Image

50 മില്യൺ കടന്ന് ജയറാം നായകനായ ചിത്രത്തിലെ ഗാനം; ​ഗിന്നസ് പക്രുവിന് കയ്യടി !

Published on 31 July, 2025
50 മില്യൺ കടന്ന് ജയറാം നായകനായ ചിത്രത്തിലെ ഗാനം; ​ഗിന്നസ് പക്രുവിന് കയ്യടി !

2009-ൽ പുറത്തിറങ്ങിയ ‘മൈ ബി​ഗ് ഫാദർ’ എന്ന ചിത്രത്തിലെ ഒരു ​ഗാനം യൂട്യൂബിൽ 50 മില്യണിലേറെ കാഴ്ചക്കാരെയും സ്വന്തമാക്കി കുതിപ്പ് തുടർന്ന് കൊണ്ടിരിക്കുകയാണ്. ജയറാം നായകനായി എത്തിയ ചിത്രമാണ് ‘മൈ ബി​ഗ് ഫാദർ’. യേശുദാസ് ആലപിച്ച ‘നിറതിങ്കളേ നറു പൈതലേ’ എന്ന ​ഗാനമാണ് യൂട്യൂബിൽ അപ്രതീക്ഷിത പ്രകടനം കാഴ്ചവെച്ചത്.

ഇപ്പോൾ 53 മില്യണിലേറെയാണ് ​ഗാനത്തിന്റെ വ്യൂസ്. വയലാർ ശരത്ചന്ദ്ര വർമ എഴുതിയ ​ഗാനം അലക്സ് പോൾ ആണ് ഈണമിട്ടത്. ​ഗിന്നസ് പക്രുവും ഇന്നസെന്റുമാണ് ​ഗാനരംഗത്ത് അഭിനയിച്ചിരിക്കുന്നത്. ഉയരക്കുറവുള്ള അച്ഛന്റെയും ഉയരമുള്ള മകന്റെയും ആത്മബന്ധത്തിന്റെ കഥയാണ് മഹേഷ് പി. ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രത്തിൽ പറയുന്നത്.

ഗിന്നസ് പക്രു അച്ഛൻ വേഷത്തിലെത്തിയപ്പോൾ മകനായെത്തിയത് ജയറാമായിരുന്നു. അച്ഛന് മകനോടുള്ള വാത്സല്യമാണ് ​ഗാനത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. 

വിദേശികളാണ് ഈ ​ഗാനം ഇത്രയേറെ ഹിറ്റാക്കിയതെന്നതാണ് ഏറെ ശ്രദ്ധേയം. എപി മലയാളം സോങ്സ് എന്ന യൂട്യൂബ് ചാനലിൽ അപ്‍ലോഡ് ചെയ്ത വീഡിയോയുടെ കമന്റ് സെക്ഷൻ മുഴുവൻ വിദേശികളാണ് കയ്യടിക്കിയിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക