Image

മലയാളികളുടെ നേതൃത്വത്തിൽ 'Miles For Smiles 5K Run/walk നടത്തുന്നു

Published on 31 July, 2025
മലയാളികളുടെ നേതൃത്വത്തിൽ 'Miles For Smiles 5K Run/walk നടത്തുന്നു

ഫിലാഡൽഫിയ: വൈസ് മെൻസ് ക്ലബ് ഓഫ് ഗ്രേറ്റർ ഫിലാഡൽഫിയ, ഫ്രണ്ട്സ് ഫിറ്റ്നസ് സെൻ്റർ, ഫ്രണ്ട്സ് റണ്ണിംഗ് ക്ലബ്ബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ "Miles For Smiles" 5K Run/walk നടത്തുന്നു. ഈ വരുന്ന സെപ്റ്റംബർ 20 ന്ശനിയാഴ്ച രാവിലെ 9 മണിയ്ക്ക് നേഷാമിനി സ്റ്റേറ്റ് പാർക്കിൽ ആണ് ഈ ഓട്ടം. ചെലവു കഴിഞ്ഞു ലഭിയ്ക്കുന്ന മുഴുവൻ തുകയും അമേരിക്കൻ കാൻസർ സൊസൈറ്റിയ്ക്ക് സംഭാവന നൽകാൻ ആണ് തീരുമാനമെന്ന് റേസ് ഡയറക്ടേഴ്സ് ആയ മി. ബിനു. സി. തോമസ്, മി.സന്ദീപ് മാത്യൂസ് എന്നിവർ അറിയിച്ചു. ജീവകാരുണ്യ പ്രവർത്തനത്തിൻ്റെ ഭാഗമായി നടത്തപ്പെടുന്ന ഈ ഉദ്യമത്തിൽ എല്ലാ മലയാളികളും അണി ചേരണമെന്ന് വൈസ് മെൻസ് ക്ലബ്ബ് പ്രസിഡൻ്റ് മി.ലിജോ ജോർജ്ജ് അഭ്യർത്ഥിച്ചു. ഫിലാഡൽഫിയ മലയാളി സമൂഹത്തിന് ആരോഗ്യ സംരക്ഷണത്തിനുള്ള അവബോധം വർധിപ്പിയ്ക്കാനാണ് തങ്ങൾ ഈ സംരംഭത്തിൽ പങ്കു ചേരുന്നതെന്ന് ഫ്രണ്ട്സ് ഫിറ്റ്നസ് ഡയറക്ടർ 

മി. സുബിൻ ഏബ്രഹാം അറിയിച്ചു. ദീർഘ ദൂര ഓട്ടത്തിന് ആരോഗ്യ പരിപാലനത്തിനും സംരക്ഷണത്തിനും മുഖ്യ പങ്കാണുള്ളത് എന്ന് റണ്ണിംഗ് ക്ലബിന് നേതൃത്വം നൽകുന്ന മി. ജിമ്മി കോശി അഭിപ്രായപ്പെട്ടു. മലയാളി പോലീസ് അസ്സോസിയേഷൻ, അസൻഷൻ യുവജന സഖ്യം എന്നീ സംഘടനകളും ഫാമിലി മെഡിസിൻ പ്രാക്ടീസ് ചെയ്യുന്ന Dr. ഉമർ ഫറൂഖ് തുടങ്ങി ആരോഗ്യ മേഖലയിൽ പ്രവർത്തിയ്ക്കുന്ന ധാരാളം ഡോക്ടർമാരുടേയും മറ്റ് വ്യവസായ സംരംഭകരുടേയും പിന്തുണ ഉറപ്പാക്കിയിട്ടുണ്ടെന്ന് റേസ് ഡയറക്ടർ മി. ബിനു സി. തോമസ് അറിയിച്ചു. 
രജിസ്റ്റർ ചെയ്യേണ്ട വെബ്സൈറ്റ്

https://runsignup.com/Race/PA/Bensalem/Miles4Smiles5KBensalem
കൂടുതൽ വിവരങ്ങൾക്ക് വിളിയ്ക്കുക: 
ബിനു. സി. തോമസ് 215-252-6643

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക