Image

എ എ പി ഐ ചരിത്രം ന്യൂ യോർക്ക് സ്കൂളുകളിൽ ഉൾപ്പെടുത്തിയത് ചരിത നേട്ടം (പിപിഎം)

Published on 05 July, 2025
എ എ പി ഐ ചരിത്രം ന്യൂ യോർക്ക് സ്കൂളുകളിൽ ഉൾപ്പെടുത്തിയത് ചരിത നേട്ടം (പിപിഎം)

ഏഷ്യൻ അമേരിക്കൻ ആൻഡ് പാസിഫിക് ഐലൻഡർ (എ എ പി ഐ) ചരിത്രം പബ്ലിക് സ്കൂളുകളിൽ പഠിപ്പിക്കാനുള്ള തീരുമാനം വർഷങ്ങൾ നീണ്ട പോരാട്ടത്തിന്റെ വിജയമാണെന്നു ന്യൂ യോർക്ക് സിറ്റി കൗൺസിൽ മെംബർ ശേഖർ കൃഷ്ണൻ പറഞ്ഞു. ഈ പഠനത്തിനു $2.5 മില്യൺ നിക്ഷേപമാണ് 2026 ബജറ്റിൽ അനുവദിച്ചിട്ടുള്ളത്.

കൗൺസിൽ അംഗങ്ങളായ ലിൻഡ ലീ, സാന്ദ്ര യുങ്, ജൂലി വോൺ, കാർലൈനാ റിവേറ എന്നിവരോടൊപ്പം സിറ്റി ഹാളിന്റെ പടവുകളിൽ നിന്നാണ് കൃഷ്ണൻ സംസാരിച്ചത്.

"ഇത് ചരിത്രപരമായ മുന്നേറ്റമാണ്," കൃഷ്ണൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.

എജുക്കേഷണൽ ഇക്വിറ്റി ആക്ഷൻ പ്ലാനിന്റെ ഭാഗമായി $116 ബില്യൺ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള ഈ ചരിത്ര പഠനം കൗൺസിൽ എതിർപ്പില്ലാതെയാണ് അംഗീകരിച്ചത്.

 

AAPI history included in NY schools 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക