമില്ല എന്നതിന്റെ പ്രഖ്യാപനമാണ് മന്ത്രി ശിവൻകുട്ടിയുടെ ഇറങ്ങിപ്പോക്ക്.
യൂണിവേഴ്‌സിറ്റി യൂണിയൻ ചെയർമാൻ -വാർഡ് മെമ്പർ -പഞ്ചായത്ത് പ്രസിഡന്റ്-കോർപറേഷൻ മേയർ- MLA - മന്ത്രി . ഇതുപോലെ ഓരോ പടിയും കടന്ന് വന്നവർ എത്ര പേരുണ്ട്? അതിൽ ഒരു നേതാവാണ് ശിവൻകുട്ടി
ഇദ്ദേഹം ഭരിച്ചിരുന്നപ്പോൾ തിരുവനന്തപുരം കോർപറേഷൻ എത്രയോ അവാർഡുകൾ വാരികൂട്ടി (അതിപ്പോഴും തുടരുന്നു ). മികച്ച ഫുട്ബാൾ താരമായിരുന്ന ഇദ്ദേഹം കേരള യൂണിവേഴ്സിറ്റി ടീമിന്റെ ക്യാപ്റ്റൻ ആയിരുന്നു.
ചെറുപ്പം കാണിക്കാൻ ആളുകൾ വെമ്പുമ്പോൾ “അപ്പൂപ്പൻ ” എന്ന് വിളിക്കാൻ കുട്ടികളോട് പറഞ്ഞയാൾ. സംഘികളുടെ പേടി സ്വപ്നം. നേമത്ത് കാല് കുത്തിക്കില്ലെന്നും തടയുമെന്നും പറഞ്ഞ ബിജെപി നേതാവ് വി. വി . രാജേഷിന് അവസാനം നേമത്ത് സ്വന്തം കാല് കുത്താൻ ശിവൻകുട്ടി നേതാവിന്റെ കാല് പിടിക്കേണ്ടി വന്നത് നമ്മൾ കണ്ടതാണെല്ലോ.
ഒരു കാലത്ത് തിരുവനന്തപുരത്തെ അടക്കി വാണ ചെങ്കൽചൂളയിൽ കയറി ചെന്ന് അവരെ വിരൽ തുമ്പിൽ നിർത്തിയ ധീരൻ. എണ്ണമറ്റ സമര പോരാട്ടങ്ങൾക്കിടയിൽ മർദ്ദനം ഏറ്റതിന്റെ ശാരീരിക അവശതയിലും ആവേശത്തിനും തന്റേടത്തിനും പോരാട്ട വീര്യത്തിനും ഒട്ടും കുറവില്ല.
അധികാരത്തിന്റെ കോടതി മുറിയിൽ ബോംബ് സ്ഫോടനം നടത്തിയ ഭഗത് സിംഗും, സി പി യുടെ മൂക്ക് ചെത്തിയ കെസിഎസ് മണിയും കാണിച്ച അതേ ധീരത നിയമസഭയിൽ അനീതി നടന്നപ്പോൾ കാണിച്ച ധീരൻ. കോൺഗ്രെസ്സുകാർ തുറന്നു കൊടുത്ത സംഘികളുടെ നേമം മണ്ഡലത്തിലെ അക്കൗണ്ട് പൂട്ടിച്ച നേതാവാണ് ശിവൻകുട്ടി. കരുണാകരന്റെ മകനെയും കുമ്മനം രാജീശേഖരനെയും ആണ് ശിവൻകുട്ടി തറ പറ്റിച്ചു എം എൽ എ ആയി പൊതു വിദ്യാഭ്യാസ മന്ത്രി ആയത്.
പുതിയ ഗവർണർക്ക് ശിവൻകുട്ടി നേതാവിനെ ശരിക്ക് അങ്ങോട്ട് മനസ്സിലായില്ലെന്ന് തോന്നുന്നു. അതാണ് “പ്രോട്ടോകോൾ” എന്ന് പറഞ്ഞ് നിലവിളിച്ചത്. സാരമില്ല. ഇനി അങ്ങോട്ട് ഇതങ്ങ് ശീലമാക്കിയാൽ മതി. ഗവർണ്ണർക്കുള്ള പാഠം കൃഷി മന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും കൂടി പഠിപ്പിച്ചു. ഇനിയിപ്പോ ഗവർണറുടെ അധികാരം എന്താണെന്നു പിള്ളേരെ പഠിപ്പിക്കുമെന്നാണ് ശ്രീ ശിവൻകുട്ടി പറയുന്നത്.
സത്യത്തിൽ ഗവർണറുടെ അധികാരം എന്നത് ഒരു സങ്കല്പം മാത്രമാണ്. ചില ജോലികളുണ്ട്: നിയമസഭയിൽ ഭൂരിപക്ഷമുള്ള ആളെ മുഖ്യമന്ത്രിയായിസത്യപ്രതിജ്ഞ ചെയ്യിക്കുക, അയാൾ കൊടുക്കുന്ന ലിസ്റുസരിച്ചു മന്ത്രിമാരെ സത്യപ്രതിജ്ഞ ചെയ്യിക്കുക, ഹൈക്കോടതി ചീഫ് ജസ്റ്റിസിന് സത്യവാചകം ചൊല്ലിക്കൊടുക്കുക, നിയമസഭയിൽ പോയി പ്രസംഗിക്കുക, ബില്ലുകൾ വരുമ്പോൾ അതിന്റെ അടിയിൽ കനത്തിൽ ഒപ്പിടുക, ...നല്ല ഭക്ഷണം കഴിക്കുക, നന്നായി ഉറങ്ങുക....
ഇതൊക്കെ പിള്ളേരെ എന്ത് പഠിപ്പിക്കാനാണ്.
പഠിപ്പിക്കേണ്ടത് നിയമസഭയെപ്പറ്റിയാണ്; അതിന്റെ ചരിത്രമാണ്. അത് സ്വയംഭൂവാണ് എന്ന് വിശ്വസിക്കുന്ന ധാരാളം പേരുണ്ട്. അന്നദാതാവായ പൊന്നുതമ്പുരാന്റെ കരുണാകടാക്ഷത്താലാണ് അത് സൃഷ്ടിക്കപ്പെട്ടത് എന്ന് വിശ്വസിക്കുന്നവരുമുണ്ട്.
അതുകൊണ്ടു കുട്ടികളെ ജനാധിപത്യ രൂപങ്ങളുടെയും സ്‌ഥാപനങ്ങളുടെയും ചരിത്രത്തെയും വർത്തമാനത്തെയുംപറ്റി പഠിപ്പിക്കുക.
എന്തുമാത്രം വിലപ്പെട്ട അധികാരമാണ് നിയമസഭയെ/ ലോക്സഭയെ തെരഞ്ഞെടുക്കാൻ നമുക്കുള്ളത് എന്നത് അവരെ പഠിപ്പിക്കുക.
അപ്പോളവർക്കു മനസിലാകും ഗവർണർക്കു എന്തധികാരമുണ്ടെന്ന്. എന്തൊക്കെയില്ലെന്നും.അത് രാജ് ഭവനിൽ ശിവൻകുട്ടി ഗവർണറെ ഓർമിപ്പിച്ചു