Image

പ്രശസ്ത ധ്യാനഗുരു ഫാ. ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന 'വചനാഭിഷേക ധ്യാനത്തിന്റെ' ഒരുക്കങ്ങൾ പൂർത്തിയായി !

മനോജ് മാത്യു Published on 11 July, 2025
പ്രശസ്ത ധ്യാനഗുരു ഫാ. ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന 'വചനാഭിഷേക ധ്യാനത്തിന്റെ' ഒരുക്കങ്ങൾ പൂർത്തിയായി !

 

പ്രശസ്ത ആത്മീയ ധ്യാനഗുരുവും വചനപ്രഘോഷകനുമായ ഡാനിയേൽ പൂവണ്ണത്തിലച്ചൻ നയിക്കുന്ന വചനാഭിഷേക ധ്യാനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി . ജൂലൈ മാസം 18 മുതൽ 20 വരെ മെരിലാന്റിലെ ലോറൽ ഹൈസ്‌കൂളിൽവെച്ച് രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. കുട്ടികൾക്കായി പ്രത്യേക ധ്യാനം ക്രമീകരിച്ചിട്ടുണ്ട് .

ഫാ. ഡാനിയേൽ പൂവണ്ണത്തിൽ 2005ൽ  പുരോഹിതനായി അഭിഷിക്തനായി. തുടർന്ന് തിരുവനന്തപുരം മേജർ അതിരൂപതയുടെ മിഷൻ പ്രദേശങ്ങളിലും ഇടവകകളിലും അജപാലന ശുശ്രൂഷ നിർവ്വഹിച്ചു. തിരുവന്തപുരം മാർ ഈവാനിയോസ് കോളേജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ഒന്നാം റാങ്കോടുകൂടി ബിരുദാനന്തരബിരുദം കരസ്ഥമാക്കിയ അച്ചൻ മാർ ഇവാനിയോസ് കോളേജിൽ അധ്യാപകനായും ക്യാമ്പസ് മിനിസ്ട്രിയുടെ ഡയറക്ടർ ആയും സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചു .

കേരളത്തിലെ പ്രശസ്തരായ ധ്യാനഗുരുക്കന്മാരിൽ ഒരാളാണ് ഡാനിയേൽ പൂവണ്ണത്തിലച്ചൻ .

 അദ്ദേഹത്തിന്റെ ബൈബിൾ വ്യാഖ്യാനങ്ങളും വചനപഠന  രീതികളും പ്രത്യേകിച്ച് മലങ്കര സുറിയാനി കത്തോലിക്കാ സഭ വചനവർഷം ആചരിക്കുമ്പോൾ അദ്ദേഹം നയിക്കുന്ന 'ബൈബിൾ ഇൻ ഏ ഇയർ' എന്ന യൂട്യൂബ് പോഡ്‌കാസ്റ്റിലൂടെയുള്ള ബൈബിൾ പഠന പരമ്പരയും ശ്രദ്ധേയമാണ്.

തിരുവന്തപുരം മൌണ്ട് കാർമൽ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടർ കൂടിയായ അച്ചന്റെ നേതൃത്വത്തിൽ ശക്തമായ പരിശുദ്ധാത്മാഭിഷേക ധ്യാനമാണ് ക്രമീകരിച്ചിരിക്കുന്നത്‌. വലിയ ദൈവകൃപയുടെയും ദൈവാനുഗ്രഹത്തിന്റെയും അവസരമായ ഈ ധ്യാനം, ദൈവവചനം വായിക്കുന്നതിനും, പഠിക്കുന്നതിനും, ജീവിക്കുന്നതിനും. വചനാനുസൃതമായ ജീവിതം നയിക്കുന്നതിനും സഹായിക്കും. അമേരിക്കയിൽ ജീവിക്കുന്ന സഹോദരീസഹോദരന്മാരെക്കുറിച്ചു ദൈവത്തിനു തന്റെ രാജ്യത്തെപ്രതിയുള്ള സ്വപ്‌നങ്ങൾ തിരിച്ചരിയുവാനും, നമ്മുടെ കുടുംബങ്ങൾ കൂടുതൽ ദൈവത്തോട് ചേർന്ന് ജീവിക്കുന്നതിനും, നമ്മുടെ വ്യക്തിജീവിതങ്ങൾ ദൈവഹിതമനുസരിച്ചു രൂപപ്പെടുന്നതിനും ഈ വചന ധ്യാനത്തിൽ പങ്കെടുക്കുന്നതുവഴി ദൈവം നമ്മെ അനുഗ്രഹിക്കും .

ധ്യാനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്കായി ഏതാനും സീറ്റുകൾ കൂടി ലഭ്യമാണ്. ധ്യാനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഭാരവാഹികളെ ബന്ധപ്പെടുക.

ബന്ധപ്പെടേണ്ട നമ്പർ :
ഫാ. മനോജ് മാമൻ (ജന. കൺവീനർ )-567-294-8424
ഡോ. ബോസ് കളമ്പനായിൽ -301-758-4390
ബിനു വർഗീസ് - 571-598-6786
ട്രീസ ഡാനിയേൽ -301-821-3888

Join WhatsApp News
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-07-11 22:11:13
ഈ "മോട്ടിവിഷം" പോലെ തന്നെ പ്രയോജനരഹിതവും ആപൽക്കരവും ആയ ഒരേർപ്പാടാണ് ധ്യാനിപ്പിക്കലും. എനിക്കങ്ങോട്ട് മനസ്സിലാകുന്നില്ല - ഈ വർഷത്തിൽ ഒരു 3 ദിവസം ഒരാൾ വന്ന് കുറേ പേരേ ഒന്നിച്ചിരുത്തി ധ്യാനിപ്പിക്കാൻ പഠിപ്പിക്കുക- എന്നത്. എന്താണ് ഇത് കൊണ്ട് ഉള്ള പ്രയോജനം.?? ഇത് എവിടൂന്നു കടം കൊണ്ട ഏർപ്പാടാണ് ഈ ധ്യാനിപ്പിക്കൽ? ഇത് കത്തോലിക്കാ സഭയിൽ എന്ന് കടന്നു കൂടിയോ ആവോ? ശാസ്ത്രീയമായി എന്തെങ്കിലും അടിസ്ഥാനം ഉണ്ടോ? ഹോമിയോ, ആയുർവേദം, ജ്യോതിഷം, കൈനോട്ടം എന്നിത്യാദി ഉടായിപ്പ്, തൊലിപ്പുറ, വിശ്വാസ ഹീലിംഗ് ആണോ ഇത്? അതും കാശ് വാങ്ങിക്കൊണ്ട്.!!!!!. mr. യേശു 40 ദിവസം ഉപവസിച്ചു എന്ന് കേട്ടിട്ടുണ്ട്. അത് പക്ഷേ ഉപ-വാസം.. എന്നാൽ ധ്യാനം, അതെങ്ങനെ വേദപുസ്തക പരമായി ശരിയാകും?? 🤔 ആ.?? ഏതായാലും ശ്രീമാൻ. ദാനിയേൽ കോളടിച്ചു. കൈ നിറയെ ഡോളർ കിട്ടും. എനിക്ക് തോന്നുന്നത് 1980 -കളിലാണ് ഇതിനു കത്തോലിക്കാ സഭയിൽ പ്രചാരം കിട്ടുന്നത്. കാരണം ആ കാലങ്ങളിൽ ആണല്ലോ ഈ " പെന്റോ കുസ്താ " കാരുടെ ചെണ്ടയടി ബഹളങ്ങൾ ശക്തി പ്രാപിച്ചത്. അതിലേക്കുള്ള കൊഴിഞ്ഞു പോക്കിന് ബുദ്ധിപരമായി ഒരു തടയിടാനായിരിക്കും കത്തോലിക്കാ സഭ ഈ പരിപാടി ആരംഭിച്ചത്. ഏതായാലും ധ്യാന കുറുക്കന്മാർ ഈ സമ്മറിൽ സഭാ വ്യത്യാസം കൂടാതെ ഇനിയും വരും. Winter ആകുമ്പോളേക്കും ഏതായാലും തിരികെ പൊക്കോളുമല്ലോ...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക