ഉറ്റവര്‍ ഉടയവര്‍ ബന്ധുമിത്രാദികള്‍
ഉഴലുന്നു ഭൂമിയില്‍ ഒഴുകിടുന്നു! (2)
ഉള്‍ത്തടം വിങ്ങുന്നു നീറുന്നു ഹൃത്തടം
ഉള്‍ക്കാമ്പില്‍ രോദനം കേട്ടിടുന്നു (2) ഉറ്റ.....
പൊട്ടിക്കരയുന്ന കണ്ണുകള്‍ കാണുന്നു
ചേതനയറ്റ തന്‍ സോദരരെ......(2)
എത്രയോ ജീവിതം പൊലിയുന്നു ഭൂമിയില്‍
കണ്ണുകള്‍ക്കാവില്ല കണ്ടുനില്‍ക്കാന്‍!
ഒരു ജീവന്‍ പോകുമ്പോള്‍ മറ്റു ജീവന്‍ കിട്ടുവാന്‍
ഓടിനടക്കുന്നു സോദരങ്ങള്‍
പരസ്പര സ്‌നേഹത്തിനടിമകളായവര്‍
പാടുപെടുന്നതു കാണുക നാം.
ആതുര സേവനം ചെയ്തു നടക്കുന്ന
സന്നദ്ധ സേനകള്‍ ആയിരങ്ങള്‍ (2)
അന്നവസ്ത്രാദി മരുന്നുകള്‍ എത്തുന്നു
ആലംബഹീനരെ ധന്യരാക്കാന്‍.
ജാതിയുമില്ല മതവുമില്ലാ
വര്‍ണ്ണവിവേചനം ഒട്ടുമില്ല (2)
'സ്‌നേഹ'മാം ആയുധം കൈയിലേന്തി
ശേഷിച്ച ജീവിതം ധന്യമാക്കൂ.....(2)