Image

സേവ്യർ ഖാൻ വട്ടായിലച്ചൻ നയിക്കുന്ന മൂന്നാം ശനി ഏകദിന കൺവെൻഷൻ ജൂലൈ 19 ന്‌ ഓസ്റ്റിനില്‍

Published on 02 July, 2025
സേവ്യർ ഖാൻ വട്ടായിലച്ചൻ നയിക്കുന്ന മൂന്നാം ശനി ഏകദിന കൺവെൻഷൻ ജൂലൈ 19 ന്‌ ഓസ്റ്റിനില്‍

ഓസ്റ്റിൻ (USA): ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചൻ നയിക്കുന്ന മൂന്നാം ശനി ഏകദിന കൺവെൻഷൻ 2025 ജൂലൈ മാസം 19 മൂന്നാം ശനിയാഴ്ച നടത്തപ്പെടുന്നു. രാവിലെ 10:00 മണിയ്ക്ക് ആരംഭിക്കുന്ന ശുശ്രൂഷ മുഴുവൻ സമയവും സേവ്യർ ഖാൻ വട്ടായിലച്ചൻ നയിക്കുന്നു. വൈകിട്ട് 04:00 മണിയ്ക്കാണ് ശുശ്രൂഷകൾ സമാപിക്കുന്നത്. കൺവെൻഷനിൽ പ്രവേശനം സൗജന്യമാണ്. ഉച്ച ഭക്ഷണവും ഉണ്ടായിരിക്കുന്നതാണ്.

കൺവെൻഷൻ സമയത്ത് സ്പിരിച്വൽ ഷെയറിംഗിനും കുമ്പസാരത്തിനും പ്രത്യേക സൗകര്യം ഉണ്ടായിരിക്കുന്നതാണ്. കൺവെൻഷനിൽ കുട്ടികൾക്കായി പ്രത്യേക ശുശ്രൂഷകളും നടത്തപ്പെടുന്നു. കൺവെൻഷന്റെ പൊതുവായ ശുശ്രൂഷകൾക്ക് ശേഷം ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചനെ വ്യക്തിപരമായി കണ്ട് പ്രാർത്ഥിക്കുന്നതിന് അവസരം ഉണ്ടായിരിക്കും. അന്നു കാണാൻ സാധിക്കാത്തവർക്ക് കൺവെൻഷന്റെ പിറ്റേ ദിവസമായ ഞായറാഴ്ച (2025 ജൂലൈ 20) അച്ചനെ വ്യക്തിപരമായി കണ്ട് പ്രാർത്ഥിക്കാൻ പ്രത്യേക അവസരവും ഉണ്ടായിരിക്കുന്നതാണ്.

PDM Renewal Centre, Austin (Texas, USA) ലെ ശുശ്രൂഷകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.

Brother Felix : +1 832 758 1080
Jaimol Gigi : +1 954 604 7092

സേവ്യർ ഖാൻ വട്ടായിലച്ചൻ നയിക്കുന്ന മൂന്നാം ശനി ഏകദിന കൺവെൻഷൻ ജൂലൈ 19 ന്‌ ഓസ്റ്റിനില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക