Image

വിസ്‌മയ മോഹൻലാൽ സിനിമയിൽ തുടക്കം കുറിക്കുന്ന ചിത്രം 'തുടക്കം' (പിപിഎം)

Published on 01 July, 2025
വിസ്‌മയ മോഹൻലാൽ സിനിമയിൽ തുടക്കം കുറിക്കുന്ന ചിത്രം 'തുടക്കം' (പിപിഎം)

മോഹൻലാലിൻറെ പുത്രി വിസ്‌മയ സിനിമയിൽ അരങ്ങേറ്റം നടത്തുക 'തുടക്കം' എന്ന ചിത്രത്തിൽ. ആശിർവാദ് സിനിമാസിന്റെ 37ആം ചിത്രം സംവിധാനം ചെയ്യുന്നത് ജൂഡ് ആന്തണി ജോസഫ്.

എഴുത്തും ചിത്രരചനയുമായി സിനിമയിൽ നിന്നു മാറി നിന്നിരുന്ന വിസ്‌മയ ഒടുവിൽ ക്യാമറയ്ക്കു മുന്നിൽ നിൽക്കാൻ തീരുമാനിച്ചതിനെ കുറിച്ച് മോഹൻലാൽ പറഞ്ഞത്: "അത് വിസ്മയയുടെ തീരുമാനം. ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാൻ കഴിയുന്ന പക്വത അവൾക്കുണ്ട്."

മോഹൻലാൽ ഈ ചിത്രത്തിൽ ഒരു വേഷം ചെയ്യുമെന്ന് റിപ്പോർട്ടുണ്ട്. ആരാവും നായകൻ എന്നത് തീരുമാനം ആയിട്ടില്ല.

2014ൽ നിവിൻ പോളിയും നസ്രിയ ഫഹദും പ്രധാന വേഷങ്ങൾ ചെയ്ത 'ഓം ശാന്തി ഓശാന' എന്ന ചിത്രത്തിലൂടെ അരങ്ങേറിയ തിരക്കഥാകൃത്തും സംവിധായകനുമാണ്  ജൂഡ്. ആ ചിത്രം വൻ പ്രദർശന വിജയം നേടുകയും സംസ്ഥാന അവാർഡ് സ്വന്തമാക്കുകയും ചെയ്തിരുന്നു.

ഉർവശിയുടെ പുത്രി കുഞ്ഞാറ്റയാണ് സിനിമയിലേക്ക് എത്തുന്ന മറ്റൊരു താരപുത്രി. മോഹൻലാലിൻറെ മകൻ പ്രണവ്, മമ്മൂട്ടിയുടെ മകൻ ദുൽഖർ, ശ്രീനിവാസന്റെ മക്കൾ വിനീതും ധ്യാനും തുടങ്ങി നിരവധി പേർ രംഗത്ത് സജീവമാണ്.

Mohanlal's daughter debuts in 'Thudakkam'

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക