താരസംഘടന ‘അമ്മ’യുടെ തലപ്പത്തേക്ക് സ്ത്രീകൾ വരട്ടെ എന്ന് നടൻ സലിം കുമാർ. പ്രസിഡൻറും ജനറൽ സെക്രട്ടറിയും സ്ത്രീകൾ ആവട്ടെ. അങ്ങനെ വന്നാൽ അമ്മ സമൂഹത്തിന് കൊടുക്കുന്ന നല്ലൊരു സന്ദേശമാകും അതെന്നും സലിം കുമാർ പറഞ്ഞു. ആരോപണവിധേയർ മത്സരിക്കണോ എന്ന ചോദ്യത്തിന് നടൻ പ്രതികരിച്ചില്ല. അതേസമയം അമ്മയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നാമ നിർദേശ പത്രിക പിൻവലിക്കാനുള്ള സമയം നാളെ വൈകിട്ട് മൂന്ന് മണിയോടെ അവസാനിക്കും. നാല് മണിക്ക് അന്തിമ സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിക്കും. ഓഗസ്റ്റ് 15നാണ് തെരഞ്ഞെടുപ്പ് നടക്കുക.