Image

യൂട്ടയിൽ ശ്രീ ശ്രീ രാധാ കൃഷ്ണാ ക്ഷേത്രത്തിനു നേരെ നിരവധി തവണ ആക്രമണങ്ങൾ (പിപിഎം)

Published on 01 July, 2025
യൂട്ടയിൽ  ശ്രീ ശ്രീ രാധാ കൃഷ്ണാ  ക്ഷേത്രത്തിനു നേരെ നിരവധി തവണ ആക്രമണങ്ങൾ (പിപിഎം)

യൂട്ടയിലെ സ്‌പാനിഷ്‌ ഫോർക്കിലുള്ള ശ്രീ ശ്രീ രാധാ കൃഷ്ണാ ക്ഷേത്രത്തിനു നേരെ നിരവധി തവണ ആക്രമണങ്ങൾ ഉണ്ടായതിനെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ഇസ്കോൺ നടത്തുന്ന ക്ഷേത്രത്തിനു നേരെ ആക്രമണങ്ങൾ ആരംഭിച്ചത് ഏതാനും ദിവസങ്ങൾക്കു മുൻപാണ്. വെടിയുണ്ടകൾ കണ്ടെടുത്തതായി പോലീസ് അറിയിച്ചു.

"കൃഷ്ണ ക്ഷേത്രത്തിനു നേരെ നിരവധി ആക്രമണങ്ങൾ ഉണ്ടായതായി പരാതി കിട്ടി," യുട്ടാ കൗണ്ടി ഷെരിഫ് ഓഫിസ് പറഞ്ഞു. "ഞങ്ങൾ നടത്തിയ അന്വേഷണത്തിൽ കിട്ടിയ വെടിയുണ്ടകൾ ഉൾപ്പെടെ സൂചിപ്പിക്കുന്നത് പല തവണ ക്ഷേത്രത്തിനു നേരെ വെടിവച്ചു എന്നാണ്."

ജനങ്ങൾക്ക് എന്തെങ്കിലും സൂചനകൾ ലഭ്യമാണെങ്കിൽ അറിയിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

20-30 വെടിയുണ്ടകൾ കണ്ടെടുത്തിട്ടുണ്ട്

ക്ഷേത്രത്തിന്റെ സഹസ്ഥാപക വൈഭവി ദേവി ദാസി പറയുന്നതനുസരിച്ചു 20-30 വെടിയുണ്ടകൾ കണ്ടെടുത്തിട്ടുണ്ട്.  ആക്രമണങ്ങൾ ഒട്ടേറെ നാശനഷ്ടം ഉണ്ടാക്കി. കൈകൊണ്ടു കൊത്തിയ ആർച്ചുകളിലും ജനാലയിലും വെടിയുണ്ടകൾ തറച്ച പാടുണ്ട്.

വിശ്വാസികൾ ഉള്ള സമയത്താണ് ഒരു വെടിയുണ്ട പ്രധാന ആരാധന നടക്കുന്ന ഇടത്തേക്ക് എത്തിയതെന്ന് അവർ പറഞ്ഞു. ഒരു വെടിവയ്‌പ് ഉണ്ടായ സമയത്തു ക്ഷേത്രത്തിനു സമീപം പിക് അപ് ട്രക്ക് എത്തിയിരുന്നതായി നിരീക്ഷണ ക്യാമറകളിൽ കാണുന്നുണ്ട്. പക്ഷെ ദൃശ്യങ്ങളിൽ അക്രമികളെ ആരെയും തിരിച്ചറിയാൻ കഴിയുന്നില്ല.

ക്ഷേത്രത്തിന്റെ സുരക്ഷാ വലയത്തിനു പുറത്തു റോഡിലാണ് ഏകദേശം 20 വെടിയുണ്ടകൾ കണ്ടത്.

ജൂൺ 18നു വലിയൊരു ശബ്ദം കേട്ടതായി സെക്യൂരിറ്റി സ്റ്റാഫ് പറഞ്ഞു. റേഡിയോ സ്റ്റേഷന്റെ മുകളിൽ നിന്നു പുക വന്നിരുന്നു.

മൗണ്ട് നെബോ കമ്മ്യൂണിക്കേഷൻ കൗൺസിൽ ഫോർ ദ ചർച് ഓഫ് ജീസസ് ക്രൈസ്റ്റ് ഓഫ് ലാറ്റർ ഡേ സൈന്റ്സ് അസിസ്റ്റന്റ് ഡയറക്റ്റർ മോണിക്ക ബാംബ്‌റോ പറഞ്ഞു: "ഞങ്ങളുടെ സുഹൃത്തുക്കളുടെ സ്‌പാനിഷ്‌ ഫോർക് കൃഷ്ണ ക്ഷേത്രത്തിൽ നടന്ന ആക്രമണത്തെ കുറിച്ചു അറിഞ്ഞു ദുഖിക്കുന്നു. ഇത്തരം വെളിവില്ലാത്ത പ്രവൃത്തികൾ നമ്മുടെ സമൂഹത്തിൽ അനുവദിക്കാൻ പാടില്ല. ക്ഷേത്രത്തിന്റെ സാന്നിധ്യത്തിലും അവരുടെ സമാധാന സന്ദേശത്തിലും നമുക്ക് സന്തോഷമുണ്ട്."

കൊയാലിഷൻ ഓഫ് ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്ക ആക്രമണങ്ങളെ അപലപിച്ചു. "ഹിന്ദു ക്ഷേത്രങ്ങൾക്കു നേരെ ആക്രമണങ്ങൾ തടസമില്ലാതെ തുടരുന്നു. ഇതേപ്പറ്റി ഏറ്റവും അടിയന്തരമായി അന്വേഷിക്കാൻ ഞങ്ങൾ പോലീസിനോടും സ്റ്റേറ്റ് അധികൃതരോടും അഭ്യർത്ഥിക്കുന്നു. കാലിഫോർണിയ, മിനാപോളിസ്, ന്യൂ യോർക്ക്, ടെക്സസ് എന്നിവിടങ്ങളിലും ആക്രമണങ്ങൾ ഉണ്ടായി എന്നത് ശ്രദ്ധിക്കണം."

Gunshots fired at Krishna temple in Utah

യൂട്ടയിൽ  ശ്രീ ശ്രീ രാധാ കൃഷ്ണാ  ക്ഷേത്രത്തിനു നേരെ നിരവധി തവണ ആക്രമണങ്ങൾ (പിപിഎം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക