Image

തീരുവ ചുമത്തുന്ന കത്തുകൾ തിങ്കളാഴ്ച്ച 12 രാജ്യങ്ങൾക്കു യുഎസ് നൽകുമെന്നു ട്രംപ് (പിപിഎം)

Published on 05 July, 2025
തീരുവ ചുമത്തുന്ന കത്തുകൾ തിങ്കളാഴ്ച്ച 12 രാജ്യങ്ങൾക്കു യുഎസ് നൽകുമെന്നു ട്രംപ് (പിപിഎം)

ഇറക്കുമതി തീരുവ ചുമത്തുന്ന കത്തുകൾ തിങ്കളാഴ്ച്ച 12 രാജ്യങ്ങൾക്കു യുഎസ് നൽകുമെന്നു പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് പ്രഖ്യാപിച്ചു. ബുധനാഴ്ചയാണ് വ്യാപാര കരാറിൽ എത്താൻ നൽകിയിരുന്ന അവസാന ദിവസം.

"12 രാജ്യങ്ങൾക്കുള്ള കത്തുകൾ ഞാൻ ഒപ്പിട്ടിട്ടുണ്ട്," എയർ ഫോഴ്‌സ് വണ്ണിൽ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. "രാജ്യങ്ങളുടെ പേര് തിങ്കളാഴ്ച്ച അറിയാം.വ്യത്യസ്‍തമായ തീരുവകൾ."

70% വരെ താരിഫ് അടിക്കുമെന്നാണ് ട്രംപ് പറയുന്നത്. ഓഗസ്റ്റ് 1നു നിലവിൽ വരും. 

ഇന്ത്യയുമായുളള ചർച്ചയിൽ അന്തിമ രൂപം ആയിട്ടില്ലെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചര്ച്ചകൾ നയിക്കുന്ന രാജേഷ് അഗർവാൾ വീണ്ടും വാഷിംഗ്‌ടണിൽ എത്തിയിട്ടുണ്ട്. കാർഷിക, പാൽ ഉത്പന്നങ്ങൾ സംബന്ധിച്ചാണ് തർക്കം ബാക്കി. യുഎസ് ആവശ്യപ്പെടുന്ന തീരുവ ഇളവ് ഈ വിഭാഗങ്ങളിൽ നൽകാൻ ഇന്ത്യക്കു ബുദ്ധിമുട്ടുണ്ട്.

ജൂലൈ 9നകം എന്ന ആവശ്യത്തിനു വഴങ്ങി ഇന്ത്യ കരാർ ഒപ്പിടില്ലെന്നു വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. യുഎസ് കാർഷിക ഉത്പന്നങ്ങൾക്ക് ഇന്ത്യൻ വിപണി ആവശ്യപ്പെടുന്നത് പ്രശ്നമാണ്. രാജ്യത്തെ ചെറുകിട കർഷകരുടെ ഉപജീവന മാർഗം നഷ്ടമാകുന്ന ഏർപ്പാടാണത്.

Trump to send tariff letters to 12 countries Monday 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക