Image

റെയിഡ് പേടിച്ച് ഞായറാഴ്ച്ച കുർബാനയിൽ നിന്ന് ഇളവ് നൽകി കാലിഫോർണിയ ബിഷപ്പ്

പി പി ചെറിയാൻ Published on 10 July, 2025
 റെയിഡ് പേടിച്ച് ഞായറാഴ്ച്ച കുർബാനയിൽ നിന്ന്   ഇളവ് നൽകി  കാലിഫോർണിയ ബിഷപ്പ്

കാലിഫോർണിയ: രാജ്യത്തുടനീളം കുടിയേറ്റ വിരുദ്ധ റെയ്ഡുകളും തടങ്കലുകളും വർധിക്കുന്ന സാഹചര്യത്തിൽ, ഞായറാഴ്ച കുർബാനയിൽ പങ്കെടുക്കുന്നതിൽ നിന്ന് ഇടവകാംഗങ്ങൾക്ക് ഇളവ് നൽകി  തെക്കൻ കാലിഫോർണിയയിലെ സാൻ ബെർണാർഡിനോ രൂപതയുടെ ബിഷപ്പ് ആൽബെർട്ടോ റോജാസ് അസാധാരണ  ഉത്തരവ് പുറപ്പെടുവിച്ചു. ട്രംപ് ഭരണകൂടത്തിന്റെ കൂട്ട നാടുകടത്തൽ നടപടികളോടുള്ള പ്രതികരണമായാണ് ഈ നീക്കം.

കുടിയേറ്റ നിയമനടപടികളെക്കുറിച്ചും റെയ്‌ഡുകളെകുറിച്ചുമുള്ള   ഭയം കാരണം ഞായറാഴ്ചകളിലെ ദിവ്യബലിയിലോ നിർബന്ധിതമായി പങ്കെടുക്കേണ്ട  വിശുദ്ധ ദിവസങ്ങളിലെ കുർബാനയിലോ പങ്കെടുക്കാൻ കഴിയാത്തവരെ ഈ കടമയിൽ നിന്ന് ഒഴിവാക്കാൻ  ഉത്തരവ് അനുവദിക്കുന്നു. "കുടിയേറ്റ വിരുദ്ധ റെയ്ഡുകളെകുറിച്ച   ഭയം വിശ്വാസികളുടെ ആത്മീയ നന്മയെ തടസ്സപ്പെടുത്തുന്ന ഗുരുതരമായ അസൗകര്യമാണ്"  ബിഷപ്പ് ആൽബർട്ടോ റോജാസ് എഴുതി.


കുർബാനയിൽ പങ്കെടുക്കാത്തവർ ഓൺലൈൻ കുർബാനയിലും  സ്വകാര്യ പ്രാർത്ഥന, വിശുദ്ധ ഗ്രന്ഥ പാരായണം, ജപമാല, ദിവ്യകാരുണ്യ ജപം തുടങ്ങിയ പ്രാർത്ഥനകളിലും സംബന്ധിച്ചും  ആത്മീയ കൂട്ടായ്മ നിലനിർത്താൻ ഉത്തരവ്  ഇടവകാംഗങ്ങളെ അനുവദിക്കൂന്നു.

പ്രകൃതി ദുരന്തങ്ങൾ, യുദ്ധം അല്ലെങ്കിൽ കോവിഡ്-19 മഹാമാരി പോലുള്ള സാമൂഹികദുരന്ത സംഭവങ്ങൾ എന്നിവ ഉണ്ടാകുമ്പോൾ കത്തോലിക്കാ ബിഷപ്പുമാർ   കുർബാനയിൽ പങ്കെടുക്കുന്നതിൽ ഇളവുകൾ നൽകാറുണ്ടെങ്കിലും  ഇതാദ്യമായാണ്  കുടിയേറ്റ നിയമവുമായി ബന്ധപ്പെട്ട് ഒരു ബിഷപ്പ്  ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കുന്നത്.


കഴിഞ്ഞമാസം പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ   കുടിയേറ്റ റെയ്ഡുകളെ പരസ്യമായി എതിർത്ത ബിഷപ്പ് ആൽബർട്ടോ റോജാസ്   കൗണ്ടിയിലെ ഇടവകാംഗങ്ങൾക്ക് അവരുടെ ആത്മീയപരമായ കാര്യങ്ങളിൽ കുറവൊന്നും വരുത്താതെ തന്നെ ദിവ്യബലിയിൽ പങ്കെടുക്കുന്നതിൽ നിന്ന്  ഒഴിവാകാമെന്ന്   പറഞ്ഞു.

Join WhatsApp News
Sunil 2025-07-10 11:19:25
Hello Bishop, pls teach your sheep that it is illegal and criminal to get into a country without proper documents. Pls teach them God always wants us to be law-abiding. To go to another country by breaking the laws are punishable under Gods laws.
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-07-10 12:31:53
ദൈവത്തിനുള്ളത് ദൈവത്തിനും,കൈസർക്കുള്ളത് കൈസർക്കും എന്നുള്ള നിയമം പാലിച്ചോ ബിഷപ്പേ നിങ്ങൾ.? നിങ്ങളുടെ പള്ളിയിൽ ആരെങ്കിലും ഈ രാജ്യത്തിന്റെ നിയമം പാലിക്കാത്തവരുണ്ടെങ്കിൽ,അവരെ നിങ്ങളുടെ പള്ളിയിൽ നിന്നും പുറത്താക്കാൻ ആദ്യം നടപടി സ്വീകരിക്കേണ്ടിയത് നിങ്ങളല്ലേ ബിഷോപ്പേ? സകല വാഴ്ചകൾക്കും അധികാരങ്ങൾക്കും കീഴടങ്ങിയിരിപ്പാൻ വിശ്വാസികളെ പഠിപ്പിക്കേണ്ടിയത് നിങ്ങളല്ലേ ബിഷോപ്പേ? സമ്പത്തിന്റെ പുറത്ത് അടയിരുന്നു സാത്താന്റെ സന്തതികളെ വിരിയിച്ചെടുക്കുന്നത് നിങ്ങളല്ലേ ബിഷോപ്പേ? തുടരും.......
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-07-10 13:32:19
നിങ്ങൾ രാജ്യദ്രോഹ കുറ്റത്തിന് കുട പിടിച്ച് കൊടുക്കുകയല്ലേ ബിഷോപ്പേ? യേശുവിന്റെ പഠിപ്പിക്കലുകൾക്ക് ഘടക വിരുദ്ധമായല്ലേ ബിഷോപ്പേ നിങ്ങൾ പ്രവർത്തിക്കുന്നത്??? ഈ ഒരൊറ്റ കാര്യം ചെയ്യുന്നതിലൂടെ നിങ്ങളും കുറ്റവാളി ആകുന്നു എന്ന് അറിയാമോ ബിഷോപ്പേ നിങ്ങൾക്ക്??? എന്തു സന്ദേശമാണ് ഇതിലൂടെ സഭയ്ക്കും, രാജ്യത്തിനു പൊതുവായും നിങ്ങൾ കൊടുക്കുന്നത് ബിഷോപ്പേ??? സംസ്കൃതത്തിൽ പുരോഹിതൻ എന്ന് വാക്ക് ഉണ്ടായതു തന്നെ പുരീഷം, രോഷം, ഹിംസ, തസ്‌ക്കര എന്നീ പദങ്ങളുടെ ആദ്യാക്ഷരങ്ങൾ ചേർന്നാണ്. അപ്പോൾ എങ്ങനെ നസ്രെത്തിൽ നിന്നും നന്മ പ്രതീക്ഷിക്കനാവും? പരാന്ന ഭോജികളായ പുരോഹിതർ എല്ലാ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും കൂട്ട് നിന്നതു കൊണ്ടാണ് അവർ വെള്ള പൂശിയ ശവകുടീരങ്ങൾ എന്ന് വിളിക്കപ്പെട്ടത്. അത് അവരുടെ തന്നെ പുസ്തകത്തിൽ എഴുതി വച്ചിട്ടുണ്ട്. ദൈവം ഇല്ലാതിരിക്കാം എന്നുള്ളതിന്റെ ഏറ്റവും വലിയ തെളിവാണ് ഈ പുസ്തകവും, ഈ പള്ളികളും, ഈ പുരോഹിതരും. പുരോഹിതർ ചത കുപ്പയ്ക്കും ജീരകത്തിനും പതാരം വാങ്ങുകയും വിധവകളുടെ വീടുകളെ വിഴുങ്ങിക്കളയുകയും ചെയ്യുമ്പോൾ എന്തു നീതി, എന്തു ന്യായം???? സമ്പത്തിനും അധികാരത്തിനും വേണ്ടിയുള്ള പിടിവലികളും, അത് പങ്കുവയ്ക്കുന്നതിലെ വാക്ക് തർക്കവും മൂലം എത്ര പള്ളികൾ കേരളത്തിൽ കോടതി കയറുന്നു. ഏതായാലും ബിഷോപ്പിന്റെ ഈ രാജ്യ ദ്രോഹപരമായ നടപടി ക്രിസ്തുവിനും ക്രിസ്തുവിന്റെ അനുയായികൾക്കും ആകെ നാണക്കേടുണ്ടാക്കുന്നു എന്നതിൽ സംശയമില്ല.
Abraham 2025-07-10 13:51:03
സുനിൽ വായിക്കുന്നത് ട്രംപ് വേദപുസ്തകം ആണെന്ന് തോന്നുന്നു. ക്രിസ്ത്യാനികളുടെ വേദപുസ്തകത്തിൽ എഴുതിയിരിക്കുന്നത് എന്താണെന്നു നോക്കാം. ലേവ്യപുസ്തകം 19 , 33 :34 പരദേശി നിന്നോടുകൂടെ നിങ്ങളുടെ ദേശത്തു പാർത്താൽ അവനെ ഉപദ്രവിക്കരുത്. നിങ്ങളോടുകൂടെ പാർക്കുന്ന പരദേശി നിങ്ങൾക്ക് സ്വദേശിയെപ്പോലെ ഇരിക്കേണം. അവനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം. നിങ്ങളും മിസ്രയീംദേശത്തു പരദേശികളായിരുന്നുവല്ലോ. ട്രംപിനെ കണ്ണുമടച്ചു ചെവിയുമടച്ചു പിന്തുണക്കുന്ന ക്രിസ്ത്യാനികളെന്നു അവകാശപ്പെടുന്ന എല്ലാവരോടും ഉള്ള ചോദ്യം കൂടിയാണിത്.
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-07-10 15:25:50
തുടരുന്നു..... (2)...... - രാജാവ്, രാജ്യം, പ്രജ, പുരോഹിതൻ, മതം, പുസ്തകം ...... അത് അന്ന്. ഇന്ന് റിപ്പബ്ലിക്കും, പൗരനും ഡെമോക്രസിയും, ഭരണ ഘടനയും മാത്രം.....പൗരന്മാർക്ക് ഇന്ന് അത് മാത്രമേ ആവശ്യമുള്ളൂ. അത് മതി സന്തോഷകരമായി ജീവിക്കാൻ. രാജ്യത്തിലെ രാജാവും പ്രജയും, മതത്തിലെ പുരോഹിതനും പുസ്തകവും കാലഹരണപ്പെട്ട, കാൽക്കാശിന് കൊള്ളാത്ത ഓട്ട കാലണ ആണെന്ന് നാമെല്ലാവരും തിരിച്ചറിഞ്ഞു കഴിഞ്ഞിട്ടുണ്ട്.. അപ്പോൾ പിന്നെ അവസാനത്തെ പുരോഹിതന്റെ കുടൽമാലയിൽ ,അവസാനത്തെ രാജാവിനെ കുരുക്കി കൊല്ലുക. അതും നാം ചെയ്ത് കഴിഞ്ഞതാണ്.. അപ്പോൾ പിന്നെ ഇവൻ, ഈ നാലാം നൂറ്റാണ്ടിലെ കഥകളി വേഷവും ധരിച്, ആർക്കും മനസ്സിലാകാത്ത ഭാഷയും സംസാരിച് എവിടെ നിന്നും സ്റ്റേജിൽ കയറി എന്നാണ് എനിക്ക് ഇന്നും പിടി കിട്ടാത്തത്. 🙄🤔 ഇവന് state -ന്റെ നടത്തിപ്പിൽ യാതൊരു പങ്കും ഇല്ലാതിരിക്കേ, ഇവനെ എന്തിന് ഭയക്കണം,രാജ്യ ദ്രോഹ കുറ്റം ചെയ്യുമ്പോൾ ജയിലിൽ അടയ്ക്കാൻ?? ങേ?
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-07-10 22:01:44
.....തുടരുന്നു.... (3)..... ഈ mr.ആൽബർട്ടോ റോജാസ് എന്തുകൊണ്ട് തന്റെ ആരാധ്യ പുരുഷനായ ക്രിസ്തുയേശുവിന്റെ മുൻപാകെ ഈ നീറുന്ന വിഷയം അവതരിപ്പിച്ചില്ല???ങ്ങാ???.. അദ്ദേഹം പെട്ടെന്ന് ഏകപക്ഷീയമായി മുൻ പിൻ വിചാരമില്ലാതെ, എടുത്തുചാടി തന്റെ വിശ്വാസപ്രമാണങ്ങളെയെല്ലാം വെല്ലുവിളിച്ച് ഇങ്ങനെയൊരു തീരുമാനം എടുത്തത് ഒരിക്കലും ദൈവീകമല്ല. ദൈവം അറിയാതെയല്ല പ്രസിഡന്റ്‌ ശ്രീ. ട്രമ്പ് അനധികൃത കുടിയേറ്റ നിയമം കടുപ്പിച്ച് പ്രാവർത്തീകമാക്കിയത്. തീർച്ചയായും ഒരു കറ തീർന്ന ദൈവ വിശ്വാസിയായ mr. ട്രമ്പ് തന്റെ ദൈവമായ കർത്താവിനോട് ഉപദേശം തേടിയിരിക്കണം. അപ്പോൾ പിന്നെ ശ്രീ. റോജാസ് "പള്ളി ക്കട" അടച്ചത് മൂലം ആ ദൈവത്തിന്റെ തീരുമാനത്തെ റദ് ചെയ്യുകയല്ലേ ചെയ്യുന്നത്. അതിനർത്ഥം അദ്ദേഹത്തിന് താൻ ദിനവും ആരാധിക്കുന്ന ഈ ദൈവത്തിൽ ഒട്ടുമേ വിശ്വാസം ഇല്ലാത്തവനായി മാറി എന്നല്ലേ.??. എല്ലാം നേരത്തേ അറിയുന്നവനായ ദൈവത്തിന് കഴിഞ്ഞ വർഷമേ ഇത് അറിയാമായിരുന്നു. അതിനാൽ ശ്രീ. റോജാസ് കർത്താവിനും,സ്വർഗ്ഗത്തിനും എതിരേ കലാഹിക്കുന്നവനായി മാറിക്കഴിഞ്ഞു. അതുകൊണ്ട് അദ്ദേഹത്തെ സഭയുടെ എല്ലാ ചുമതലകളിൽ നിന്നും mr. മാർ പാപ്പാ ഉടനെ തന്നെ dismiss ചെയ്യുകയും, തുറുങ്കിൽ അടയ്ക്കുകയും ചെയ്യേണ്ടതാകുന്നു. രാജ്യത്തോടും കർത്താവിനോടും സഭയോടും, high command ആയ വത്തിക്കാനോടും അദ്ദേഹം കടുത്ത അപരാധമാണ് നടത്തിയിരിക്കുന്നത്. ബുക്കും പേപ്പറും ഇല്ലാത്ത പരദേശികളെ എത്രയും പെട്ടെന്ന് നാടുകടത്താൻ തന്നെയാണ് കർത്താവായ ശ്രീ.ക്രിസ്തു , ശ്രീ.ട്രമ്പിനോട് നിർദ്ദേശിച്ചിട്ടുള്ളത്.. ഇത് ഒരു രാജ്യത്തിന്റെ safety & security -ഇഷ്യൂ ആണ്. അത് പോലെ തന്നെ integrity -യുടേയും. ഇങ്ങനെയൊരു കടുത്ത തീരുമാനം എടുക്കുന്നതിനു മുന്നേ, കുറഞ്ഞ പക്ഷം ശ്രീ. റോജാസ് , തീത്തോസിനും, തീമഥിയോസിനും ശ്രീമാൻ. പൗലോസ് എഴുതിയ ലേഖനങ്ങൾ വായിക്കേണ്ടിയതായിരുന്നു. .
Question 2025-07-10 22:08:08
Let us be practical. Suppose your house is left unlocked and you are seeing strangers come and occupy your bedroom. Later another one does the same thing. Are you going to embrace all these visitors and say “my house is your house enjoy”? This is why you have to have responsibility and laws to protect you and your family.Don’t confuse the people with nonsense.
Raju Thomas 2025-07-10 23:11:40
But please pronounce & write that bishop’s name as ROhaas, a Mexican name. Also note: his sheep are Mexican/Spanish—hence his complaint!
Epstein Quagmire 2025-07-10 23:47:15
Alan Dershowitz, a former Constitutional advisor to President Donald Trump, alleged in a bombshell disclosure that key documents tied to convicted pedophile Jeffrey Epstein are being withheld — not to protect victims, but to shield powerful figures. “I know for a fact [Epstein] documents are being suppressed and they're being suppressed to protect individuals. I know the names of the individuals, I know why they're being suppressed," he said on the Sean Spicer Show in a newly resurfaced interview that originally aired in March of this year. Dershowitz continued: "I know who's suppressing them, but I'm bound by confidentiality from a judge and cases, and I can't disclose what I know." READ MORE: 'Those people are destroyed': Bill O'Reilly reveals what Trump told him about Epstein "But, hand to God, I know the names of people whose files are being suppressed in order to protect them, and that's wrong," he added. Dershowitz was instrumental in negotiating Epstein’s highly criticized 2008 plea deal, which granted Epstein broad immunity from federal prosecution in exchange for a guilty plea on state-level prostitution He was also a member of Trump’s legal team during his first impeachment trial in the U.S. Senate in early 2020. Though once a liberal Democrat and outspoken critic — at one point in 2016 labeling Trump “more corrupt than Hillary Clinton” — Dershowitz shifted by January 2020 to a formal position focused exclusively on legal arguments. Trump recruited him personally during a Christmas Eve conversation at Mar‑a‑Lago, and Dershowitz agreed to join on the basis that he would act independently and focus solely on constitutional interpretation — not trial strategy or fact-finding. : 'Absolute cringe': Trump admin mocked after attacking CNN report— by confirming it Meanwhile, Rep. Marjorie Taylor Greene (R-Ga.) reacted to Dershowitz remarks Thursday and wrote on the social platform X: "RELEASE THE EPSTEIN CLIENT LIST!!!!" Political analyst Dominic Tripi wrote: "The names, the concealed documents, who’s being protected, all of that is available. It’s a pure coverup, they think if you find out the truth it will thoroughly destroy the legitimacy of governing institutions." Watch the video of Dershowitz's interview below, or by READ MORE: 'Watched every single snore': E. Jean Carroll describes how jury turned on Trump | Republicans 'can’t steal all the votes all of the time.' But they sure as hell can steal 'Those people are destroyed': Bill O'Reilly reveals what Trump told him about Epstein Republicans panicking as GOP senator in competitive race considers retirement Trump critics say this 'alarming' three-word phrase is proof that he's 'mentally failing' The real reason Elon Musk wants a third party 'Mental deficient': Fox host calls Crockett a 'piece of garbage' as she mulls Senate run 'Recent discoveries': Democrats may have new opportunity in deep-red state's Senate race All that is vile about Trump showcased in one sickening disgrace 'Disgrace': Trump mocked over letter that 'reads as if it was written by a fifth grader' 'Absolute cringe: Trump admin mocked after attacking CNN report— by confirming it MOST POPULAR 'Disgrace': Trump mocked over letter that 'reads as if it was written by a fifth grader' 'You've not even done your homework': Senator embarrasses 'unqualified' Trump nominee Supreme Court hands 'huge' loss to Trump and DeSantis over illegal Florida law Why Americans haven’t reached the Trump tipping point yet — and what it will take 'Absolute cringe': Trump admin mocked after attacking CNN report— by confirming it Former military officials launch 'cowardice' award — and the nominees may surprise you 'Those people are destroyed': Bill O'Reilly reveals what Trump told him about Epstein The real reason Elon Musk wants a third party 'Disqualifying': 'Trove of e-mails and text messages' bolster DOJ whistleblower’s claim 'ICE Barbie': Trump DHS secretary slammed for social media stunt during Texas tragedy .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക