Image

ഇന്ത്യാ പ്രസ്ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്ക മീഡിയ കോൺഫറൻസിന്റെ ചിക്കാഗോ ചാപ്റ്റർ കിക്ക്‌ ഓഫ് മീറ്റിംഗ് ജൂലൈ 6 ഞായറാഴ്ച

അനിൽ മറ്റത്തിക്കുന്നേൽ Published on 02 July, 2025
ഇന്ത്യാ പ്രസ്ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്ക മീഡിയ കോൺഫറൻസിന്റെ ചിക്കാഗോ ചാപ്റ്റർ കിക്ക്‌ ഓഫ് മീറ്റിംഗ് ജൂലൈ 6 ഞായറാഴ്ച

ചിക്കാഗോ: ഇന്ത്യാ പ്രസ്ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ പതിനൊന്നാമത് മീഡിയ കോൺഫറൻസിന്റെ  ചിക്കാഗോയിലെ ഔദ്യോഗികമായ കിക്ക്‌ ഓഫ് മീറ്റിംഗ് ജൂലൈ 6 ഞായറാഴ്ച 12.00 pm ന് മൗണ്ട് പ്രോസ്പെക്റ്ററിലെ ചിക്കാഗോ മലയാളി അസോസിയേഷൻ ഹാളിൽ വച്ച് നടത്തപ്പെടുന്നു. ചിക്കാഗോ ചാപ്റ്റർ പ്രസിഡണ്ട് ബിജു സഖറിയായുടെ അധ്യക്ഷയിൽ കൂടുന്ന സമ്മേളനത്തിൽ, നാഷണൽ പ്രസിഡണ്ട് സുനിൽ ട്രൈസ്റ്റാർ, നാഷണൽ ജോയിന്റ് ട്രെഷറർ റോയ് മുളകുന്നം, മുൻ പ്രെസിഡന്റും അഡ്വൈസറി ബോർഡ് ചെയർമാനുമായിരുന്ന ബിജു കിഴക്കേക്കുറ്റ് എന്നിവർ അതിഥികളായി പങ്കെടുക്കും,  ഒപ്പം  ഇന്ത്യാ പ്രസ്ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ ചിക്കാഗോയിലെ അംഗങ്ങളോടൊപ്പം കോൺഫറൻസിന് പിന്തുണ നൽകുന്ന ചിക്കാഗോയിലെ സ്പോൺസേഴ്‌സും , വിവിധ മലയാളി അസോസിയേഷൻ ഭാരവാഹികളും അഭ്യുദയകാംഷികളും പങ്കെടുക്കും.

ഒക്ടോബർ 9, 10, 11 തിയതികളിലായാണ് ന്യൂജേഴ്‌സിയിലെ എഡിസണിലെ ഷെറാട്ടൺ ഹോട്ടൽ സമുച്ചയത്തിൽ വച്ച് അന്താരഷ്ട്ര മാധ്യമ സമ്മേളനം നടത്തപ്പെടുന്നത്.  നാഷണൽ പ്രസിഡണ്ട് സുനിൽ ട്രൈസ്റ്റാർ, സെക്രട്ടറി ഷീജോ പൗലോസ്, ട്രെഷറർ വിശാഖ് ചെറിയാൻ, അഡ്വൈസറി ബോർഡ് ചെയർമാൻ സുനിൽ തൈമറ്റം, നിയുക്ത പ്രസിഡന്റ് രാജു പള്ളത്തു, വൈസ് പ്രസിഡന്റ്  അനിൽ ആറന്മുള, ജോയിന്റ് സെക്രട്ടറി ആശ മാത്യു, ജോയിന്റ് ട്രെഷറർ റോയ് മുളകുന്നം, കൂടാതെ അഡ്വൈസറി ബോർഡ് അംഗങ്ങളുടെയും, ന്യൂ യോർക്ക് ചാപ്റ്റർ ഭാരവാഹികളുടെയും അംഗങ്ങളുടെയും നെത്ര്വതത്തിലാണ്  മീഡിയ കോൺഫ്രൻസ് നടക്കുന്നത്. കേരളത്തിൽ നിന്നുൾപ്പെടുന്ന  രാഷ്ട്രീയ സാമൂഹ്യരംഗത്തെ  മുതിർന്ന നേതാക്കളോടൊപ്പം, വളരെ പ്രശസ്‌ത്രരുമായ മുതിർന്ന മാധ്യമപ്രവർത്തകരും ഇതിന്റെ ഭാഗമാകും.  അമേരിക്കയിലെ മുഖ്യധാരാ രാഷ്ട്രീയ നേതാക്കളും, ഇവിടുത്തെ സാമൂഹ്യ സാംസ്‌കാരിക സംഘടനകളുടെ നേതാക്കളുടെയും പ്രാതിനിധ്യം ഈ കോൺഫെറൻസിന്റെ മാത്രം പ്രത്യേകതയാണെന്നു ഈ കൺവൻഷന്റെ ചെയർമാനും ന്യൂ യോർക്ക് ചാപ്റ്ററിന്റെ മുൻ വൈസ് പ്രേസിഡന്ടു കൂടിയായ സജി എബ്രഹാം പറയുകയുണ്ടായി.

എല്ലാം കൊണ്ടും വ്യത്യസ്തമായതും, അമേരിക്കയിലെ മാധ്യമപ്രവർത്തകർക്ക് പ്രയോജനം നല്കുന്നതിലൂന്നിയുള്ളതുമായ പ്രോഗ്രാമുകൾ ആണ് ഈ വർഷത്തെ കോൺഫെറെൻസിൽ വിഭാവനം ചെയ്യുന്നതെന്ന് ചിക്കാഗോ ചാപ്റ്റർ  പ്രസിഡണ്ട് ബിജു സഖറിയാ അറിയിച്ചു.  മാറി വരുന്ന നവ മാധ്യമ രീതികളുടെ അവലോകനം കൂടി ഇതിന്റെ ഭാഗമാണ്.  എല്ലാ കോൺഫെറൻസും ഒന്നിനൊന്നു മെച്ചമായി നടത്തിയ പാരമ്പര്യം പ്രെസ്സ്ക്ലബ്ബിനുണ്ടെന്നു അതെ പോലെ തന്നെ  മികച്ച ഒരു കോൺഫ്രൻസിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ് എന്നും മുൻ അഡ്വൈസറി ബോർഡ് ചെയർമാനും, ചിക്കാഗോയിൽ 2021 വർഷത്തിൽ ഏറ്റവും വിജയകരമായ സമ്മേളനം നടത്തിയ ബിജു കിഴക്കേക്കുറ്റ് അറിയിച്ചു.

ചിക്കാഗോയിലെ കിക്ക്‌ ഓഫിന് പ്രസിഡണ്ട് ബിജു സഖറിയാ, സെക്രട്ടറി അനിൽ മറ്റത്തിക്കുന്നേൽ, ട്രഷറർ അലൻ ജോർജ്ജ്, വൈസ് പ്രസിഡണ്ട് പ്രസന്നൻ പിള്ളൈ, ജോയിന്റ് സെക്രട്ടറി ഡോ. സിമി ജെസ്‌റ്റോ, ജോയിന്റ് ട്രഷറർ വര്ഗീസ് പാലമലയിൽ എന്നിവരുടെ നേതൃത്വത്തിലുള്ള ബോർഡ് ഓഫ് ഡിറക്ടർസ് നേതൃത്വം നൽകും.    നോർത്ത് അമേരിക്കയിൽ പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തകർക്ക് എന്നും ശക്തമായ പിന്തുണ നൽകിയിട്ടുള്ള ചിക്കാഗോയിലെ മലയാളി സംഘടനാ പ്രവർത്തകരെയും അഭ്യുദയകാംഷികളെയും മീഡിയ കോൺഫ്രൻസ് കിക്ക് ഓഫിലേക്ക് സ്നേഹത്തോടെ ക്ഷണിക്കുന്നതായി പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് Biju Zacharia: 1847-630-6462 | Anil Mattathikunnel 1-773-280-3632 Allen George: 1-331-262-1301
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക