Image

ആരാണ് യേശു ? (വിചിന്തനം: ജയൻ വർഗീസ്)

Published on 27 July, 2025
ആരാണ് യേശു ? (വിചിന്തനം: ജയൻ വർഗീസ്)

രണ്ടായിരം സംവത്സരങ്ങൾക്കു മുൻപ് ജീവിച്ചിരുന്ന ഒരു യഹൂദ യുവാവായിരുന്നു യേശു. പുരോഹിത വർഗ്ഗത്തിന്റെ അധികാര നുകത്തിനടിയിൽ അടിമത്തം അനുഭവിച്ചിരുന്നദരിദ്രവാസികൾക്കിടയിൽ വിമോചനത്തിന്റെ വിളിയൊച്ചയുമായി അദ്ദേഹം പ്രവർത്തിച്ചിരുന്നു. ഇത്കാണുകയും അനുഭവിക്കുകയും ചെയ്ത ജനങ്ങൾ അദ്ദേഹത്തെ രക്ഷകൻ എന്ന് വിളിക്കുകയുംആ രക്ഷകൻ നയിക്കുന്ന വഴിയിലൂടെ ഇന്നിനെക്കാൾ മെച്ചപ്പെട്ട നാളെ എന്ന സ്വർഗ്ഗം  സ്വപ്നംകാണുകയും ചെയ്തു. കരുതൽ എന്ന് അർത്ഥം വരുന്ന സ്നേഹത്തിന്റെ പ്രായോഗികപരിപാടികളിലൂടെ വരണ്ടുണങ്ങിയ സ്വന്തം മനസ്സുകളുടെ പാഴ്നിലങ്ങളിൽ നിന്ന് വിതയ്ക്കാതെയുംകൊയ്യാതെയും കൂട്ടിവയ്ക്കാതെയും സമൃദ്ധിയുടെ കതിർക്കുലകൾ കൊയ്തെടുക്കാനാകുമെന്ന്അദ്ദേഹം പറയുകയും പ്രവർത്തിക്കുകയും സ്വജീവിതത്തിൽ പ്രയോഗിക്കുകയും ചെയ്തപ്പോൾപക്ഷിക്കൂട്ടങ്ങളെപ്പോലെ ജനം അദ്ദേഹത്തെ പിൻപറ്റി. തങ്ങളുടെ താവളങ്ങളിൽ നിന്ന് അടിമകൾകൊഴിഞ്ഞു പോകുന്നതറിഞ്ഞ പുരോഹിത വർഗ്ഗം അധികാരികളുടെ ഒത്താശയോടെ അദ്ദേഹത്തെക്രൂരമായി വധിച്ചു-ഇതാണ് സംഭവിച്ചത്.

താൻ ദൈവമാണെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലാത്ത യേശുവിനെ ദൈവമാക്കിയത് എഴുത്തുകാരാണ്. തന്റെ പിതാവാണ് ദൈവം എന്ന അദ്ദേഹത്തിന്റെ ന്യായം എല്ലാ മനുഷ്യരെ സംബന്ധിച്ചുംതാത്വികമായി  സത്യമാകുന്നു. തങ്ങളുടെ നായകന് വിശ്വാസ്യത വർധിപ്പിക്കാനായിഅനുയായികളായ എഴുത്തുകാർ പ്രയോഗിച്ചിരിക്കാൻ ഇടയുള്ള പൊടിക്കയ്കളായിരിക്കണംചിലയിടങ്ങളിൽ അവിശ്വരസനീയമായി മുഴച്ചു നിൽക്കുന്നത്.

യേശു ജീവിച്ചിരുന്നതിനു തെളിവില്ലെന്ന് വാദിക്കുന്ന സ്വതന്ത്ര ചിന്തകർക്ക് വേണ്ടി വിഖ്യാത റഷ്യൻസാഹിത്യ പ്രതിഭ ദയസ്‌ക്കോവിസ്‌ക്കിയൂടെ വാക്കുകൾ ആവർത്തിക്കുന്നു. “ യേശു ഒരുകഥാപാത്രമാണെങ്കിൽ ആ കഥാപാത്രത്തെ നെഞ്ചിൽ ചേർത്തു വച്ച് ഞാനതിനെ പിൻപറ്റും “ എന്നായിരുന്നു ആ വാക്കുകൾ.

യേശു രണ്ടാമത് വരും എന്നുള്ളത് മനുഷ്യ രാശിയുടെ സജീവമായ വർണ്ണ സ്വപ്നമാണ്. താനൊഴികെയുള്ള സകല ലോകത്തെയും അപരൻ എന്നർത്ഥം വരുന്ന അയൽക്കാരൻ എന്ന്വിളിക്കുകയും തന്റേതായ തുല്യ നിലയിൽ യാതൊരു കുറവുമില്ലാതെ അവനെയും കരുതണം എന്നക്രൈസ്തവ പ്രഖ്യാപനം യേശുവിന്റേതായി  പുറത്തു വരികയും ചെയ്തപ്പോൾ ഇത്നടപ്പിലാവുമ്പോൾ സ്വർഗ്ഗം ഭൂമിയിലേക്കിറങ്ങി വരും എന്നറിഞ്ഞതിനാലാണ് രണ്ടാമത് വരുന്നയേശുവിനെ ജനം സ്വപ്നം കണ്ടത്..  

ബാലസിംഹങ്ങളുടെ അണപ്പല്ലുകളെണ്ണുന്ന കുട്ടികളും അണലി മാളങ്ങളിൽ കയ്യിട്ടു രസിക്കുന്നശിശുക്കളും ജീവിക്കുന്ന ആ സ്വർഗ്ഗത്തിൽ അമ്മസിംഹങ്ങൾ പാലൂട്ടുന്ന ആട്ടിൻ കുട്ടികൾതുള്ളിച്ചാടി നടക്കും. ഇതിലൂടെ യേശു വിഭാവനം ചെയ്ത ലോകം ഈ പാഴ്മണ്ണിൽ നടപ്പിലാവുന്നുഎന്നതിനാൽ അതാണ് പ്രായോഗിക തലത്തിലുള്ള - രണ്ടാം വരവ്.

അനുയായികളെ ഭയപ്പെടുത്തി പണം തട്ടാനുള്ള ചതുരുപായമാണ് സർവ മതങ്ങളും മുന്നോട്ടുവയ്ക്കുന്ന ലോകാവസാനം. സപ്ത സാഗരങ്ങളിലെ അളവില്ലാത്ത മഹാജലത്തിൽ നിന്നുള്ള ഒരുതുള്ളി പോലുമില്ലാത്ത ഈ ഭൂമി ഒരിക്കലും നശിക്കുവാൻ പോകുന്നില്ല. കാലാനുസൃതമായമാറ്റങ്ങൾ സ്വഭാവികമായും ഉണ്ടായേക്കാം.

എന്നാൽ ഇവിടെ നശിക്കാൻ പോകുന്നത് തിന്മയാണ്. മഴവില്ലും മനുഷ്യ  മോഹങ്ങളും വിരിഞ്ഞുനിൽക്കുന്ന ഈ നക്ഷത്രപ്പാറയിൽ തിന്മയുടെ സർവ്വനാശം സംഭവിച്ചു കഴിയുമ്പോൾ അതിരുകളുംലേബലുകളുമില്ലാതെ മനുഷ്യനും മനുഷ്യനും തോളോടുതോൾ ചേർന്ന് നിന്ന് പരസ്പ്പരം കരുതുന്നമണ്ണിലെ സ്വർഗ്ഗം നടപ്പിലാകും. !  അവിടെ അനശ്വരനായി യേശുവുണ്ടാവും. അത് ശരീരം ധരിച്ചമനുഷ്യനായിട്ടല്ല, അന്ന് ജീവിച്ചിരിക്കുന്നവരുടെ അകമനസ്സ് കുളിർപ്പിന്നുന്ന ആശയങ്ങളുടെ ആത്മസത്തയായി - അതാണ് രണ്ടാം വരവ്. Jayan Varghese. 
 

Join WhatsApp News
റെജീസ് നെടുങ്ങാ ട പ്പള്ളി 2025-07-27 13:23:07
ഇതാണ് അടൂർ ഗോപാല കൃഷ്ണന്റെയും , പി എ ബക്കറിന്റെയും ,അരവിന്ദന്റെയും one line സ്റ്റോറി. പക്ഷേ ഇതിനെ ഷാജി കൈലാസും, തമ്പി കണ്ണന്താനവും, ജോഷിയും ചേർന്ന് ഒന്ന് പൊലിപ്പിച്ചു. ജനിച്ചത് വെറും 23 chromosome കൊണ്ടാണെന്നും, ( ie. ഫാദർ less) സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തിയെന്നും , അബ്കാരി അത്ഭുതങ്ങൾ കാണിച്ചെന്നും , ഇതൊക്കെ കണ്ട് നിന്നവരുടെ കിളി പോയെന്നും അതിനുശേഷം , ചത്തിട്ടു പെട്ടെന്ന് ചാടിയെഴുന്നേറ്റെന്നും കാണിച്ച് രണ്ജി പണിക്കരെ കൊണ്ട് അവർ കള്ള തിരക്കഥ എഴുതിപ്പിച്ചു , ഈസ്റ്റ്‌ man കളറിൽ വേണുവിനെ കൊണ്ട് 70mm സ്‌ക്രീൻ വലിപ്പത്തിൽ വീഡിയോ പിടിപ്പിച്ചു. അക്കാലത്തു film certification board പ്രാബല്യത്തിൽ വന്നിട്ടില്ലാഞ്ഞത് കൊണ്ട് നാട് നീളെ,ലോകം മുഴുവനും sattelite അവകാശം പൊന്നും വിലയ്ക്ക് വിറ്റു. ഇന്നും, അന്ന് റിലീസ് ആയ തീയേറ്ററുകളിലെല്ലാം ഹൌസ് full ആയി ആ പടം ഓടി കൊണ്ടിരിക്കുന്നു.ടിക്കറ്റ് കരിഞ്ചന്തയിൽ പോലും കിട്ടാനില്ല. ഇതല്ലേ വാസ്തവം.??? ഇനിയും തള്ളി മറിക്കാൻ ആരും മുന്നോട്ടു വരണ്ടാ. പടം ഫസ്റ്റ് half ഗംഭീരം. Interval കഴിഞ്ഞ് സ്വല്പം lag ഉണ്ടെങ്കിലും, ക്ലൈമാക്സ്‌ - ഹോ അത് പൊളിച്ചു, ഒരു രക്ഷയുമില്ല. തിയേറ്റർ പൂരപ്പറമ്പക്കുന്നു കാണികൾ. ജനം എഴുന്നേറ്റു നിന്നു കയ്യടിക്കുന്നു, തീയേറ്റർ കൊതിക്കുന്നു, എല്ലാ തീയേറ്ററുകൾക്ക് ചുറ്റും പെട്ടിക്കടകൾ കൂണ് പോലെ പൊന്തുന്നുണ്ട്. ഈ പടം കൊറച്ചൂടൊക്കെ ഇങ്ങനെ ഓടും.ഫാൻസ്‌ അസോസിയേഷൻ മൊണ്ണകൾ ഉള്ളിടത്തോളം നാൾ ഈ പടം ഓടിക്കൊണ്ടേയിരിക്കും. 💪🤣💪
റെജീസ് നെടുങ്ങാ ട പ്പള്ളി 2025-07-27 15:28:08
ഇതിൽ ബാർബർ-ക്ക് എന്തു കാര്യം.? യഹൂദനായി ജനിച്ച്, യഹൂദനായി ജീവിച്ച്, യഹൂദനായി കൊല ചെയ്യപ്പെട്ട ഒരു ഫലസ്തീൻ യുവാവിന്റെ കാര്യത്തിൽ ക്രിസ്തിയാനികൾക്ക് എന്തു കാര്യം ഹേ?? Get the 'ഫkസിയു' out of there , will you plz??? യഹൂദൻ ഉപേക്ഷിച്ച garbage ക്രിസ്ത്യാനി എന്തിന് ചുമ്മണം?? ങേ? യഹൂദന്റെ മിശിഹാ വരാനിരിക്കുന്നതേ ഉളളൂ.അവർ അതിനായി ഇപ്പോഴും കണ്ണിൽ എണ്ണയൊഴിച്ചു നോക്കി പാർത്തിരിക്കുന്നു. ഇനി മറ്റൊരു കാര്യം - ഈ കേരളത്തിലെ ആളുകൾ-ക്ക് ഫോറിൻ കുട, ഫോറിൻ ലുങ്കി, ഫോറിൻ സ്പ്രേ, ഫോറിൻ ടോർച്ച്, ഫോറിൻ വണ്ടി, ഫോറിൻ സാരി, ഫോറിൻ ഉടുപ്പ്, ഫോറിൻ പേന , ഫോറിൻ മണി അങ്ങനെ "ഫോറിൻ" എല്ലാം ഒരു ജ്വരം ആണ്. അപ്പോൾ അക്കൂട്ടത്തിൽ ഈ ഫോറിൻ ദൈവത്തെയും ഒന്ന് പരീക്ഷിച്ചതായിരിക്കും.അല്ലേ? 🫣, അല്ലെങ്കിൽ പിന്നെ നല്ല ഒരു 916 ഓർഗാനിക് local (made in keralam ) ദൈവമായ ശ്രീ. നാരായണ ഗുരു ദേവനെ എന്തിന് എടുത്തു കിണറ്റിലിട്ടു?? എനിക്ക് അത് അങ്ങോട്ട് ഒട്ടും മനസ്സിലാകുന്നില്ല.? ഒരു , എല്ലാം തികഞ്ഞ തങ്കകുടം പോലൊരു ദൈവത്തെ പാടേ അവഗണിച്ചിട്ട് , ഇറക്കുമതി ചെയ്ത - അതും (ഫാദർ less) യഹൂദന്റെ വിഴുപ്പ് എന്തിന്, ഒരു കാലം വരെയും ഹിന്ദുക്കൾ ആയിരുന്നവർ എടുത്ത് തോളിൽ വച്ചു ? ങേ?? 🤔🤔🤔🤔 ശരിയല്ലേ ഞാൻ ചോദിച്ചത്? നേരിട്ട് ലളിതമായി ഉത്തരം ആർക്കെങ്കിലും ഉണ്ടോ?? തങ്കപ്പൻ അങ്ങനെ പറഞ്ഞിട്ടുണ്ടല്ലോ, ചാക്കോച്ചൻ ഇങ്ങനെ പറഞ്ഞിട്ടുണ്ടല്ലോ എന്നൊന്നും പറഞ്ഞ് വരരുതേ plz. പിന്നെ അറ്റെൻഷൻ seeking... ആ scene ഒക്കെ പണ്ടേ ഞാൻ വിട്ടതാ...വെറും പത്താം തരത്തിനപ്പുറം മലയാളം പഠിക്കാത്ത ഞാൻ ഒരു 'ശരാശരി' അമേരിക്കൻ കൂലി മലയാളി അടിമ -യ്ക്ക് സ്വപ്നം കാണാവുന്നതിനും അപ്പുറമുള്ള വിലയുള്ള വീടും, അപ്പുറമുള്ള വിലയുള്ള truck ഉം, അപ്പുറം വിലയുള്ള മോട്ടോർ സൈക്കിളും, 'അപ്പുറം അപ്പുറം' വിലയുള്ള ജോലിയും,ഡബിൾ അപ്പുറം വിലയുള്ള ആരോഗ്യവും ഇന്നും ഓരോ സെക്കൻഡിലും ഞാൻ celebrate ചെയ്യുന്നു. ആ എന്നേ, ശ്രദ്ധ ക്ഷണിക്കൽ പ്രമേയം അവതരിപ്പിച്ച് പേടിപ്പിക്കുന്നത് വിലപ്പോകുമോ എന്നു എനിക്കറിയില്ല. എന്തായാലും ഈ ഭൂലോകം സൃഷ്ട്ടിച്ച ഡിങ്ക ഭഗവാന് സ്തുതി!!! 💪💪🙏
ജോണ്‍ വേറ്റം 2025-07-27 20:59:58
ആരാണ് യേശു എന്ന വിചിന്തനം, എന്‍റെ “ഒരു പുതിയ ഭൂമിയിലേക്ക്” എന്ന ലേഖനത്തിന് ജയന്‍ നല്‍കിയ പ്രതികരനമാകയാല്‍, ഞാന്‍ നല്‍കിയ എളിയ വിവരണം ഇവിടെയും പ്രസക്തമെന്നു കരുതുന്നു. സ്നേഹം കരുതല്‍ കാണിക്കുന്നു എന്നത് ഭാഗികമായി ശരിയാണെങ്കിലും, സ്നേഹത്തിനു അതിലും അധികം അര്‍ത്ഥവും ആഴവും ഉണ്ട്. ഉത്തരവാദിത്തം, കരുണ, ത്യാഗം, ഭാവന, ബഹുമാനം എന്നിവയുടെ സമന്വയമായ ആന്തരിക അനുഭവമാണ് സ്നേഹം. ബൈബിള്‍ സ്നേഹത്തെക്കുറിച്ച് വിശദീകരണം നല്‍കിയിട്ടുണ്ട്. ബൈബിള്‍ പ്രകാരം, സ്നേഹം ദൈവിക സ്വഭാവമാണ്. യേശു നേരിട്ട് ഞാന്‍ ദൈവമാണ് എന്ന് പറഞ്ഞിട്ടില്ലെങ്കിലും താന്‍ ദൈവസഹജതയുള്ളവനാണെന്ന് പല അവസരങ്ങളിലും സൂചിപ്പിച്ചിട്ടുണ്ട്. ദൈവത്തിന്‍റെ പകര്‍പ്പായി സ്വയം അവതരിച്ചിട്ടുമുണ്ട്. ഉദാ: ഞാനും പിതാവും ഒന്നാകുന്നു....പിതാവ് എന്നിലും ഞാന്‍ പിതാവിലും എന്ന് നിങ്ങള്‍ ഗ്രഹിച്ച് അറിയേണ്ടതിന്...(യോഹന്നാന്‍ 10:30, 38). യേശുവിന്‍റെ പ്രസ്തുത പ്രസ്ഥാവനക്ക് ശേഷം, യഹൂദര്‍ അവനെ ദൈവനിന്ദക്ക് അര്‍ഹനാണെന്നു കണ്ടു. ക്രൂശിക്കാന്‍ തീരുമാനിച്ചു. യേശുവിന്‍റെ രണ്ടാമാത്തെ വരവ്, പരാമര്‍ശിച്ചതുപോലെ സ്വപ്നമല്ല. അത് വാഗ്ദത്തവും വിശ്വാസികളുടെ സുപ്രതീക്ഷയുമാണ്‌. ഇതിനെക്കുറിച്ച് ബൈബിള്‍തന്നെ പറഞ്ഞിട്ടുണ്ട്. (...ഞാന്‍ ഇരിക്കുന്നിടത്ത് നിങ്ങളും ഇരിക്കേണ്ടതിന് വീണ്ടും വന്ന്‌ നിങ്ങളെ എന്‍റെ അടുക്കല്‍ ചേര്‍ത്തുകൊള്ളും (യോഹന്നാന്‍ 14:1-3). യേശു തന്നെയാണ് വീണ്ടും വരുമെന്ന് വാഗ്ദത്തം ചെയ്തത്. അത് അറ്റുപോവുകയില്ല. യേശു വീണ്ടും വരുമെന്നത് കുറെ ആശയങ്ങളുടെ ആത്മസത്തയുമല്ല. പിന്നയോ, ശാരീരരൂപത്തില്‍ത്തന്നെ യേശു മടങ്ങി വരുമെന്ന് ബൈബിള്‍: യേശുവിനെ സ്വര്‍ഗ്ഗത്തിലേക്ക് പോകുന്നവനായി നിങ്ങള്‍ കണ്ടതുപോലെതന്നെ അവന്‍ വീണ്ടും വരും (അപ്പൊ. പ്രവര്‍ത്തി 1:11) ലോകം ഒരിക്കലും നശിക്കില്ല എന്ന വിമര്‍ശനവും, ഭീഷണിപ്പെടുത്തുന്ന അടവാണെന്ന ആരോപണവും ശരിയല്ല. ലോകാന്ത്യം എന്നത് മത തന്ത്രമോ ഭീഷണിയോ അല്ല. മുന്നറിയിപ്പാണ്. ഭാവിയില്‍ പ്രപഞ്ചം നശിക്കുമെന്ന്, നിരവധി സിദ്ധാന്ധങ്ങള്‍ നിരത്തി ശാസ്ത്രവും പഠിപ്പിക്കുണ്ട്. ലോകം മനുഷ്യന്‍റെ പ്രവര്‍ത്തനങ്ങളാല്‍ തകര്‍ന്നുപോകുമെന്നു പറഞ്ഞ സ്റ്റീഫന്‍ ഹോക്കിങ്, പ്രകൃതിദുരന്തങ്ങളും മനുഷ്യന്‍റെ അനാസ്ഥയും ചേര്‍ന്നാല്‍ ഭൂമി നശിക്കുമെന്നു പറഞ്ഞ കാര്‍ല്‍ സാഗന്‍, ടെക്നോളജിയുടെ അമിതവികസനം മനുഷ്യരാശിയെ നശിപ്പിക്കുമെന്ന് ഉറപ്പ് നല്‍കിയ മിച്ചിയൊ കാക്കു, ആകാശീയ അപകടങ്ങള്‍ ഭൂമിയെ നശിപ്പിക്കുമെന്നു പറഞ്ഞ നീല്‍ ഡിഗ്രാസെ ടൈസന്‍ തുടങ്ങിയ സുപ്രസിദ്ധ ശാത്രജ്ഞന്മാരുടെ ഗ്രന്ഥങ്ങളും ലേഖനനങ്ങളും ലോകാവസാനത്തെക്കുറിച്ച് വിഷയവിശകലനം നല്‍കുന്നുമുണ്ട്!
Jayan varghese 2025-07-28 03:06:03
യേശുവിനെക്കുറിച്ചും അനുബന്ധ വിഷയങ്ങളെക്കുറിച്ചും മതങ്ങൾ പറഞ്ഞിട്ടുള്ള കാര്യങ്ങൾ തന്നെയാണ് ബഹുമാന്യനായ വേറ്റം സാർ പറയുന്നത്. ആലങ്കാരികമായി പറഞ്ഞാൽ വളയത്തിന് ഉള്ളിലൂടെയുള്ള ചാട്ടം. വളയത്തിന് പുറത്തു കടന്നിട്ടാണ് എന്റെ നിരീക്ഷണങ്ങൾ എന്നതിനാൽ ആ നിലവാരത്തിലുള്ള വിശദീകരണങ്ങൾ പ്രതീക്ഷിക്കുന്നു. ജയൻ വർഗീസ്.
വേരുകളെ ഉറച്ചു നിർത്തി ഉയരങ്ങൾ താണ്ടാതെ വേര് മാന്തുന്നവർ 2025-07-28 14:37:09
മലയാളം വൃത്തം പഠിപ്പിക്കുമ്പോൾ , മരച്ചീനിയുടെ വേരു കൊണ്ടുണ്ടാക്കിയ വൃത്തകിരീടമെന്ന വ്യർത്ഥ വൃത്തത്തിന് ചിത്രഭമം ഭവിക്കുമ്പോൾ , അന്യനു ഭഷണമായി അഴുകിച്ചേരാനുള്ള സമയത്തിൽ മാത്രം വെളിച്ചമെന്ന ജ്ഞാനം കാണാനുള്ള ഭാഗ്യമേ കിഴങ്ങുകൾക്കു ലഭിക്കൂ എന്നത് പ്രകൃതി നിയമം .
ജോണ്‍ വേറ്റം 2025-07-28 16:16:57
ബൈബിളില്‍ നിന്ന് ക്രിസ്തുവിന്‍റെ ദൈവത്വം തെളിയിക്കാവുന്നതാണ് ആദി യില്‍ വചനം ഉണ്ടായിരുന്നു. വചനം ദൈവത്തൊടുകൂടെ ആയിരുന്നു. വചനം ദൈവം ആയിരുന്നു. (യോഹന്നാന്‍ 1:1). വചനം ജഡമായിത്തീര്‍ന്നു; കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയില്‍ പാര്‍ത്തു; (യോഹ. 1:14). “ഞാനും പിതാവും ഒന്നാകുന്നു” (യോഹ. 10:30). ഇത് യേശുവിനെക്കുറിച്ച് പറയുന്നതാണ്‌. വൃത്തത്തിനുള്ളിലും പുറത്തുമുള്ള ചാട്ടത്തെക്കുറിച്ചു പറഞ്ഞാല്‍, വിശ്വാസമെ ന്നത് വൃത്തത്തിനുള്ളില്‍ ചാടുന്നതാണ്. വൃത്തത്തിനുള്ളില്‍ ചാടിക്കുന്നത് ദൈവ മാണ്. വിശ്വാസത്തിന്‍റെയും സത്യത്തിന്‍റെയും സ്നേഹത്തിന്‍റെയും വൃത്തത്തിനു വെളിയിലുള്ള ചാട്ടം സത്യത്തില്‍ നിന്ന് വിട്ടുമാറുക എന്നതിന്‍റെ അടയാളമാണ്. അങ്ങനെ ചെയ്യുമ്പോള്‍, ഒരാളുടെ ചിന്തയും വീക്ഷണവും ദൈവീകമായ വെളിപ്പെടുത്തലിനും, ആത്മീയ സത്യത്തിനും എതിരാകും. അങ്ങനെയുള്ള ചിന്താധാരയുടെ ആഴത്തിലെത്തിയാല്‍, മനുഷ്യന്‍ അഹങ്കാരത്തോടെ സ്വന്തമായൊരു ലോകവും ജീവിതവും സൃഷ്ടിക്കാന്‍ ശ്രമിക്കും. ദൈവത്തെ തള്ളിപ്പറയും. അത് ദൈവത്തിനു എതിരായ പ്രവര്‍ത്തിയായിരിക്കും. അതിന്‍റെ ഫലമായി, വന്ന വഴിയും, ദൈവത്തെ തിരിച്ചറിയാനുള്ള വഴിയും മറന്നുപോകും. ദൈവം അടിസ്ഥാനമാക്കിയുള്ള വൃത്തം വിട്ടുകളഞ്ഞാല്‍, സത്യം മനസ്സിലാക്കാനും കഴിയത്തില്ല. മാന്യ സുഹൃത്തെ, സ്നേഹത്തോടെ പറയുന്നു, എന്‍റെ കാഴ്ചപ്പാടില്‍ ദൈവം തന്നെയാണ് ആ വൃത്തം. അതിനകത്താണ് സന്തോഷകരമായ ജീവിതം. സത്യവും മറ്റൊരിടത്തല്ല. വൃത്തത്തിനു പരിധിയുണ്ട്, വൃത്തത്തിനു പുറത്തുള്ള ചാട്ടം സാഹസികമാണ്‌. വീഴ്ചയുണ്ടാവും.
Jayan varghese 2025-07-28 16:45:07
തങ്കച്ചൻ എഴുതിയിരിക്കുന്നതിൽ തങ്കത്തിന്റെ അംശമുണ്ട് എന്ന് പറയുന്നത് പോലെയേ ഉള്ളു ശ്രീ വേറ്റം ഉൾപ്പടെയുള്ള ചിലരുടെ വാദങ്ങൾ. ജയൻ വർഗീസ്.
Jayan varghese 2025-07-29 08:59:39
ബൈബിൾ പറയുന്ന കാര്യങ്ങളുടെ ലോജിക്ക് ചോദ്യം ചെയ്യുന്നവരെ ബൈബിളിൽ നിന്നുള്ള ഉദ്ധരണികളുടെ തൈലം പുരട്ടി ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നതിൽ യാതൊരു ലോജിക്കുമില്ല. ജയൻ വർഗീസ്.
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-07-29 10:13:58
അന്യ മതക്കാരെ വെറുക്കാനും കല്ലെറിഞ്ഞു കൊല്ലാനും പഠിപ്പിക്കുന്ന - മനുഷ്യൻ എഴുതിയ സത്യ വേദ പുസ്തകത്തിൽ, മനുഷ്യൻ ഉണ്ടാക്കിയ യഹോവയായ ദൈവത്തിന് വെളിയിൽ നിന്നും വേറെ എന്ത് തെളിവ് കിട്ടും ???? ഡിങ്കന് ബാല മംഗളം ആണ് തെളിവ്. വേണമെങ്കിൽ പറയാം, ഡിങ്കൻ ഒരു ആപത്തു വരുമ്പോൾ എല്ലാവർക്കും രക്ഷകൻ ആയിരുന്നു, കോട്ടയം എന്നൊരു പട്ടണം ഉണ്ടായിരുന്നു , അവിടെ ഇന്ന, ഇന്ന മനുഷ്യർ അന്നുണ്ടായിരുന്നു, അന്നത്തെ മുഖ്യ മന്ത്രി ശ്രീ. വിജയൻ ആയിരുന്നു. അക്കാലത്തു വലിയൊരു ഉരുൾ പൊട്ടൽ ഉണ്ടായി. അക്കാലത്തു ഒരു മഹാമാരി പടർന്നു പിടിച്ചു, ഡിങ്കനോട് പ്രാർത്ഥിച്ചവതെല്ലാം രക്ഷപ്പെട്ടു, അന്ന് ഇന്ത്യയിൽ അഹമദാബാദിൽ ഒരു വിമാനം പൊട്ടിത്തെറിച്ചു എന്നൊക്കെ. അന്നത്തെ കാലത്തെ ഡിങ്കന്റെ പടങ്ങൾ ഉള്ള കുറേ ബാലമംഗള പ്രതികൾ വേമ്പനാട്ടു കായലിന്റെ തീരത്ത് നിന്നും കിട്ടി, അതുപോലെ വളയത്തിന് വെളിയിൽ ചാടി കാലും നടുവും ഒടിഞ്ഞ ഒരു ജയൻ വർഗീസ് ഉണ്ടായിരുന്നു, എന്നൊക്കെ. അങ്ങനെ വരുമ്പോൾ ഡിങ്കൻ അടുത്ത തലമുറ ( next gen ) ഭഗവാൻ ആകും.
Rejice John Nedungadappally 2025-07-29 15:50:03
വളരെ ജൈവമായ, കൃത്യമായി ആരെയും ഉന്നം വയ്ക്കാത്ത, സംവാദത്തിന്റെ ഒരു നിയമത്തെയും ഭേധിക്കാത്ത, desist ചെയ്യാത്ത, ആശയത്തെ മാത്രം തെളിവടിസ്ഥാനത്തിൽ വേധിക്കുന്ന, മുങ്ങിപ്പോയ എന്റെ മൂന്നു പ്രതികരണങ്ങൾ വീണ്ടെടുത്ത് വീണ്ടും post ചെയ്യണമെന്ന് അപേഷിക്കുന്നു e- മലയാളി അധികാരികളോട്.
Sudhir Panikkaveetil 2025-07-29 19:13:54
സ്നേഹമാണഖിലസാരമൂഴിയിൽ , അല്ലെങ്കിൽ അത് വേണ്ട കാരണം അത് പറഞ്ഞത് ഈഴവനാണ്, ജനം ഇപ്പോൾ വളരെ ജാതിചിന്തകൾക്കടിമകളാണ്. നമുക്ക് ഒരൊറ്റ മതമുണ്ടുലകിന് ഉയരാൻ പ്രേമം അതൊന്നല്ലോ എന്ന് പാടിയ സാക്ഷാൽ പട്ടരുടെ വരികൾ ഓർക്കാം. അതുപോലെ ജീവിക്കാൻ നോക്കാം. ദൈവവും മതഗ്രന്ഥ്ങ്ങളും എല്ലാവരും അവരുടെ മനസ്സിലും വീട്ടിലും വച്ചോട്ടെ. ആ ഭൂതത്തെ പുറത്തെടുക്കാതെ എല്ലാവരെയും സ്നേഹിച്ചു കഴിഞ്ഞുകൂടെ. അതുകൊണ്ട് എന്ത് പ്രശ്‍നം. അപ്പോൾ വാദപ്രതിവാദങ്ങൾ, കൊലപാതകങ്ങൾ യുദ്ധങ്ങൾ തുടങ്ങി മനുഷ്യരേ കഷ്ടപെടുത്തുന്ന ഒന്നുമുണ്ടാകില്ല. വസുധൈവ കുടുംബകം. ഈ വാക്യത്തിന്റെ അർത്ഥം "ലോകം ഒരു കുടുംബമാണ്" എന്നാണ്. അവിടെ സ്നേഹത്തോടെ ജീവിക്കുക. അവിടേക്ക് ദൈവത്തിനെ കൊണ്ടുവരാതിരിക്കുക. കൊണ്ടുവന്നവരും, കൊണ്ടുവരാതിരിക്കാൻ ശ്രമിച്ചവരും പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. അപ്പോൾ പിന്നെ സ്നേഹമെന്ന പാൽപ്പായസം കുടിച്ച് ജീവിച്ചുകൂടെ.
Jayan varghese 2025-07-30 02:03:14
സ്നേഹമാണഖിലസാരമൂഴിയിൽ - കൊള്ളാം തർക്കമില്ല. അതിനിടയിൽ ഒരു ഈഴവനെയും പട്ടരേയും കൊണ്ടുവരുമ്പോൾ ഹാ കളഞ്ഞു കുളിച്ചില്ലേ ബാറ്റൺ ? വിൻ ചെയ്യാനുള്ള അവസരം നഷ്ടമായി - കഷ്ടം ! ജയൻ വർഗീസ്.
Nainaan Mathullah 2025-07-30 13:18:03
Mr. Sudhir is a friend of mine. Hope he won’t take personal what I write. I wish his idea of practicing love is practical. Will any of his close friends listen to it? Will the BJP/RSS followers in India will listen to it- those who preach ‘Vasudevakudumbakam’ to the whole world. If so, the present situation of arresting the nuns wouldn’t have occurred. They could have shown this type of love. His preaching will stay as a ‘vanarodhanam’. Instead of raising voice against the religious persecution in India as part of ‘Sanathana Dharman, Mr. Sudhir is indirectly justifying it. Debate or ‘samvadam, political or religious is necessary. That is how we learn every day. It is freedom of expression also. Humanity progressed this way. Those who have intolerance or ‘asihishnatha’ as we see everywhere may not like it. They prefer fascist or Nazi ideology. This arises from their own insecurity as they see people different from them as threat- xenophobia. Besides, debate and criticism are necessary as there is room for it in love. To view others opinions as ‘vazhakkukoodal’ is showing a lack of respect to the ideas of others. The BJP/RDD followers in India will love Mr. Sudhir’s ideas. They are free to do anything they want including conversion to their religion or ‘karvappassi’. But when others preach their religion, it is problematic. Instead of following the path of peace, government is causing polarization, and is playing with fire. Looks like India is a ‘vellarikka patanam’ now.
Sudhir Panikkaveetil 2025-07-30 13:42:47
ജാതി വ്യവസ്ഥ ഇന്നും നിലവിലുണ്ട് ജയൻ മാഷേ പൂർവികർ നമ്പൂതിരിമാരാണെന്നു പറയുന്ന ഒരു സമൂഹത്തിൽ പട്ടർ അല്ലെങ്കിൽ ഉയർന്ന ജാതിയിലുള്ളവർ എന്ന് വിശ്വസിക്കുന്നവർ പറയുന്നതേ ജനം കേൾക്കു,അനുസരിക്കു. കണ്ണടച്ചു ഇരുട്ടാക്കുന്നതുകൊണ്ട് എന്ത് പ്രയോജനം.
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-07-30 18:08:49
നെടുമ്പാശ്ശേരി യിൽ വിമാനം ഇറങ്ങുന്നത് വരെ എല്ലാ മലയാളി അമേരിക്കൻസും ഏകോദര സഹോദരർ ആയി അഭിനയിക്കും.. ഒരു സംശയവും ഇല്ലാ. അതു കഴിഞ്ഞ് ഒരു 25-28 ദിവസങ്ങൾ തനി ജാതി വാദി തന്നെ. വീണ്ടും വിമാനം നെടുമ്പാശ്ശേരിയിൽ നിന്ന് ലിഫ്റ്റ് off ചെയ്താലുടൻ പച്ച button മിന്നും. JFK യിൽ കാലുകുത്തിയാൽ തനി 916 തങ്കം പോലെത്തെ പൊന്നപ്പന്മാർ.. അതെന്താ അങ്ങനെ? Genetic ആയിരിക്കും. ഇന്ന് വരെയും - ( ഏകദേശം 1989 മുതൽ) എഴുതുന്നവരിൽ, ഞാൻ അറിയുന്നവരിൽ ഒരാളായ ശ്രീ. പണിക്കവീട്ടിൽ മനുഷ്യ സ്നേഹത്തെ കുറിച്ച് മാത്രം ലേഖനങ്ങളും കഥകളും കവിതകളും പ്രസിദ്ധീകരിക്കുന്നു , ജാതി വർഗ്ഗ ചിന്തകൾക്കെതിരേ കൈ തോരാതെ, വാ തോരാതെ എഴുതുകയും പറയുകയും ചെയ്യുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക