Image

ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ ന്യൂ ജേഴ്സിയിൽ; വരവേൽപ്പ് ജൂലൈ 6 നു കാസ ഡെൽ റിയിൽ

Published on 04 July, 2025
ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ ന്യൂ ജേഴ്സിയിൽ;  വരവേൽപ്പ് ജൂലൈ 6 നു കാസ ഡെൽ റിയിൽ

ഫോമാ,  UFI ഇവന്റ്‌സുമായും കേരള ക്രിക്കറ്റ് ലീഗ് (KCL) USA യുമായും സഹകരിച്ച്  അഭിമാനത്തോടെ അവതരിപ്പിക്കുന്നു, Spectrum Auto - Straight Drive with Sanju.

ഇന്ത്യൻ   താരം സഞ്ജു സാംസണിന്റെ  ക്രിക്കറ്റിനുള്ള മികച്ച സംഭാവനകൾക്കും ലോകമെമ്പാടുമുള്ള ക്രിക്കറ്റ് കളിക്കാരിൽ അദ്ദേഹം ചെലുത്തിയ പ്രചോദനത്തിനും അദ്ദേഹത്തെ ആദരിക്കുന്നു-  ജൂലൈ 6 -നു  കാസ ഡെൽ റെയിൽ .

സഞ്ജു സാംസൺ തന്റെ ഗംഭീരമായ ബാറ്റിംഗ് ശൈലിക്കും നേതൃത്വ പാടവത്തിനും പേരുകേട്ട  കളിക്കാരനാണ്. ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനായ അദ്ദേഹം നിരവധി അന്താരാഷ്ട്ര ഫോർമാറ്റുകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. സ്ഥിരത, ക്ലാസ്, സമ്മർദ്ദ ഘട്ടങ്ങളിൽ ശാന്തത എന്നിവയ്ക്ക് പേരുകേട്ട സഞ്ജു, ഇന്ത്യയിലും ലോകമെമ്പാടുമുള്ള അടുത്ത തലമുറയിലെ ക്രിക്കറ്റ് കളിക്കാരെ പ്രചോദിപ്പിക്കുന്നു.

മലയാളികളുടെ അഭിമാനമായ സഞ്ജുവിന് ജൂലൈ 6 നു  കാസ ഡെൽ റെയിൽ വൈകിട്ട് 7 മണിക്ക് തുടങ്ങുന്ന ഗംഭീര വരവേല്പിന് ഫോമാക്കു വേണ്ടി കോ ഓർഡിനേറ്റർ   ടോം വർഗീസ്,   സെക്രട്ടറി  ബൈജു വർഗീസ്, വൈസ് പ്രസിഡന്റ്  ഷാലു പുന്നൂസ്,  RVP പപ്പൻ , UFI ക് വേണ്ടി  കിഷോർ വാരിയത്ത് , KCL നു വേണ്ടി   ജോജോ കൊട്ടാരക്കര എന്നിവർ എല്ലാ ക്രിക്കറ്റ് പ്രേമികളെയും ഹൃദയ പൂർവം സ്വാഗതം ചെയുന്നു.

Please book your slots ASAP for an unforgettable event where sports meet fun - https://fomaa.org/page/meet-sanjusamson

Venue & Schedule,

147 Westfield Ave W, Roselle Park, NJ 07204


   •    7:00 PM Start with Check-ins
   •    Social mixer with appetizers, drinks, and a live performance by Team Dho
   •    Grand Red Carpet Reception for Sanju with Chendamelam
   •    Fun Cricket Tournament themed Interactive and open Q&A sessions with Sanju
   •    Fun Sanju-themed trivia round with signed goodies for the winners
   •    Photo ops, autograph sessions, and dinner

ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ ന്യൂ ജേഴ്സിയിൽ;  വരവേൽപ്പ് ജൂലൈ 6 നു കാസ ഡെൽ റിയിൽ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക