Image

'കമ്മ്യൂണിസ്റ്റ്' മംദാനി ജയിച്ചാൽ ഫെഡറൽ സർക്കാർ രംഗത്തു വരുമെന്ന് പ്രസിഡന്റ് ട്രംപ്

Published on 08 July, 2025
'കമ്മ്യൂണിസ്റ്റ്'   മംദാനി  ജയിച്ചാൽ ഫെഡറൽ  സർക്കാർ രംഗത്തു വരുമെന്ന് പ്രസിഡന്റ്  ട്രംപ്

വാഷിംഗ്ടൺ, ഡി സി: 'കമ്മ്യൂണിസ്റ്റ്' ആയ സൊഹ്‌റാൻ    മംദാനി  ജയിച്ചാൽ ന്യൂയോർക്ക് നഗരം ഫെഡറൽ  സർക്കാർ പിടിച്ചെടുക്കുമെന്ന് പ്രസിഡന്റ്  ട്രംപ്.  'ഒരു കമ്മ്യൂണിസ്റ്റ്  തിരഞ്ഞെടുക്കപ്പെട്ടാൽ, ന്യു യോർക്ക്  ഒരിക്കലും പഴയതുപോലെ ആകില്ല. എന്നാൽ വൈറ്റ് ഹൗസിൽ നമുക്ക് വലിയ അധികാരമുണ്ട്,' ട്രംപ്    ന്യു യോർക്ക് പോസ്റ്റിനോട് പറഞ്ഞു.

നിയമലംഘനം  തടഞ്ഞില്ലെന്ന്  ആരോപിച്ച്  നഗരത്തിനുള്ള ഫെഡറൽ ഫണ്ട്  നിർത്തുമെന്ന് ആദ്യ ടേമിൽ ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. നഗര  നിയന്ത്രണം പിടിച്ചെടുക്കാൻ ഏത് അധികാരമാണ്  ഉപയോഗിക്കുകയെന്ന്  പ്രസിഡന്റ് വ്യക്തമാക്കിയില്ല.

ഞങ്ങൾ ന്യൂയോർക്കിനെ വീണ്ടും നേരെയാക്കാൻ  പോകുന്നു.  അത് വാഷിംഗ്ടണിൽ നിന്ന് ചെയ്യേണ്ടി വന്നേക്കും-ട്രംപ് പറഞ്ഞു.

റിപ്പബ്ലിക്കൻ നോമിനി കർട്ടിസ് സ്ലിവ മത്സരത്തിൽ നിന്ന് പിന്മാറണോ എന്ന് ചോദിച്ചപ്പോൾ “ഞാൻ അതിൽ ഇടപെടുന്നില്ല” എന്ന് ട്രംപ് കൂട്ടിച്ചേർത്തു.

ഡമോക്രാറ്റിക് പ്രൈമറിയിൽ തോറ്റ മുൻ ഗവർണർ  കോമോയ്ക്ക് കഴിവുണ്ട്. നിലവിലെ മേയറായ എറിക് ആഡംസ് രംഗത്തുണ്ട്.  കർട്ടിസ് സിൽവയുണ്ട്? കർട്ടിസ് ഓരോ നാല് വർഷത്തിലൊരിക്കൽ മത്സരിക്കുന്നു.  സ്ഥിരം സ്ഥാനാര്ഥി'

1973 മുതൽ സ്വയംഭരണം നടത്തുന്ന ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയ വേണ്ടി വന്നാൽ ഫെഡറൽ  സർക്കാർ ഏറ്റെടുക്കുമെന്നും  ട്രംപ് ഭീഷണിപ്പെടുത്തി. 'ഡിസിയിൽ കുറ്റകൃത്യങ്ങൾ വേണ്ട. നഗരം നന്നായി പ്രവർത്തിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു.   കുറ്റമറ്റ രീതിയിൽ പ്രവർത്തിക്കുന്ന ഒരു തലസ്ഥാനം ഞങ്ങൾ ആഗ്രഹിക്കുന്നു, അത് ചെയ്യാൻ ഞങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകില്ല, മേയറുമായി [മുരിയേൽ ബൗസർ]  നല്ല ബന്ധമുണ്ട്. അത് പ്രവർത്തിക്കുന്നുണ്ടോ എന്ന് ഞങ്ങൾ പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്.”

മംദാനിയുടെ വിജയം ഓരോ പാർട്ടിയിലെയും വോട്ടർമാർ എത്രമാത്രം മാറിയിരിക്കുന്നുവെന്ന് വ്യക്തമാക്കുന്നു എന്ന് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്  പറഞ്ഞു.

പ്രസിഡന്റ് ട്രംപിന്റെ വിജയം  തൊഴിലാളി, മധ്യവർഗ സഖ്യത്തിൽ വേരൂന്നിയതാണെങ്കിൽ, മംദാനിയുടെ സഖ്യം അതിന്റെ വിപരീതമാണ്. ഉയർന്ന വരുമാനമുള്ളവരും കോളേജ് വിദ്യാഭ്യാസം നേടിയവരുമാണ് അതിൽ.   പക്ഷേ കറുത്ത വോട്ടർമാർക്കിടയിലും ഡിഗ്രി ഇല്ലാത്തവർക്കിടയിലും മാംദാനി ദുർബലനാണ്.   

Join WhatsApp News
അന്ധം കമ്മികൾ 2025-07-09 00:05:07
ഇസ്രായേൽനെ തെമ്മാടി രാജ്യമെന്നു വിളിച്ച കേരള മുഖ്യൻ, ഇപ്പോൾ അമേരിക്കയിൽ വന്നത്, തന്റെ ഇവിടെയുള്ള അന്ധം കമ്മികളെ, മാംദാനിക്ക് വേണ്ടി വോട്ട് ചെയ്യിപ്പിക്കാനാണോ എന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-07-09 02:58:08
എന്റെ ബോധ്യം ശരിയാണെങ്കിൽ, അമേരിക്ക- യെയും അദ്ദേഹം തെമ്മാടി രാജ്യം എന്ന് mention ചെയ്തിട്ടുണ്ട്. അല്ലെങ്കിൽ തന്നെയും അമേരിക്ക അദ്ദേഹത്തിന്റെ കാഴ്ചപ്പാടിൽ ഒരു ബൂർഷ്വാ, പെറ്റി, തൊഴിലാളി വിരുദ്ധ, ചൂഷണ, മുതലാളിത്ത, ലോക പോലീസ്, ജന ദ്രോഹ രാജ്യം ആണല്ലോ? പിന്നെ എങ്ങനെ ഈ പുംഗവന് ഇവിടെ വരാൻ ഭാഗ്യം ലഭിച്ചു? 🤔🤔🤔💥
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക