അമേരിക്കന്‍ മലങ്കര അതിഭദ്രാസന 36-മത് യൂത്ത് ആന്റ് ഫാമിലി കോണ്‍ഫറന്‍സിനോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന 'മലങ്കര ദീപം 2025' പ്രസിദ്ധീകരണത്തിന് തയ്യാറായതായി ചീഫ് എഡിറ്റര്‍ ബെല്‍മാ റോബിന്‍ സെഖറിയ അറിയിച്ചു.
2025 ജൂലായ് 16 മുതല്‍ 19 വരെ വാഷിംഗ്ടണ്‍ ഡിസിയിലെ ഹില്‍ട്ടണ്‍ വാഷിംഗ്ടണ്‍ ഡ്യൂലെസ് എയര്‍പോര്‍ട്ട് ഹോട്ടലില്‍ വെച്ച് ഈ വര്‍ഷത്തെ ഫാമിലി കോണ്‍ഫറന്‍സ് വിപുലമായ പരിപാടികളോടെ നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തീകരിച്ചു വരികയാണ്. കുടുംബ മേളയുടെ 2-ാം ദിവസമായ (വ്യാഴം) സ്മരണികയുടെ പ്രകാശ കര്‍മ്മം നടക്കും. അഭിവന്ദ്യ പിതാക്കന്മാരും, വന്ദ്യ വൈദീകരും, വിശ്വാസി സമൂഹവും ഈ ചടങ്ങിന് സാക്ഷ്യം വഹിക്കും.
മികവുറ്റതും, അര്‍ത്ഥപൂര്‍ണ്ണവുമായ രചനകള്‍ സഭാചരിത്ര വിവരങ്ങള്‍, ഭദ്രാസനത്തിന്റെ വിവിധ പ്രവര്‍ത്തന പരിപാടികളുടെ റിപ്പോര്‍ട്ട്‌സ്, ഭക്തസംഘടനാ പ്രവര്‍ത്തന റിപ്പോര്‍ട്ട്‌സ്, വിശിഷ്ട വ്യക്തികളുടെ ആശംസകള്‍ ഒട്ടനവധി കോപ്ലിമെന്റുകള്‍, മനോഹരങ്ങളായ വര്‍ണ്ണ ചിത്രങ്ങള്‍ തുടങ്ങി വിവിധ ഇനങ്ങള്‍ കോര്‍ത്തിണക്കി തയ്യാറാക്കിയ സവിശേഷതയാര്‍ന്ന ഈ സ്മരണിക, നിശ്ചിത കാലാവധിക്കുള്ളില്‍ തന്നെ തയ്യാറാക്കി പ്രസിദ്ധീകരിക്കുവാന്‍ സാധിക്കുന്നതില്‍ ഏറെ ചാരിതാര്‍ത്ഥ്യമുണ്ടെന്ന് ചീഫ് എഡിറ്റര്‍ പ്രതികരിച്ചു.
വളരെ മനോഹരമാം വിധം ഈ വിധം ഈ വര്‍ഷത്തെ മലങ്കരദീപം പ്രസിദ്ധീകരണത്തിന് തയ്യാറാക്കുവാന്‍, അശ്രാന്ത പരിശ്രമം നടത്തിയ
ബെല്‍മാ റോബിന്‍ സഖറിയ(ഡാലസ്, ടെക്‌സാസ്)- ചീഫ് എഡിറ്റര്‍
എഡിറ്റോറിയല്‍ ബോര്‍ഡ് അംഗങ്ങളായ
റവ.ഫാ.ജെറി.ജേക്കബ്(ന്യൂജേഴ്‌സി)
റവഫാ.പോള്‍ തോട്ടക്കാട്ട്(ഡാളസ്, ടെക്‌സാസ്)
ജോജി കാവനാല്‍(ന്യൂയോര്‍ക്ക്)
ജോര്‍ജ് കറുത്തേടത്ത്(ഡാളസ്, ടെക്‌സാസ്)
ജെനു മഠത്തില്‍(കാനഡാ)
സിമി ജോസഫ്(ഹൂസ്റ്റന്‍, ടെക്‌സാസ്)
ജെയിംസ് ജോര്‍ജ്(ന്യൂജേഴ്‌സി)
ഷെവ.ജെയ്‌മോന്‍ സക്കറിയ(ചിക്കാഗോ)
ജോര്‍ജ് മാലിയില്‍(ഫ്‌ളോറിഡ)
വിപിന്‍ രാജ്(ബാല്‍ട്ടിമോര്‍)
ഷാനാ ജോഷ്വാ(ഫിലഡല്‍ഫിയാ)
ജൂപ്പി ജോര്‍ജ്(കാലിഫോര്‍ണിയ)
എന്നിവരെ പ്രത്യേകം അഭിനന്ദിക്കുന്നതായി ഭദ്രാസനാധിപന്‍ അഭിവന്ദ്യ യല്‍ദൊ മോര്‍ തീത്തോസ് മെത്രാപ്പോലീത്താ അറിയിച്ചു. അതുപോലെ തന്നെ, ഇതിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ച ബഹുമാനപ്പെട്ട വൈദീകര്‍ പള്ളി ഭരണസമിതി അംഗങ്ങള്‍, ആര്‍ട്ടിക്കള്‍സ് നല്‍കിയവര്‍, കോംപ്ലിമെന്റ്‌സും പരസ്യങ്ങളും നല്‍കിയ വ്യക്തികള്‍, സ്ഥാപനങ്ങള്‍ തുടങ്ങി ഈ സ്മരണികയുടെ പൂര്‍ത്തീകരണത്തിന് സഹകരിച്ച ഏവരോടും നന്ദി രേഖപ്പെടുത്തുന്നതായും അഭിവന്ദ്യ മെത്രാപോലീത്ത അറിയിച്ചു.