Image

അറസ്റ്റിലായ പ്രശസ്ത മെക്സിക്കൻ ബോക്സർ ജൂലിയോ സീസർ ഷാവേസ് ജൂനിയറിനെ നാട് കടത്തും

പി പി ചെറിയാൻ Published on 05 July, 2025
അറസ്റ്റിലായ പ്രശസ്ത മെക്സിക്കൻ  ബോക്സർ ജൂലിയോ സീസർ ഷാവേസ് ജൂനിയറിനെ നാട് കടത്തും

 

പ്രശസ്ത  മെക്സിക്കൻ ബോക്സിംഗ് ഇതിഹാസം ജൂലിയോ സീസർ ഷാവസിന്റെ മൂത്ത മകൻ  ജൂലിയോ സീസർ ഷാവസ് ജൂനിയറെ  വിസാ  കാലാവധി കഴിഞ്ഞിട്ടും അനധികൃതമായി യു എസിൽ തുടർന്നതിനെ തുടർന്ന്  ലോസ് ഏഞ്ചലസിൽ  ഇമ്മിഗ്രേഷൻ   ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു . ഇദ്ദേഹം മെക്സിക്കോയിലേക്ക്  നാടുകടത്തൽ നടപടി നേരിടുകയാണന്ന്  ഫെഡറൽ  ഉദ്യോഗസ്ഥർ വ്യാഴാഴ്ച അറിയിച്ചു. 

   
2024 ഫെബ്രുവരിയില്‍ വിസാ കാലാവധി കഴിഞ്ഞിട്ടും  തിരികെപോകാതെ  39 കാരനായ ഷാവസ്  അമേരിക്കയില്‍ അനധികൃതമായി തുടരുകയായിരുന്നു.


ഷാവാസിന് വിദേശ ഭീകര സംഘടനയെന്ന് വാഷിങ്ടൺ കരുതുന്ന  മെക്സിക്കോയുടെ സിനാലോവ കാർട്ടലുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി ഹോംലാൻഡ് സെക്യൂരിറ്റി അറിയിച്ചു.

'പ്രസിഡന്റ് ട്രംപിന് കീഴിൽ ആരും നിയമത്തിന് അതീതരല്ല - ലോകപ്രശസ്ത കായികതാരങ്ങൾ ഉൾപ്പെടെ. യുഎസിലെ ഏതൊരു കാർട്ടൽ അഫിലിയേറ്റുകൾക്കുമുള്ള ഞങ്ങളുടെ സന്ദേശം വ്യക്തമാണ്: ഞങ്ങൾ നിങ്ങളെ കണ്ടെത്തും, നിങ്ങൾ അനന്തരനടപടികൾ നേരിടേണ്ടിവരും. നിയന്ത്രണാതീതമായ കാർട്ടൽ അക്രമത്തിന്റെ കാലം കഴിഞ്ഞു”. അധികൃതർ പറഞ്ഞു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക