വൈധവ്യം കൂടാതെ വർദ്ധക്ക്യവും ആരെയും കുഴപ്പിക്കുന്ന ഒരവസ്ഥയാണത്
ആരോഗ്യ സ്ഥിതി ദിനേനെ മോശമാവുമ്പോൾ ആരും ജീവിതം ഈ ദശാസന്ധിയിൽ ആർക്കും ഭാരമവാതെ
തീർന്ന് കിട്ടണമേ എന്ന് കൊതിച്ചു പോവും.
എന്നാൽ തോന്നുമ്പോൾ നീട്ടുകയും ചുരുക്കുകയും ചെയ്യാൻ കഴിയുന്ന കുടയല്ലല്ലോ ജീവിതം. എഴുതപ്പെട്ട ആയുസെത്തി മരിക്കാൻ കൂടി വേണം
ഭാഗ്യം, ചിലരൊക്കെ സ്വയം മരണം തിരഞ്ഞെടുക്കുന്ന ഒരു കാലഘട്ടത്തിൽ ആണിപ്പോൾ നാം.
മുൻപൊക്കെ ആളും മ്പാളും ഒക്കെയായി അല്ലലില്ലാതെ കഴിയാൻ പ്രയസമുണ്ടായിരുന്നില്ല. ഇന്ന് ഒരു ഡോക്ടറെ കാണാൻ പോലും ചിലവും പ്രയാസങ്ങളും ചിലർക്കൊക്കെ വലിയ വേദനകൾ ആണ് സമ്മാനിക്കുന്നത്.
ആരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല ഓരോര്ത്തർക്കും ഓരോരുത്തരുടെ ആംഗിളികളിലൂടെ നോക്കുമ്പോൾ അവരുടെ ഭാഗത്താണ് ശരിയെന്ന് തോന്നും ഒരു പരിധി വരെ അത് ശരിയുമാണ്. കാരണം ഒരോർത്തർക്കും അവരവരുടെ മക്കളും കുടുംബവുമാണ് മുഖ്യം.എന്നാല് ഈ മക്കളെയും കയ്യും കാലും വളരുന്നത് നോക്കിയാണ് അവർ വളര്ത്തിയത്. അവർ ജീവിക്കുമോ മരിക്കുമോ എന്നറിയാത്ത തരത്തിൽ ഹോസ്പിറ്റലിൽ കിടന്നപ്പോൾ എൻ്റെ ജീവനെടുത്തിട്ടയാലും അവരെ രക്ഷപ്പെടുത്തി തരണമേ എന്ന് പ്രാർത്ഥിച്ച മാതാപിതാക്കൾ.
വാർദ്ധക്യം അവരെ അവശരാക്കുമ്പോൾ അവരൊരു ബാധ്യതയായി മക്കൾക്ക് തോന്നി തുടങ്ങും ഞാനെങ്ങനെ ഞാനായി എന്നതവർ മറക്കും തൊട്ടതിനും പിടിച്ചതിനും അവരെ കുറ്റക്കരാക്കും.
അല്ലെങ്കിൽ അവരോട് നീരസ വാക്കുകൾ പറയും.
പല വീടുകളിലും വൃദ്ധ മാതാപിതാക്കൾ ഒരന്യവൽക്കരണം നേരിട്ട് കൊണ്ടിരിക്കയാണ്. കൂടുതലും മിഡിൽ ക്ലാസ് ഫാമിലികളിൽ, ഇട്ട് മൂടാൻ പണമുള്ള വീടുകളിൽ കുറെയൊക്കെ ആ കാര്യങ്ങൾ അത്ര ശോചനീയം അല്ല.
സ്വത്തും കാര്യങ്ങളും ഉണ്ടെങ്കിലും സ്വയം കൈകാര്യം ചെയ്യാൻ പറ്റാത്ത വസ്തു വകകൾ ഉണ്ടായിട്ടും അവസാന നാളുകളിൽ ദുർവിധിയെ പഴിച്ചു കൊണ്ട് സ്വയം ഉരുകി തീരുന്നവരുടെ എണ്ണം നാൾക്കു നാൾ കേരളത്തിൽ വർദ്ധിച്ചു വരികയാണ്
പലരും ദമ്പതികൾ ഒരുമിച്ചും അല്ലാതെയും ആത്മാഹുതിയിൽ അഭയം പ്രാപിക്കുന്ന പ്രവണത കൂടി വരുന്നു, വിശ്വാസ പ്രമാണങ്ങളുടെ ബലത്തിൽ മാത്രം ജീവിതം തള്ളി നീക്കുന്നവരാണാധികവും
മക്കൾ കുറെ ഉണ്ടെങ്കിലും വിദേശത്തും സ്വദേശത്തും ഓരോ കെട്ടുപാടിലും അന്നന്നത്തെ ജീവിതം തള്ളി നീക്കാൻ മാത്രം വരുമാനം ഉള്ളവരുമാകുമ്പോൾ കുട്ടികളുടെ പഠനം, സ്വന്തം ശാരീരിക പ്രശ്നങ്ങൾ, ജോലിക്ക് പോവുന്നവർ തുടങ്ങി പലവിധ കടമ്പകൾ ഉണ്ടാവുമ്പോൾ പുറന്തള്ളപ്പെടുന്നവർ വൃദ്ധ മാതാവോ പിതാവോ ആയിരിക്കും.
അവിടെയാണ് സാമൂഹിക ഇടപെടലുകളുടെ ആവിശ്യകത തൊട്ടടുത്തുള്ളവർ ദുർമരണമടഞ്ഞു എന്നറിയുമ്പോൾ ഒരു ഷോക്ക്, പിന്നെ എല്ലാം പഴയ പടി ഓരോരുത്തരും അവരവരുടെ തിരക്കുകളിലേക്ക് മടങ്ങി പോവും.
പിന്നെ നോക്കേണ്ടത് സര്ക്കാര് ആണ്. സർക്കാരിന് സമൂഹത്തിലെ ദൈനംദിന പ്രവർത്തനങ്ങൾക്ക് തന്നെ ഫണ്ടില്ല.
വേണ്ടേ ആർക്കും വേണ്ടാത്ത വാർധക്യത്തിൽ സ്വയം വേദനിക്കുന്നവർക്ക് ഒരത്താണി.സമൂഹത്തിലെ ബുദ്ധിജീവികളും സാമൂഹിക പരിഷ്‌ക്കർ ത്താക്കളും ബിസിനസ്സ്കാരും മതപുരോഹിതരും എല്ലാം ഒന്നിച്ചിരുന്നാൽ ഒരു പരിഹാരം ഉണ്ടാവില്ലേ?