Image

അഭിനവ രാധ (കഥ: സുധീർ പണിക്കവീട്ടിൽ)

Published on 27 June, 2025
അഭിനവ രാധ (കഥ: സുധീർ പണിക്കവീട്ടിൽ)

വീടിനടുത്തുള്ള കൃഷ്ണന്റെ അമ്പലത്തിലേക്ക്  തൊഴാൻ പോകുമ്പോഴാണ് അത് സംഭവിച്ചത്. ഈശ്വരൻ ഏതെല്ലാം രൂപത്തിൽ പ്രത്യക്ഷപ്പെടുന്നു. പക്ഷെ അത് തിരിച്ചറിയുക എങ്ങനെ? പ്രണയിക്കുന്നവരിൽ ശ്രീകൃഷ്ണനുണ്ടോ? അതോ ശ്രീകൃഷ്ണനിൽ നമ്മൾ പ്രണയിക്കുന്നവർ ഉണ്ടോ?  ആ നമ്പ്യാർ കുട്ടിക്ക് മനസ്സിൽ തോന്നിയ സംശയമാണ്. ഹൃദയം പ്രണയയമുനയായി ഒഴുകുമ്പോൾ കണ്ണൻ അതിന്റെ തീരത്ത്  വരാതിരിക്കുമോ? അവളുടെ സങ്കല്പങ്ങൾ ഓടകുഴൽ നാദമായി ചുറ്റിലും നിറഞ്ഞു നിന്നു.

ഇയ്യിടെയാണ്  അവളുടെ കുടുംബം ആ ഗ്രാമത്തിൽ എത്തിയത്.  പഴമയുടെ പാരമ്പര്യം പേറുന്ന ആ ഗ്രാമം അവൾക്കിഷ്ടമായി. ക്ഷേത്രദർശനം  കുഞ്ഞുനാൾ തൊട്ടു ഇഷ്ടമായിരുന്നതുകൊണ്ട് പുതിയ സ്ഥലത്തെത്തിയപ്പോഴും അത് മുടക്കിയില്ല. ആ പ്രദേശത്തേക്ക്  മാറിവന്നപ്പോൾ അവരുടെ കുടുംബദേവതയെ അവളുടെ അച്ഛൻ കൂട്ടികൊണ്ട്  വന്നിരുന്നു.ആ ദേവിയെ തൊഴുതതിനുശേഷമാണ് അവൾ അമ്പലത്തിലേക്ക് പോയിരുന്നത്.  നടതുറക്കുന്നതിനു മുമ്പ് പൊതുവാൾ പാടുന്ന അഷ്ടപദി പ്രതിദിനം കേട്ടുനിന്നപ്പോൾ മുമ്പില്ലാത്തപോലെ അവാച്യമായ ഒരു അനുഭൂതി അവൾക്കനുഭവപ്പെട്ടു,   അവൾ കണ്ണടച്ച് നിന്നപ്പോൾ അവളുടെ മുന്നിൽ നീലക്കാർവർണ്ണൻ  നിൽക്കുന്നപോലെ തോന്നി.

പൂജാരി പുണ്യാഹം തളിച്ച് പൂവും പ്രസാദവും ഇലക്കീറിൽ നൽകുമ്പോൾ ശരീരത്തിന്റെ താപനില ഉയരുന്നപോലെ.  ഉണ്ണിക്കണ്ണന്റെ വിഗ്രഹം അവളെ  മാടിവിളിക്കുന്നപോലെ. എന്താണ് സംഭവിക്കുന്നതെന്നറിയില്ല. പൂജാരിക്ക് എന്തോ മനസ്സിലായപോലെ ചോദിച്ചു "എന്താ കുട്ട്യേ"  എന്നിട്ടയാൾ അർദ്ധനിമീലിത നേത്രങ്ങളുമായി സോപാനഗീതം പാടുന്ന ചെറുപ്പക്കാരനായ പൊതുവാളിനെ നോക്കി.. രാധാകൃഷ്ണലീലകൾ പാടുന്ന പൊതുവാളിൽ അവളുടെ  മനസ്സ് ഉടക്കിയെന്നു  പൂജാരി   കരുതിക്കാണും. എന്നാൽ   ഭഗവൻ കൃഷ്‌ണൻ തനിക്കു ചുറ്റും നിൽക്കുന്നപോലെയുള്ള അനുഭവമാണ് അവൾക്കനുഭവപ്പെടുന്നത്. ശ്രീകോവിലിന്റെ മുന്നിൽ തൊഴുതു നിൽക്കുമ്പോഴും മനസ്സിൽ താരമ്പന്റെ തട്ടലും മുട്ടലും. എന്നും നട തുറന്നു ഭഗവത് ദർശനം കഴിഞ്ഞു പ്രസാദം വാങ്ങുമ്പോൾ മനസ്സ് തുടിക്കാൻ  തുടങ്ങും. അങ്ങനെ മന:സമാധാനം നഷ്ടപ്പെട്ട് ഒരു ഉന്മാദാവസ്ഥയിലാണ് എന്നും തിരിച്ചുവരവ്.

അന്നും പതിവുപോലെ മുറ്റത്തെ ദേവിയെ തൊഴുത് വീടിന്റെ മുന്നിലൂടെയുള്ള ചരൽ പാകിയ വഴിയിലൂടെ അമ്പലത്തിലേക്ക് നടക്കയായിരുന്നു. പാദങ്ങൾ ചരലിൽ പതിയുന്ന ശബ്ദം. സൂര്യരസ്മികളെ മഴമേഘങ്ങൾ മറയ്ക്കുന്നുണ്ടായിരുന്നെങ്കിലും  പതിവിൽ കൂടുതൽ ഉഷ്ണം അനുഭവപ്പെട്ടു. അവൾ നന്നായി വിയർക്കുന്നുണ്ടായിരുന്നു.. വഴിപോക്കർ ആരും തന്നെയില്ല. അപ്പോഴതാ ഒരു ശബ്ദം. "ഞാനുമുണ്ട്”. ഒരു ഏഴുവയസ്സുകാരൻ ആൺകുട്ടി. അവൻ വന്നു കയ്യിൽ പിടിച്ച് ഒപ്പം നടന്നു. ആ പ്രദേശത്തുള്ളവരെ നല്ലപോലെ പരിചയമായിട്ടില്ല. കുട്ടി ഏതാ എന്ന് ചോദിച്ചപ്പോൾ ഒരു വീട്ടിലേക്ക് ചൂണ്ടി "ദാ  അവിടത്തെ" എന്ന് പറഞ്ഞു. കുട്ടി അമ്പലം വരെ വന്നു.  പിന്നെ അമ്പലത്തിൽ കണ്ട കൂട്ടുകാരുടെ കൂടെ കളിക്കാൻ പോയി.

അമ്പലത്തിൽ തൊഴുതു നിൽക്കുമ്പോൾ അന്നു പാടിയ അഷ്ടപദി "മേഘൈർമേദുരമംബരം, വനഭൂവഃ ശ്യാമാസ്തമാലദ്രുമൈഃ" അപ്പോൾ പുറത്ത് മഴമേഘങ്ങൾ ഉരുണ്ടു കൂടിയിരുന്നു. നടന്നവഴി വൃക്ഷനിബിഡായിരുന്നു. കൂടെ വന്ന കുട്ടിക്ക് തനിയെ അമ്പലത്തിലേക്ക്  പോകാൻ പേടിയുണ്ടായിരുന്നു. അവൻ തന്റെ വിരലുകളിൽ മുറുക്കെ പിടിച്ചിരുന്നു.  അഷ്ടപദി പദങ്ങൾ അവളെ പുറകോട്ട് വലിച്ചുകൊണ്ടിരുന്നു. അവാച്യമായ അഭൗമമായ എന്തോ തനിക്ക് അനുഭവപ്പെടുന്ന പ്രതീതി അവൾക്ക് ഇയ്യിടെയായി ഉണ്ടാകുന്നുണ്ട്.

ദേവി സാന്നിധ്യമുള്ള  തറവാട്ടിലെ അവസാനത്തെ പെൺസന്തതി  ആയിരുന്നു അവൾ. അവൾ ദേവിയുടെ  അംശം പേറുന്നവളാണെന്നു എല്ലാവരും പറഞ്ഞിരുന്നു. പോരാത്തതിന് ജ്യോതിഷിയും  അത് ശരിവച്ചിരുന്നു. അവളിൽ ഒരു ദേവചൈതന്യം കുടികൊള്ളുന്നതായി എല്ലാവരും അഭിപ്രായപ്പെട്ടിരുന്നു. പക്ഷെ മുറ്റത്തെ ദേവി ദുർഗ്ഗയാണ്. ദുർഗാ എന്തിനു കൃഷ്ണനെ സ്നേഹിക്കണം.  ഒരു പക്ഷെ ഇതെല്ലാം ദുര്ഗാദേവിയുടെ മായയായിരിക്കുമോ. അഷ്ടപദി പുരോഗമിക്കുമ്പോൾ മഴ പെയ്തു. കുട്ടിയെ അവിടെ നോക്കിയിട്ടൊന്നും  കണ്ടില്ല.

മഴത്തുള്ളികൾ ഇറ്റിറ്റു വീഴുന്നപോലെ മനസ്സിൽ സ്നേഹം ഒഴുകുന്നു. കണ്ണാ നീ എവിടെയെന്നു മനസ്സ് ദാഹിക്കുന്നു. ഞാൻ രാധയാണോ? എങ്കിൽ നീ എന്റെ പുറകിൽ ഉണ്ടാവണമല്ലോ. എന്റെ പേരിനു ശേഷം മതി നിന്റെ പേര് എന്ന് നിശ്ചയിച്ചത് നീ തന്നെയല്ലേ.അവളുടെ മനസ്സിലേക്ക് ചിന്തകളുടെ മഴക്കാറുകൾ ഉരുണ്ടുകൂടാൻ തുടങ്ങി. മഴവെള്ളം ഇടവഴിയിൽ കണങ്കാലിനൊപ്പമായി. അതിൽ ചവുട്ടി നടക്കുമ്പോൾ യമുനയുടെ ഓളങ്ങൾ തന്റെ കാലടികളെ തലോടുകയാണെന്നു തോന്നി.  വഴിയോരത്തെ പറമ്പിൽ ഒരു മയിൽ പീലിവിടർത്തി നിൽക്കുന്നുണ്ട്.  മയിലാട്ടം കണ്ടു മാനം വെള്ളത്തുള്ളികൾ വീഴ്ത്തിക്കൊടുത്ത സന്തോഷത്തിൽ ഇടയ്ക്കിടെ അത് നൃത്തച്ചുവടുകൾ വയ്ക്കുന്നുണ്ട്  കാറ്റിൽ ഒരു മയിൽ‌പീലി പറന്നുവന്നപോലെ തോന്നി. കണ്ണൻ ഇവിടെ അടുത്തുണ്ട്.എന്താണ് മനസ്സ്  പിടയുന്നത്. അധികനേരം അമ്പലത്തിൽ നിൽക്കാൻ തോന്നിയില്ല. ഉടനെ തിരിച്ചു നടന്നു.

ധൃതിയിൽ നടക്കുമ്പോൾ പുറകിലൂടെ ആരോ നടന്നു വരുന്ന കാലൊച്ച. അയാൾ വെള്ളത്തിൽ കാൽപാദങ്ങൾ അമർത്തി ചവിട്ടുന്ന ശബ്ദം തിരിഞ്ഞു നോക്കുമ്പോൾ കള്ള കണ്ണൻ, മഞ്ഞമുണ്ട് ചുറ്റി ഓടകുഴലുമായി അവളെ  നോക്കി പുഞ്ചിരിക്കുന്നപോലെ. നോക്കി നിൽക്കാൻ ശക്തിതോന്നിയില്ല. ഉടനെ മുഖം തിരിച്ചു. ഭയം തോന്നി.വേഗം നടന്നു. വഴിയിൽ അപ്പോൾ ആരുമില്ല.

കുറെ നടന്നപ്പോൾ ആരോ എതിരെ വരുന്നു. അയാളെ പരിചയമില്ല. പക്ഷെ അയാൾ തന്റെ പുറകിലേക്ക് നോക്കി ചോദിക്കുന്നു. "എന്താ പൊതുവാൾ രാവിലെ,  എവിടെക്കാ"…അവൾ കൃഷ്ണ കൃഷ്ണ എന്ന് ജപിച്ച് വേഗം നടന്നു.

ശുഭം

Join WhatsApp News
Nainaan Mathullah 2025-06-27 23:49:29
Wondering why nobody put any comment under this mysterious story. Looks like nobody understood anything. At least those who understand Hindu traditions may write some comments.
vayanakaaran 2025-06-28 02:37:13
ദൈവം എന്നുള്ളത് വെറും സങ്കല്പം മാത്രമായിരിക്കാം. പക്ഷെ നമ്മുടെ നഗ്ന നേത്രങ്ങൾ നമ്മൾ കാണാൻ ഇഷ്ടപ്പെടുന്നത് കാണുന്നു. ഈശ്വരൻ സർവ വ്യാപിയാണ്. നമ്മൾ ഒരു മായാ ലോകത്തും. അമ്പലത്തിലെ അഷ്ടപദി പാടുന്ന പൊതുവാളിൽ നമ്പ്യാർ കുട്ടി അനുരക്തയാണ്. അതേപോലെ അയാൾക്കും. രാധ കൃഷ്ണന്മാരെപോലെ അവരുടെ പ്രണയം ധൃഢമാണ്. പക്ഷെ പരസ്പരം പറഞ്ഞിട്ടില്ല. അവൾ തൊഴുതു വീട്ടിലേക്ക് മടങ്ങുമ്പോൾ പൊതുവാൾ പിന്തുടരുന്നു. അവൾ തിരിഞ്ഞുനോക്കുമ്പോൾ കാണുന്നത് കൃഷ്ണനെയാണ്. പക്ഷെ നാട്ടുകാർ കാണുന്നത് പൊതുവാളിനെയാണ്. അതുകൊണ്ടാണ് ആ ചോദ്യം കേട്ട് അവൾ കൃഷ്ണനാമം ജപിച്ച് മുന്നോട്ട് പോകുന്നത്. ഇത് ശ്രീ മാത്തുള്ളയുടെ ചോദ്യത്തിനുള്ള മറുപടി ആണോ? ഒരു വായനക്കാരൻ എന്ന നിലക്ക് എനിക്ക് മനസ്സിലായത് ഇതാണ്.
Nainaan Mathullah 2025-06-28 13:08:27
Thanks Vayanakaran for the explanation. I believe that there is nothing called coincidence (yadruchikam) in this life. It looks like everything is pre-planned. Mr. Sudhir’s story made me share my thoughts here. Human history is exactly as is prophesied in the Bible based on my knowledge of History and religious texts. What is going to happen also will be as per that prophecy. You and I are just mediums (mukhanthiranghal) in that plan. God Almighty the creator is not biased towards any religion. Different religions call God by different names- Jehovah, Jesus, Krishna, Buddha, Allah etc. The word Krishna and Christ are both derived from the same Greek word ‘Krishthma’ that means oil. Christ is the anointed of God in Christian religion. In Old Testament times, Kings were anointed with oil before the mantle fall on them to rule Israel. Jesus Christ is the Kings of Kings. There is a tradition that Vyasa Muni that wrote ‘Mahabharata’ and Githa (incorporated in the middle of Mahabharata) was one of the wise men from the East that visited Jesus at his birth. Birth of Christ has similarities to the birth of Jesus. Teachings of Krishna have similarities to the teachings of Jesus Christ. Vyasa Muni must have written Mahabharata based on Jewish stories widespread at that time in Jerusalem that explains the similarities in the stories of the birth of Jesus Christ and Krishna. Just like Radha-Krishna relationship (between human being and god), Christian faith also is the story of the love of Christ the creator to devotees or the body of the Church. Parallels we can see in Radha-Krishna and Gopika relationships. Man join with God in a blissful union is the mystery in both stories. Naturally, when people meditate on Jesus Christ or the name Krishna, the same God listens as there is only one God as creator of this universe. Just as this story of Radha-Krishna is very mysterious, the story of Jesus Christ and the Church love relationship is a mystery that very few can comprehend in this life time as the eyes of most are focused on material things, making money and success in this life.
Eldho 2025-06-28 14:12:08
Mr. Mathullah , it was very interesting your latest comments about Christ and Krishna. In your vast study, who is Jehovah ?
Nainaan Mathullah 2025-06-28 15:04:09
Jehovah, Jesus, Krishna, Buddha, Allah etc., are names God used when appearing to different cultures at different times. I am known by six different names to my family and friends. God also has different names in different cultures.
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-06-28 15:06:46
ശ്രീ എൽദോ -യ്ക്ക് ഞാൻ പറയട്ടേ? യഹോവ എന്ന് പറഞ്ഞാൽ ഒത്തിരി decoration ഒന്നും വേണ്ടാ, ഒരു ഗോത്രീയ സങ്കൽപ്പീക ദൈവം. 'ചന്തി ' ( അതായതു , മലയാളത്തിൽ പറഞ്ഞാൽ butt ) മാത്രമേ അദ്ദേഹം കാണിക്കുകയുള്ളൂ. നേരേ ചൊവ്വേ അദ്ദേഹത്തിന്റെ മുഖം കണ്ടവർ ആരുമില്ല. എല്ലാവരോടും പരമ പുച്ഛം, യുദ്ധ കൊതിയൻ, bbq പ്രീയൻ, child പീഡകൻ, കന്യകയായ പെണ്ണിനെ ഗർഭം ധരിപ്പിക്കുന്നവൻ, വംശ ഹത്യ നടത്തുന്നവൻ, തികഞ്ഞ വർഗ്ഗീയത വാദി ആകെ മൊത്തം total ഒരു രാജൻ p. ദേവ് അല്ലെങ്കിൽ kp ഉമ്മർ അല്ലെങ്കിൽ ഒരു ബാലൻസ് k. നായർ. ഇത്ര മാത്രം. ബാലരമയിലെ കുട്ടൂസന്, ബാല മംഗളത്തിലെ ശിക്കാരി ശംബുവിന് ഉണ്ടായ കുരുത്തം കെട്ട ഒരു വിനായകൻ... 🤣🤣🤣🤣🤣🤣🤣🤣
Eldho 2025-06-28 15:48:16
Mr. Mathulla, pls do not insult Jesus by comparing Jesus to Jehovah. Jehovah killed more humans than Hitler, Stalin, World War1, World War2 combined. Jesus will not kill anyone, rather will die for others.
Nainaan Mathullah 2025-06-28 16:13:04
There is no killing involved here. You are not born with your permission and you are removed not with your permission. There must be a reason to remove you from here- killing, disease, suicide, calamities, war, accident etc. Then why you bother? The truth is that the Spirit never dies, and we all live again according to Christian faith. Hindus believe that Jeevathma will join with Paramathma. Nobody is dying, and so the killing you mentioned is just an illusion to some or a temporary incident in your life span extending up to eternity.
റെജീസ് നെടുങ്ങാ ങ്ങ ഡ പ്പള്ളി 2025-06-28 16:49:47
എൽദോ, വിട്ടുകളയൂ എൽദോ. എൽദോ ജയിക്കില്ല. Category E- യിൽ പെടുത്തി --അതായതു economically irrecoverable-- അതിനെ വിട്ടു കളയൂ.
Eldho 2025-06-28 19:12:56
I understand from Mr. Mathullah that it is God who sent the Covid virus and killed several million innocent humans. It is God who set fire in Los Angels and destroyed 10000 homes. It is God who created the storm in Vyanadu and destroyed 2000 homes and killed 400 plus very innocent. Why bother ?
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-06-28 20:25:39
ശ്രദ്ധിക്കൂ ശ്രീ. എൽദോ, listen care fully.....രണ്ട്, മൂന്നു കാര്യങ്ങൾ. goD , virus നെ അയച്ചിട്ടില്ല. goD, കാട്ടുതീ അയച്ചിട്ടില്ല. goD, വെള്ളപ്പൊക്കം ഉണ്ടാക്കിയിട്ടില്ല... But, സർവ്വക്ജ്ഞാനി ( omnipotent) ആയ goD -ന് ,ഈ ദുരിതങ്ങളെല്ലാം വരാൻ പോകുന്നൂ എന്ന കാര്യം നേരത്തേ തന്നെ അറിയാമായിരുന്നു.അത്രയേ ഉളളൂ. ഉദാഹരണത്തിന് ഗോവിന്ദചാമി അദ്ദേഹത്തിന്റെ വീട്ടിൽ നിന്ന് ഇറങ്ങിയപ്പോൾ തന്നെ goD - ന് അറിവ് കിട്ടിയിരുന്നു. അതു പോലെ, സൗമ്യ train ൽ കയറിയപ്പോൾ തന്നെ goD അറിഞ്ഞിരുന്നു. അഭയ bus ൽ കയറിയപ്പോൾ തന്നെ goD informed ആയിരുന്നു. ഒരു സംശയവും വേണ്ടാ അക്കാര്യത്തിൽ. പക്ഷേ the real problem is, അദ്ദേഹം , സഹായിക്കാനായി ഒരു ചെറു വിരൽ പോലും അനക്കിയില്ല ഈ വിഷയങ്ങളിലൊന്നും. ഈ പ്രപഞ്ചം മുഴുവനും ആറോ, എഴോ ദിവസം കൊണ്ട് ഉണ്ടാകട്ടെ എന്ന് കല്പ്പിച്ചു, easy ആയി ഉണ്ടാക്കി. പിന്നെ, നാളിതുവരെ അദ്ദേഹം വിശ്രമത്തിലാണ്.. അദ്ദേഹം അത്രയും പറഞ്ഞപ്പോൾ തന്നെ ക്ഷീണിതനായി.... Virus ആയിരക്കണക്കിന് ആളുകളെ കൊന്നൊടുക്കികൊണ്ടിരുന്നപ്പോൾ ഈ mr. goD അതു കണ്ട് രസിച്ചു നിന്നു. സ്വൽപ്പം sanitizer, gloves, & face masks ഒക്കെ,അദ്ദേഹത്തിന് ഉണ്ടാക്കാൻ ആരോടെങ്കിലും ഒന്ന് പറയാമായിരുന്നു. ചെയ്തില്ല. അധികാരികളെ ഒന്ന് മുൻ കൂട്ടി അറിയിക്കാമായിരുന്നു, അതും ചെയ്തില്ല. ഞാൻ ആയിരുന്നു goD എങ്കിൽ, ഇതൊക്കെ ചെയ്തേനേ. കാട്ടു തീ വരുന്ന കാര്യം അറിയാമായിരുന്നു. കണ്ട് രസിച്ചു ഇരുന്നു. വെള്ളപ്പൊക്കം അറിഞ്ഞിരുന്നു, പക്ഷേ കണ്ട് രസിച്ചു. ബലാൽ സംഗം കണ്ട് ആസ്വദിച്ചു. അവസാനത്തെ പുരുഷന്റെ കാമശമനം വരെ കണ്ട് ആസ്വദിച്ചു കൊണ്ട് goD സ്വയം രസത്തിൽ ഏർപ്പെട്ടു. ഞാൻ ആയിരുന്നെങ്കിൽ ഒരു കല്ല് വലിച്ചെങ്കിലും ഏറിഞ്ഞേനെ. അല്ലെങ്കിൽ ബഹളം വച്ച് ആളുകളെ കൂട്ടിയേനെ. അതു കൊണ്ട് ഇതെല്ലാം ദൈവം ചെയ്തതാണെന്നു പറയരുതേ. ശാപം കിട്ടും. 💥💥 ഈ ചോദിച്ച ചോദ്യങ്ങൾ എല്ലാം തന്നെ absurd ആണ്. ദയവായി, abstrain from this. No questions should be asked against mr. goD. He has things to do. And, as I mentioned, he is omni. With these being said, this chapter is closed here. 💪
Nainaan Mathullah 2025-06-28 22:51:59
If Regis answers more convincing, you believe that. I never have seen him giving answers but asking questions. I am at peace with the answers I give, which are mostly based on the Bible. If you are not happy, continue to search for answers, and give to readers. You can even start a new religion like Buddha did, searching for answers. Coming, to Eldho’s questions, there are instances where God decided to kill people. For example the Great Flood of Noah’s time. That doesn’t mean God is responsible for all killings man do. Man is created with a free will to do what he desires. One of the Ten Commandments is not to kill. If nobody is killed as Regis advocates (smart idea) there wouldn’t be moving space here on the Earth for us to move around. Imagine a situation nobody dies and nobody is killed. When you point a finger at someone, four fingers are pointing to you. You are also responsible for the current situation. The first question people ask in a traffic accident is ‘whose fault it is’? If you see that your name is not mentioned, then you are happy. Here it is easy to blame God for everything, as God won’t come to His defense. God as He is God knows everything in advance. That doesn’t mean we are Robots and God planned everything we do. But knows what you will do before you do it. In Christian Theology, this mystery is called ‘Pre-Destination’. We can debate on it. It is like asking the Hen or the Egg that came first. For some questions, there are no answers as God is the one to give answers, and God choose to keep quiet. You can blame God for everything for your peace of mind. Nothing is changed after this. Life goes on as usual. Sun will rise at the precise time next day. You might not be there to see the next day! Do you have any complaints?
Eldho 2025-06-29 11:39:30
I learnt that God is Omnipotent. Now I am told by Mathullah as well as by Regis that God is impotent.
Nainaan Mathullah 2025-06-29 12:49:37
Why Eldho misleading readers with wrong interpretations of my comments? I didn't use the word omnipotent or impotent in my comments. If God doesn't respond to all the 'oolatharanghal' of man immediately, according to your whims and fancies, then you call God impotent?
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-06-29 18:35:18
goD ഒരു സ്വയം പൊങ്ങി ആണെന്നും, മറ്റുള്ളവരുടെ പ്രശംസകളിൽ സമനില നഷ്ടപ്പെടുന്നവനാണെന്നും, അഴിമതിക്കാരനാണെന്നും,പൊങ്ങച്ചം പറയുന്നവനാണെന്നും, തന്റെ തന്നെ കടുത്ത തീരുമാനങ്ങളെ പാസ്റ്റർ മാരുടെ നിർദേശങ്ങൾ അനുസരിച്ചു ഒരു ഉളുപ്പുമില്ലാതെ മാറ്റുന്നവനാണെന്നും , ഒളി camera മനുഷ്യരുടെ കുളിമുറികളിൽ ഫിറ്റ്‌ ചെയ്യുന്നവനാണെന്നും, ഒരു വല്ലാത്ത ജാതി sadist ആണെന്നും, കൈക്കൂലി വാങ്ങുന്നവനാണെന്നും, സ്ത്രീ വിരോധിയാണെന്നും anger മാനേജ് ചെയ്യാൻ അറിയാൻ മേലാത്തവനാണെന്നും ബാർബിക്യു കൊതിയാനാണെന്നും prove ചെയ്യാൻ തക്ക ശക്തമായ തെളിവുകളും ഉദാഹരണങ്ങളും അതാതു മത പുസ്തകങ്ങളിൽ നിന്നും എത്രയെണ്ണം ശ്രീ. എൽദോ യ്ക്ക് വേണം?? പറഞ്ഞാൽ മതി. PS. ഒരു യുദ്ധ ക്കൊതിയനാണെന്നും.....
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-06-29 20:44:16
അതായതു രമണാ, ഇത്രയും പറഞ്ഞതിൽ നിന്നും എന്തു മനസ്സിലായി???? . goD ഒരു Omnipotent എന്നല്ല, ഒരു impotent - ഉം അല്ലാ ,ഒരു potent പോലുമല്ല, മറിച്ച് ഒരു കഴകത്തുമില്ലാത്ത വെറുമൊരു ' mini പൊട്ടൻ ' മാത്രം ആണെന്ന്. വല്ലതും പിടി കിട്ടിയോ ശ്രീ. എൽദോ -യ്ക്ക്???? ങ്ങാ??? . മനുഷ്യൻ അവന്റെ കഠിന പ്രയത്നം കൊണ്ട് എന്തെങ്കിലും നേട്ടം ഉണ്ടാക്കുമ്പോൾ അതിന്റെ credit ചുളുവിൽ അടിച്ചു മാറ്റാൻ വരുന്ന ഒരു ' എട്ടു കാലി മമ്മൂഞ്ഞ്.' .. ( എന്റെ മേത്ത് പൊങ്കാല ഇടാൻ ആരും വരേണ്ട കേട്ടോ?) . (ഞാൻ ഉള്ളതേ പറയൂ, മൊകത്തോട്ടു നോക്കിയേ പറയൂ.പുസ്തകത്തിലുള്ളതേ പറയൂ.) ഹാഹാഹാഹാ 💪💪💪🤣
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക