ന്യൂ യോർക്ക് മേയർ സ്ഥാനത്തേക്ക് ഡെമോക്രാറ്റിക് സ്ഥാനാർഥിയായി ഇന്ത്യൻ വംശജൻ സോഹ്രാൻ മംദാനി ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടു. റാങ്ക്ഡ് ചോയ്‌സ് വോട്ടിംഗിൽ മംദാനി മൂന്നാം റൗണ്ടിൽ 56% നേടിയെന്നു ന്യൂ യോർക്ക് ഇലെക്ഷൻ ബോർഡ് അറിയിച്ചു.
ഗവർണറും ബിൽ ക്ലിന്റൺ ഭരണകൂടത്തിലെ ട്രാൻസ്‌പോർട്ടേഷൻ സെക്രട്ടറിയും ആയിരുന്ന ആൻഡ്രൂ കുവോമോ 44% ആണ് നേടിയത്.
യുഗാണ്ടയിൽ ജനിച്ച 33 വയസുള്ള സോഷ്യലിസ്റ്റ് മുസ്ലിം നവംബർ 4നു നേരിടുന്ന പ്രധാന എതിരാളി റിപ്പബ്ലിക്കൻ പാർട്ടിയുടെ കർട്ടിസ് സിൽവ ആണ്. 2021ൽ ഡെമോക്രാറ്റിക് സ്ഥാനാർഥിയായി മത്സരിച്ചു മേയറായ എറിക് ആഡംസ് ഇക്കുറി സ്വതന്ത്രനായി മത്സരിക്കുന്നു.
ആഡംസ് അന്ന് ഏഴാമത്തെ റൗണ്ടിൽ നേടിയ വോട്ടാണ് ഇപ്പോൾ മൂന്നാം റൗണ്ടിൽ തനിക്കു ലഭിച്ചതെന്നു മംദാനി ചൂണ്ടിക്കാട്ടി. "അത്ഭുതകരം."
ജൂൺ 25നു നടന്ന വോട്ടിങ്ങിൽ ആർക്കും 50% കിട്ടാതെ വന്നതു കൊണ്ടാണ് റാങ്ക്ഡ് ചോയ്‌സ് വോട്ടെടുപ്പ് നടത്തിയത്.
Mamdani officially declared winner