ഒടുവിൽ ഒമ്പതാം നാൾ കന്യസ്ത്രീകൾക്കു ജാമ്യം കിട്ടി മലയാളികളായ സിസ്റ്റർ വന്ദന ഫ്രാൻസിസിനും, സിസ്റ്റർ പ്രീതി മേരിക്കും ജാമ്യം കിട്ടിയത് കൂടെ കന്യാസ്ത്രീകളോടൊപ്പം അറസ്റ്റിലാവുകയും കൊടിയ മർദ്ദനത്തിന് ഇരയായവുകയും ചെയ്ത സുഖ്മാനും ജയിൽ മോചിതനായി. ജോലിക്ക് വേണ്ടിവന്ന പെൺകുട്ടിയുടെ സഹോദരനാണ് സുഖ്മാൻ. മനുഷ്യ കടത്തിന്റെ ഏജൻറ് എന്നും പറഞ്ഞാണ് സുഖ്മാനെ കൊടിയമർദ്ദനത്തിന് ഇരയാക്കി ആൾക്കൂട്ട വിചാരണ നടത്തിയത് ബിജെപി ഐക്യകക്ഷി ബജ്‌രംഗ്ദൾ .. ഇല്ലാത്ത മത പരിവർത്തനം കുറ്റം ചുമത്തി ,ഗുരുതര കുറ്റമെന്ന് പറഞ്ഞത് ഛത്തീസ്ഗഡിലെ ബിജെപി മുഖ്യമന്ത്രി , ഡിജിറ്റൽ മാധ്യ മങ്ങളിൽ കന്യസ്ത്രീകളെ ആക്ഷേപിച്ചത് അവിടുത്തെ ബിജെപികാര് ...രാജ്യത്തെ ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നവർക്കെതിരെ ജനം പ്രതികരിക്കേണ്ട സമയം ;
...ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്ത ബിജെപി അജണ്ടയ്ക്കെതിരെ എല്ലാവരും ഒരുമിച്ച് പോരാടണം കന്യാസ്ത്രീകൾക്കെതിരെ ചുമത്തിയ കുറ്റങ്ങൾ അടിസ്ഥാനരഹിതവും അവരുടെ മൗലികാവകാശങ്ങളുടെ കടുത്ത ലംഘനവുമാണ്. . ഭരണഘടനയിൽ പറയുന്നതുപോലെ സ്വതന്ത്രമായും സമാധാനപരമായും സ്വന്തം വിശ്വാസം ആചരിക്കാനുള്ള അവകാശം എന്തുവിലകൊടുത്തും സംരക്ഷിക്കപ്പെടണം.ഇന്ത്യൻ ഭരണഘടനയിൽ വിശ്വസിക്കുന്നവർക്ക് വേണ്ടിയുള്ള പോരാട്ടമാണിത് .ഈ പോരാട്ടാത്തതിൽ അമേരിക്കയിലെ മലയാളീ മേലധ്യ്ക്ഷന്മാരും വൈദികരും അൽ മായരും പ്രതികരിക്കണം അവരിൽ ചിലർ ക്രിസന്ഘികള് ആയി പോയോ എന്ന് സംശയം അതുകൊണ്ടാണോ പ്രതികരണം വൈകുന്നത് ..
കന്ന്യാ സ്ത്രീകളുടെ അറസ്റ്റ് അനിതീ തന്നെ ,ഭരണഘടനാ നിഷേധം അവർ ആധിവസികുട്ടികൾക്കു രണ്ടക്ഷരം പറഞ്ഞു കൊടുത്തുകാണും അല്ലെങ്കിൽ ആതുര സേവനം ഇത് രണ്ടു മാണ് ക്രിസ്ത്യൻ വിഭാഗങ്ങൾ അവിടെ ചെയ്യുന്നത് അതെല്ലാം നിസ്വാർഥമായ പ്രവർത്തനമാണ് .വിദ്യാഭ്യാസം ,ആതുരസേവനം നോർത്ത് ഇന്ത്യയിൽ പോകുന്ന സിസ്റ്റേഴ്സ് അത് മാത്രമാണ് ചെയ്യാറ് ഇത് രണ്ടും സംഘികൾക്ക് ദഹിക്കില്ല..അതാണ് അവരെ അറെസ്റ് ചെയ്യാനുള്ള കാരണം..
രോഗങ്ങൾ ഉളള രണ്ട് കന്യാസ്ത്രീകൾക്കും കട്ടിൽ പോലും ജാമ്യം കിട്ടും വരെ നൽകിയിട്ടില്ല.
കൊടും ക്രിമിനലുകളെ അടച്ചിരിക്കുന്ന ദുർഗിലെ സെൻട്രൽ ജയിലിൽ കുറ്റവാളികൾക്കൊപ്പം തിരുവസ്ത്രം ധരിച്ച രണ്ട് മാലാഖമാർ...
മോദിയുടെ ഇന്ത്യയിലെ നീതി നിഷേധത്തിന്റെയും,ക്രിസ്ത്യൻ വേട്ടയുടെയും നേർകാഴ്ച്ച.
കേരളത്തിൽഅരമനകൾ തോറും കേക്കുമായി കയറി ഇറങ്ങിയവരുടെ ഉള്ളിരിപ്പ് ഇപ്പോൾ മനസിലായില്ലേ.
2023ൽ ക്രിസ്ത്യാനികൾക്കെതിരായുള്ള ആക്രമണങ്ങൾ 734 ആയിരുന്നത് 2024ൽ 834 ആയി വർധിച്ചിരിക്കുന്നു ..പള്ളികളുടെയും പ്രാർഥനാ യോഗങ്ങളുടെയും നേരെയുള്ള ആക്രമണങ്ങൾ, ഊരുവിലക്കുകൾ, കർക്കശമായ മതപരിവർത്തന നിരോധന നിയമങ്ങൾ ഉപയോഗിച്ച് ക്രിമിനൽ കേസുകൾ തുടങ്ങിയവയെല്ലാം ഇതിന്റെ ഭാഗമാണ്.സംഘപരിവാറിന്റെ ഈ രാഷ്ട്രീയ അജൻഡ തുറന്നുകാട്ടിയാണ് ഇടതുപക്ഷം പ്രവർത്തിക്കുന്നത്. ഈ വസ്തുതകൾ കാണാതെ സംഘപരിവാറിന്റെ പാളയത്തിലേക്ക് ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളെ നയിക്കുന്നതിനാണ് കാസയടക്കമുള്ള (ക്രിസ് സംഘികൾ )സംഘടനകൾ ശ്രമിക്കുന്നതെന്ന് തിരിച്ചറിയേണ്ടതുണ്ട്. കിരീടവും ഉപഹാരവും നിറഞ്ഞ പുഞ്ചിരിയുമായി. ഇത്തരം ശക്തികൾ കേരളത്തിൽ അരമനകൾ കയറിയിറങ്ങുന്നത് അവരുടെ മഹത്വംകൊണ്ടല്ല. ..മറിച്ച് കേരള ജനത കെട്ടിപ്പടുത്തെടുത്ത മതനിരപേക്ഷതയുടെ കരുത്തുറ്റ അടിത്തറയിൽ അവരുടെ അജൻഡ പ്രായോഗികമാക്കാൻ കഴിയാത്തതുകൊണ്ടാണ്..ഇന്ത്യൻ ഭരണഘടന ഏതൊരാൾക്കും ഏത് മതത്തിൽ വിശ്വസിക്കുന്നതിനും വിശ്വസിക്കാതിരിക്കുന്നതിനുമുള്ള അവകാശംനൽകുന്നുണ്ട്. അത് ചോദ്യം ചെയ്യുന്നതിന് ആർക്കും അവകാശമില്ലെന്നതാണ് അതിന്റെ അടിസ്ഥാന കാഴ്ചപ്പാട്..
എന്നാൽ, ഒരാളുടെ മതവിശ്വാസം തങ്ങൾ തീരുമാനിക്കുമെന്നും അത് അടിച്ചേൽപ്പിക്കുമെന്നുമാണ് ഇത് ഭരണഘടനാ വിരുദ്ധമാണ്.മതനിരപേക്ഷതയുടെ അവശ്യ നിലപാടാണ് ന്യൂനപക്ഷ സംരക്ഷണം. അതോടൊപ്പംതന്നെ ഏത് മതത്തിൽ വിശ്വസിക്കാനുമുള്ള .പൗരന്റെ അവകാശവും ജനാധിപത്യപരമായ ജീവിതത്തിന്റെ അടിസ്ഥാനവുമാണ്. ഇവയെ തകർക്കുന്നതാണ് സംഘപരിവാർ നിലപാടുകൾ. മതനിരപേക്ഷ സമൂഹത്തിൽ മാത്രമേ എല്ലാ മതവിശ്വാസികൾക്കും വിശ്വാസമില്ലാത്തവർക്കും അവരുടെ താൽപ്പര്യങ്ങൾക്കനുസരിച്ച് ജീവിക്കാനാകൂ. അത്തരം സമൂഹത്തെ വളർത്തിയെടുക്കുന്നതിനുള്ള ശക്തമായ നിലപാട് രൂപ പെടേണ്ടിയിരിക്കുന്നു അവിടെയാണ് ഡോക്ടർ ജോൺ ബ്രിട്ടാസ് അടക്കളമുള്ള ഇടതുപക്ഷ എംപി മാരുടെ നിലപാടുകളുടെ വില ..ഇടതുപക്ഷം ഇന്ത്യയിൽ ആകെ നിറഞ്ഞു നിൽക്കാൻ ഈ കൊച്ചു കേരളം തന്നെ മതി..സംഘ പരിവാറിന്റെ അസഹിഷ്ണുതയുംവർഗീയതയും തുറന്നു കാട്ടാൻ ഈ സംഭവം ഉപകരിച്ചു.
നല്ല ഇടപെടൽ നടത്തിയ ഇടത് നേതാക്കളായ ജോൺ ബ്രിട്ടാസ് ജൊസ് കെ മാണി ,റഹിം ,രാധാകൃഷ്‌ണൻ എന്നിവരുടെ ഇടപടൽ അഭിനന്ദനിയം..മാവോയിസ്റ്റേകളുടെ ഏരിയയാണ് എന്നാണ് ബിജെപി നേതാവ് പറഞ്ഞത് കന്യസ്ത്രികളെയും 3 നിസ്‌ഹരായ മനുഷ്യരേയുംതടഞ്ഞു നിർത്തി ആൾക്കൂട്ട വിചാരണ നടത്തി ബിജെപി ബജ്‌രംഗാതള് ..ഇവരുടെ കൈയിൽ അകപെടുന്നതിൽ ഭേദം ഏതു ക്രിമിനലുകളുടെ കൈയിൽ അകപെടുന്നതാണ് നല്ലതെന്നു കന്യസ്‌ത്രീകളുടെ നേരിട്ടുള്ള അനുഭവും ജയിലിൽ വച്ച് അവർ ചോദിച്ച ചോദ്യം നമ്മൾ ഈ നാട്ടിൽ ജനിച്ചു വളര്ന്നവരെല്ലേ എന്നാണ് ഇതിനടയിൽ ഏതോ ക്രിസസംഘി പറഞ്ഞത് കേട്ടു കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചത്
കേന്ദ്രസർക്കാറിന്റെ ഇടപെടൽ കൊണ്ടന്ന് എന്നാൽ അവർ തന്നെ അന്ന്യായമായി അറസ്റ്റ് ചെയ്തൂ കേരളം പ്രതികരിച്ചപ്പോൾ ജാമ്മ്യം കൊടുത്തു അതെല്ലേ സത്യം ..കൃത്യ സമയത്ത് അറസ്റ്റ് ചെയ്തില്ലായിരുന്നെങ്കിൽ ജാമ്യം പോലും കിട്ടില്ലായിരുന്നു കാസയും ബിജെപിയും ഇപ്പോൾ പറയുന്നത് എന്ത് കഷ്ടം !1 വരും ദിവസങ്ങളിൽ പള്ളികളായ പള്ളികളിൽ കേക്ക് മായി ഇവർ എത്തും .. ആ കേക്കിൽ ഒന്നും മനുഷ്യത്വം ഇല്ലായെന്ന് കേരളത്തിലെ ന്യൂന പക്ഷങ്ങൾ ഓർക്കുക