Image

മാര്‍ക്ക് സംഘടിപ്പിയ്ക്കുന്ന തുടര്‍ വിദ്യാഭ്യാസ സെമിനാര്‍ ഓഗ്‌സറ്റ് 16ന്

ജോസ് കല്ലിടിക്കില്‍ Published on 31 July, 2025
മാര്‍ക്ക് സംഘടിപ്പിയ്ക്കുന്ന തുടര്‍ വിദ്യാഭ്യാസ സെമിനാര്‍ ഓഗ്‌സറ്റ് 16ന്

ഷിക്കാഗോയിലും അമേരിക്കയിലെ സാമൂഹ്യ-സാംസ്‌ക്കാരിക സംഘടനകള്‍ വിഭവ സമൃദ്ധമായൊരു സദ്യയൊരുക്കി ഓണാഘോഷം മോടിപിടിപ്പിയ്ക്കുവാന്‍ മത്സരിയ്ക്കുമ്പോള്‍, സമൃദ്ധമായൊരു വിജ്ഞാന സദ്യയൊരുക്കി വ്യത്യസ്തമാവുകയാണ് മലയാളി അസ്സോസിയേഷന്‍ ഓഫ് റെസ്പിരേറ്ററി കെയര്‍. ഓഗസ്റ്റ് 16 ശനിയാഴ്ച സ്‌കോക്കിയിലെ 9599 സ്‌കോക്കി ബുള്‍വാഡില്‍ സ്ഥിതി ചെയ്യുന്ന ഡബിള്‍ട്രീ ഹില്‍ട്ടണ്‍ ഹോട്ടലില്‍ സംഘടിപ്പിച്ചിട്ടുള്ള മാര്‍ക്ക് സെമിനാര്‍ അത്തരത്തിലൊരു അനുഭവമാക്കി മാറ്റുവാനുള്ള ശ്രമത്തിലാണ് മാര്‍ക്ക് പ്രസിഡന്റ് ജോര്‍ജ് മത്തായിയും അദ്ദേഹത്തിന്റെ എക്‌സിക്യൂട്ടീവിലെ ഇതര അംഗങ്ങളും പ്രഗത്ഭരായ പ്രഭാഷകരെ അണിനിരത്തി സംഘടനയുടെ ആരംഭം മുതല്‍ തുടര്‍ച്ചയായി  വിദ്യാഭ്യാസ സെമിനാറുകള്‍ സംഘടിപ്പിച്ച് അമേരിക്കയിലെ മലയാളി പ്രൊഫഷണല്‍ സംഘടനാ രംഗത്ത്  വേറിട്ടൊരു പന്ഥാവ്  വെട്ടിയിട്ടുള്ളതാണ് മാര്‍ക്ക്. രജത ജൂബിലി ആഘോഷങ്ങള്‍ക്കായി ഒരുങ്ങുന്ന സംഘടനയുടെ തൊപ്പിയില്‍ മറ്റൊരു പൊന്‍തൂവലായി പ്രശോഭിയ്ക്കും ഓഗസ്റ്റ് 16 ലെ സെമിനാര്‍.


രാവിലെ കൃത്യം 8 മണിയ്ക്ക് ആരംഭിയ്ക്കുന്ന സെമിനാര്‍ ഉച്ചയ്ക്ക് 3.30 വരെ തുടരും. റെസ്പിരേറ്ററി കെയര്‍ പ്രൊഫഷ്ണലുകളുടെ ലൈസന്‍സ്സ് പുതുക്കുവാന്‍ വേണ്ടി ഈ സെമിനാറിലെ സാന്നിധ്യം വഴി ലഭ്യമാകും. ഒക്ടോബര്‍ 31ന് മുമ്പ് ലൈസന്‍സ്സ് പുതുക്കേണ്ടതിനാല്‍ ഈ സെമിനാര്‍ നിരവധി റെസ്പ്പിരേറ്ററി കെയര്‍ പ്രൊഫഷ്ണലുകള്‍ക്ക് അനുഗ്രഹമായി ഭവിയ്ക്കും. സെമിനാറിലെ പ്രവേശനം മാര്‍ക്ക് അംഗങ്ങള്‍ക്ക് പൂര്‍ണ്ണമായും സൗജന്യമാണ്. അംഗത്വമില്ലാത്തവര്‍ക്ക് പ്രവേശന ഫീസ് 40 ഡോളര്‍. റെസ്പിരേറ്ററി കെയറില്‍ പരിശീലനം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശന ഫീസ് 10 ഡോളര്‍ മാത്രം. പ്രഭാത ഭക്ഷണവും ലഞ്ചും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രജിസ്‌ട്രേഷന് www.marcmidwest.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിയ്ക്കുക. തല്‍സമയ രജിസ്‌ട്രേഷന്‍ സെമിനാര്‍ ദിനം രാവിലെ 7.15 മുതല്‍ ലഭ്യമാണ്.


റെസ്പിരേറ്ററി കെയറില്‍ ബിരുദാനന്ദര ബിരുദവും, ഏ.പി.ആര്‍.റ്റി. പോലുള്ള ഉന്നത ബിരുദവും നേടിയിട്ടുള്ളവര്‍ ഉള്‍പ്പെടുന്നതാണ് മാര്‍ക്ക് സെമിനാറിലെ പ്രഭാഷകര്‍. മിന്‍ഡി കോണ്‍ക്ലിന്‍, ആഷ്‌ന മോഡി, ആഷ്‌ലി ഫെയ്‌ഗെറി, ആഷ്‌ലി മില്ലര്‍, കോറി ഏലിയറ്റ് എന്നിവര്‍ യഥാക്രമം ദ ഇന്നവേഷന്‍ ഓഫ് ഏ.പി.ആര്‍.ടി., ആര്‍ ടിസ്സ് ക്രിട്ടിക്കല്‍ റോള്‍ ഇന്‍ ഏ.എല്‍.എസ്സ്. ട്രീറ്റ്‌മെന്റ്, ഏ.ബീ.സിസ്സ്് ഓഫ് ബ്രോകിയെകാസിസ്സ്, അഡാപ്റ്റീവ് സപ്പോര്‍ട്ട് വെന്റിലേഷന്‍, ഹിസ്റ്ററി ആന്റ് എവലൂഷന്‍ ഓഫ് നെഗറ്റീവ് പ്രഷര്‍ വെന്റിലേഷന്‍ എന്നീ വിഷയങ്ങളെ ആസ്പദമാക്കി ക്ലാസ്സുകള്‍ നയിയ്ക്കും.

ഫിസിഷ്വന്‍ അസിസ്റ്റന്റ്, നേഴ്‌സ് പ്രാക്ടീഷ്ണര്‍ എന്നീ പ്രൊഫ്ഷണലുകള്‍ക്ക് ഏതാണ് തുല്യമാതി, റെസ്പിരേറ്ററി രോഗബാധിതരുടെ ചികിത്സയില്‍ പള്‍മണോളജിസ്റ്റുകളുടെ അറിവോടെ റെസ്പിരേറ്ററി കെയര്‍ പ്രൊഫ്ഷണലുകള്‍ക്ക് വര്‍ദ്ധിച്ച പങ്കാളിത്തം നല്‍കുന്ന ബിരുദമാണ് അഡ്വാനന്‍സസ്സ് പ്രാക്ടീസ്സ് റെസ്പിരേറ്ററി തെറാപ്പിസ്റ്റ്. ഹൈസ്‌ക്കൂള്‍ ഡിപ്ലോമയ്‌ക്കൊപ്പം, രണ്ട് വര്‍ഷ കോളേജ് അസോസിയേറ്റ് ഡിഗ്രിയും, ആര്‍.ആര്‍.റ്റി. സര്‍ട്ടിഫിക്കേഷനുമുള്ള ഒരു വ്യക്തിയ്ക്ക് ഏതാണ്ട് 80000 ഡോളര്‍ വാര്‍ഷിക വരുമാനം ലഭിയ്ക്കുന്ന റെസ്പിരേറ്ററി കെയര്‍ പ്രൊഫഷനില്‍  അണ്ടര്‍ ഗ്രാജ്വേറ്റ്, ഗ്രാജ്വേറ്റ്, ഡോക്ടറേറ്റ് എന്നീ ബിരുദ ങ്ങളുടെ ആവിര്‍ഭാവം പ്രൊഫഷ്ണലുകള്‍ക്ക് അവസരങ്ങളുടെ പെരുമഴ  തന്നെ സൃഷ്ടിച്ചേക്കാം. ഇത്തരം സാധ്യതകള്‍ കരസ്ഥമാക്കുവാന്‍ മലയാളി റെസ്പിരേറ്ററി പ്രൊഫഷ്ണലുകളേയും സമൂഹത്തേയും അര്‍ഹരാക്കാനുള്ള വലിയൊരു ദൗത്യം കൂടിയാണ് മാര്‍ക്ക് ഏറ്റെടുത്തിട്ടുള്ളത്.

എം.ജി.സി. ഡൈഗണോസ്റ്റിക്‌സ്, പെല്‍ വി.ഐ.പി. സ്റ്റാഫിംഗ് ഏജന്‍സി, ഹയക്ക് മെഡിക്കല്‍, വാല്യൂ മെഡ്, സ്മാര്‍ട്ട് വെസ്റ്റ്, വൈറ്റല്‍ കണക്ട് എന്നീ സ്ഥാപനങ്ങള്‍ സെമിനാര്‍ സ്‌പോണ്‍സര്‍ ചെയ്യാന്‍ സന്മനസ്സ് പ്രകടിപ്പിച്ചു. ഇല്ലിനോയിലെ മുഴുവന്‍ മലയാളി റെസ്പിരേറ്ററി കെയര്‍ പ്രൊഫഷ്ണലുകളും, തങ്ങളുടെ സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമൊപ്പം  സെമിനാറില്‍ പങ്കെടുത്ത് സംരംഭം വന്‍വിജയമായി മാറ്റണമെന്ന് മാര്‍ക്ക് പ്രസിഡന്റ് ജോര്‍ജ് മത്തായി, വൈസ് പ്രസിഡന്റ് സണ്ണി ജോര്‍ജ്, സെക്രട്ടറി ടോം ജോസ്, ജോ.സെക്രട്ടറി ഷൈനി ഹരിദാസ്, ട്രഷറര്‍ ബെന്‍സി ബെനഡിക്ട്,  ജോ.ട്രഷറര്‍ സണ്ണി സക്‌റിയാ, ഓര്‍ഗനൈസര്‍ ജോര്‍ജ് വയനാടന്‍, എഡ്യൂക്കേഷന്‍ കോര്‍ഡിനേറ്റേഴ്‌സ് സനീഷ് ജോര്‍ജ്ജ്, എല്‍സാ വീട്ടില്‍ എന്നിവര്‍ താല്‍പര്യപ്പെന്നു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക