അനധികൃതമായി യുഎസ് പൗരത്വം നേടിയവരെ ഒഴിവാക്കാനുള്ള നടപടികൾക്ക് വേഗത കൂട്ടാൻ ട്രംപ് ഭരണകൂടം വീണ്ടും നടപടി തുടങ്ങി. ജസ്റ്റിസ് ഡിപ്പാർട്മെന്റ് അസിസ്റ്റന്റ് അറ്റോണി ജനറൽ ബ്രെറ്റ് എ. ഷുമേറ്റ് അയച്ച മെമ്മോയിൽ ഇക്കാര്യം വ്യക്തമാക്കുന്നു. വസ്തുതകൾ മറച്ചു വച്ച് പൗരത്വം നേടിയവർക്ക് എതിരെ നിയമനടപടി എടുക്കാൻ അതിൽ നിർദേശം നൽകുന്നു.
യുദ്ധക്കുറ്റങ്ങൾ ചെയ്തവർ, കൊലപാതകം നടത്തിയവർ, മറ്റു മനുഷ്യാവകാശ ലംഘനങ്ങൾ നടത്തിയവർ, ക്രിമിനലുകൾ, കുറ്റവാളി സംഘ അംഗങ്ങൾ, യുഎസിനു ഭീഷണിയാവുന്ന കുറ്റകൃത്യങ്ങളിൽ ഏർപെട്ടവർ, ഭീകര പ്രവർത്തനം നടത്തി എന്ന് തെളിഞ്ഞവർ ഇവരെയൊക്കെ പൗരത്വം റദ്ദാക്കി നാടുകടത്തും.
ഇവർ യുസിലേക്കു മടങ്ങി വരികയോ യുഎസ് പാസ്പോർട്ട് ഉപയോഗിച്ച് മറ്റു രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുകയോ പാടില്ല.
ദേശരക്ഷയ്ക്കു ഭീഷണി ആകുന്നവർ, യുദ്ധക്കുറ്റവാളികൾ, മറ്റു മനുഷ്യാവകാശ ലംഘനം നടത്തിയവർ, സാമ്പത്തിക കുറ്റവാളികൾ എന്നിവർ ഉൾപ്പെടെ 10 വിഭാഗങ്ങളിൽ പെട്ടവരെ ലക്‌ഷ്യം വയ്ക്കാൻ നിർദേശമുണ്ട്.
US citizenship revocation to be expedited