Image

എടിഎം കൗണ്ടറിലെ 'സൗഹൃദ മാഫിയ' സജീവം; നാട്ടിലേക്കുള്ള മടക്കയാത്രയിൽ പ്രവാസികൾ കുടുങ്ങുന്നു; ശ്രദ്ധിക്കേണ്ട ക്രിമിനൽ കേസുകൾ

രഞ്ജിനി രാമചന്ദ്രൻ Published on 05 July, 2025
എടിഎം കൗണ്ടറിലെ 'സൗഹൃദ മാഫിയ' സജീവം; നാട്ടിലേക്കുള്ള മടക്കയാത്രയിൽ പ്രവാസികൾ കുടുങ്ങുന്നു; ശ്രദ്ധിക്കേണ്ട ക്രിമിനൽ കേസുകൾ

 യു.എ.ഇ.യിൽ താമസിക്കുന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് അവിടുത്തെ നിയമങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയില്ലാത്തത് പലപ്പോഴും ക്രിമിനൽ കേസുകളിലേക്ക് നയിക്കുന്നുണ്ടെന്ന് പ്രമുഖ അഭിഭാഷകയും സാമൂഹിക പ്രവർത്തകയുമായ പ്രീതാ ശ്രീറാം മാധവ് ചൂണ്ടിക്കാട്ടുന്നു. നിസ്സാരമെന്ന് തോന്നുന്ന വാക്കുതർക്കങ്ങൾ, സമൂഹമാധ്യമങ്ങളിലെ കമന്റുകൾ, സാമ്പത്തിക ഇടപാടുകൾ, ലഹരിമരുന്ന് ബന്ധങ്ങൾ എന്നിവ പോലും ജയിൽവാസത്തിനും നാടുകടത്തലിനും കാരണമായേക്കാമെന്ന് അവർ മുന്നറിയിപ്പ് നൽകുന്നു. നിരപരാധികളായ പല പ്രവാസികളുടെയും ജീവിതം ഇത് കാരണം താറുമാറാകുന്നുണ്ട്.

പോലീസ് സ്റ്റേഷനിൽ നിന്ന് ഒരു ഫോൺകോൾ വന്നാൽ അത് ഗൗരവമായി കാണണം. കാരണങ്ങളില്ലാതെ പോലീസ് ആരെയും വിളിക്കില്ല. അത്തരം സാഹചര്യങ്ങളിൽ ഒരു അഭിഭാഷകനെ കണ്ടശേഷം മാത്രം ഹാജരാകുന്നതാണ് ഉചിതം.ചെറിയ തുകയാണെങ്കിൽ പോലും മോഷണം ഗുരുതരമായ കുറ്റമാണ്. കളഞ്ഞുകിട്ടുന്ന വസ്തുക്കൾ ഉടൻതന്നെ പോലീസിനെ അറിയിക്കണം. പൊതുസ്ഥലങ്ങളിലോ സ്വകാര്യ ഇടങ്ങളിലോ ആരെയും അസഭ്യം പറയുകയോ ശാരീരികമായി ഉപദ്രവിക്കുകയോ ചെയ്യരുത്. ഇത് ക്രിമിനൽ കേസായി മാറും. ലഹരിമരുന്ന് ഇടപാടുകളുമായി ബന്ധപ്പെട്ട് അപരിചിതരുടെ അക്കൗണ്ടിലേക്ക് പണം അയക്കുകയോ സ്വീകരിക്കുകയോ ചെയ്യരുത്. എ.ടി.എം. കൗണ്ടറുകളിൽ ഐ.ഡി. ഉപയോഗിച്ച് മറ്റൊരാൾക്ക് പണം അയക്കുന്നത് ഒഴിവാക്കുക. വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് ജോലി നേടുന്നത് ക്രിമിനൽ കുറ്റമാണ്.  ലഹരിമരുന്ന് കൈവശം വെക്കുക, ഉപയോഗിക്കുക, വിൽക്കുക എന്നിവ ഗുരുതരമായ കുറ്റങ്ങളാണ്. ലൈസൻസില്ലാതെ മദ്യം വിൽക്കുന്നതും, മദ്യപിച്ച് വാഹനമോടിക്കുന്നതും ശിക്ഷാർഹമാണ്.

പ്രൈവറ്റ് കാറിൽ ഷെയറിങ് (അനധികൃത ടാക്സി) ഉപയോഗിക്കുന്നത് അപകടകരമാണ്, നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ പെടാൻ സാധ്യതയുണ്ട്. ഒപ്പ് മാറ്റി നൽകിയ ചെക്കുകളും അക്കൗണ്ട് ക്ലോസ് ചെയ്ത ശേഷം നൽകുന്ന ചെക്കുകളും വഞ്ചനയായി കണക്കാക്കി ക്രിമിനൽ കേസെടുക്കാം. വ്യക്തികളെയും സ്ഥാപനങ്ങളെയും അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള കമന്റുകൾക്ക് വലിയ പിഴയും തടവും ലഭിക്കാം. ബാങ്ക് അക്കൗണ്ടിലൂടെയുള്ള കള്ളപ്പണം വെളുപ്പിക്കൽ ഗുരുതരമായ ക്രിമിനൽ കുറ്റമാണ്. സംശയാസ്പദമായ ഇടപാടുകൾ പോലീസിനെയും സെൻട്രൽ ബാങ്കിനെയും അറിയിക്കണം. പ്രവാസലോകത്തേക്ക് വരുന്നവർക്ക് യു.എ.ഇ. നിയമങ്ങളെക്കുറിച്ച് കൃത്യമായ ബോധവത്കരണം നൽകേണ്ടത് ഇന്ത്യൻ അധികൃതരുടെയും സന്നദ്ധ സംഘടനകളുടെയും കടമയാണെന്ന് പ്രീതാ ശ്രീറാം മാധവ് ഓർമിപ്പിച്ചു.

 

 

Emglish summary:

The 'friendly mafia' at ATM counters is active; expatriates are getting trapped during their return journey home; criminal cases to watch out for.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക