വാഷിംഗ്ടൺ : അമേരിക്കയിൽ അടുത്ത ഇടക്കാല തിരഞ്ഞെടുപ്പിന് ഒരു വർഷത്തിലേറെ സമയമുണ്ട്. വലതു പക്ഷ ചായ്വുള്ള റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്ന് ഭൂരിപക്ഷം ഇടതു പക്ഷത്തേക്ക് മാറ്റാൻ കഴിയുമെന്ന് ഡെമോക്രറ്റിക് പാർട്ടിയും അനുയായികളും ആവർത്തിച്ച് പ്രഖ്യാപിക്കുന്നു . ഡെമോക്രറ്റിക് ക്യാമ്പയിൻ കമ്മിറ്റിയുടെ ഔദ്യോഗിക വക്താവ് വിയറ്റ് ഷെൽട്ടൻ ഒരു മാധ്യമത്തോട് വിലക്കയറ്റം പിടിച്ചു നിർത്താനുള്ള തങ്ങുളുടെ ആക്രമണാത്മക സമരവും റിപ്പബ്ലിക്കൻ പാർട്ടിയെയും ട്രംപിനെയും തങ്ങളുടെ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറാതിരിക്കുവാൻ ഉള്ള ശ്രമങ്ങങ്ങളും മൂലം കോൺഗ്രസിൽ ഭൂരിപക്ഷം വീണ്ടെടുക്കുവാനുള്ള ഡെമോക്രറ്റിക് പാർട്ടിയുടെ പരിശ്രമങ്ങൾ വിജയിക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു.
ഈയിടെ നടന്ന ചില അഭിപ്രായ സർവേകൾ ഈ പ്രതീക്ഷക്കൊപ്പം നിൽക്കുന്നു. പൊതുജനങ്ങളിൽ നടത്തിയ പോളുകളിൽ ഡെമോക്രറ്റിക് പാർട്ടി റിപ്പബ്ലിക്കൻ പാർട്ടിയെ പിന്നിലാക്കുന്ന സൂചനകൾ നൽകുന്നത് പാർട്ടി അനുയായികളെ സന്തോഷിപ്പിച്ചു. ഒരു സി എൻ ബി സി സർവേ ഡെമോക്രറ്റുകൾക്കു റിപ്പബ്ലിക്കനുകളെക്കാൾ 5 പോയിന്റ് ലീഡ് കണ്ടെത്തി. പോളിൽപങ്കെടുത്ത 49 % പേർ ഡെമോക്രറ്റുകൾക്കു പിന്തുണ പ്രഖ്യാപിച്ചപ്പോൾ 44 % മാത്രമാണ് റിപ്പബ്ലിക്കനുകൾക്കു പിന്തുണ നൽകിയത്. ഈ സർവേ രാജ്യത്തു ആകെയുള്ള 1,000 മുതിർന്നവരിൽ ജൂലൈ 29 മുതൽ ഓഗസ്റ്റ് 3 വരെയാണ് നടത്തിയത്. ഏറ്റവും ഒടുവിൽ നടത്തിയ യു.ഗവ ഇന്റെയും ദി എക്കണോമിസ്റ്റിന്റെയും സർവേ 6 % ലീഡ് ആണ് ഡെമോക്രറ്റുകൾക്കു നൽകുന്നത്- 44 % വും 38 % ആണ് രണ്ടു പാർട്ടികളുടെയും നില. സർവേ വോട്ടവകാശം ഉള്ള 1,528 പേരിൽ ഓഗസ്റ്റ് 1 മുതൽ ഓഗസ്റ്റ് 4 വരെയാണ് നടത്തിയത് എന്ന് ഭാരവാഹികൾ അറിയിച്ചു.
2024 ലെ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കനുകൾ പ്രതിനിധി സഭ കയ്യടക്കിയത് 215 നെതിരെ 220 സീറ്റുകൾ നേടിയാണ്. പോപ്പുലർ വോട്ടുകൾ 2.6 % അധികം നേടിയിരുന്നു. 2020 ൽ ഡെമോക്രറ്റുകൾ പോപ്പുലർ വോട്ടുകൾ 3.1 പോയിന്റുകൾ അധികം നേടുകയും 213 നെതിരെ 222 സീറ്റുകൾ നേടുകയും ചെയ്തിരുന്നു. ഈ തിരഞ്ഞെടുപ്പിൽ ഡെമോക്രറ്റുകൾക്കു ലഭിച്ചേക്കാവുന്ന ഭൂരിപക്ഷം പക്ഷെ 2018 ൽ കാണപ്പെട്ട ഒരു ബ്ലൂ വേവ് പോലെ അല്ല എന്ന് യൂണിവേഴ്സിറ്റി ഓഫ് പൊളിറ്റിക്കൽ സയൻസ്, മസാച്യുസെറ്റ്സ് പ്രൊഫസറും കോ -ഡയറക്ടർ, യൂണിവേഴ്സിറ്റി ഓഫ് മസാച്യുസെറ്റ്സ്, ആംഹെര്സറ്റിന്റെ പോളിങ് പ്രോഗ്രാം കോ -ഡയറക്ടറുമായ റെയ്മണ്ട് ലാ രാജ പറഞ്ഞു. 'ഇതിനു കാരണം ട്രംപിന് വോട്ടുകൾ കൂടുതൽ ക്വാന്റിഫൈഡ് ആക്കാൻ കഴിഞ്ഞതും 2024 ലെ പരാജയങ്ങൾക്കു ശേഷം ഡെമോക്രറ്റുകൾ കൂടുതലായി ഡി മോറലൈസ്ഡ് ആയതുമാണ്.
ഡെമോക്രറ്റുകൾക്കു ഒരു ഏഴോ എട്ടോ പോയിന്റ് ലീഡ് പൊതു ബാലോട്ടിൽ ആവശ്യമാണെന്ന് നിരീക്ഷകർ കരുതുന്നു. സാമ്പത്തികാവസ്ഥ ഇടക്കാല തിരഞ്ഞെടുപ്പിൽ നിർണായക ഘടകമായിരിക്കും. ഇത് തകരാറിലാണെന്നു ബോധ്യമായാൽ ഡെമോക്രറ്റുകൾക്കു കൂടുതൽ സീറ്റുകൾ ലഭിക്കും. എന്നാൽ സാമ്പത്തികാവസ്ഥ അതെ പടി തുടരുകയാണെങ്കിൽ അവരുടെ നേട്ടങ്ങൾ കുറഞ്ഞിരിക്കും' രാജ പറഞ്ഞു.
സിറാക്യൂസ് യൂണിവേഴ്സിറ്റി പ്രൊഫസർ ഓഫ് പൊളിറ്റിക്കൽ സയൻസ് ഗ്രാന്റ് ഡേവിസ് റീഹേർ പറഞ്ഞത് കുടിയേറ്റം, താരിഫുകൾ പോലെയുള്ള വിഷയങ്ങളിൽ ട്രംപ് പ്രതിസന്ധി നേരിടുന്നത് ജി ഓ പി യെ സംബന്ധിച്ചിടത്തോളം നല്ല കാര്യമല്ല, എന്നാൽ ഡെമോക്രറ്റുകൾക്കു അനുകൂലമായ ഒരു വലിയ തരംഗം കാണാനില്ല എന്നാണ്.
'ഞാൻ കരുതുന്നത്. ജി ഓ പി ക്കു ഈ തിരഞ്ഞെടുപ്പിൽ പ്രതിനിധി സഭയിൽ സീറ്റുകൾ നഷ്ടപ്പെടും എന്ന് തന്നെയാണ്. ജോർജ് ഡബ്ലിയു ബുഷിന് മാത്രമാണ് ഇടക്കാല തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം വർധിപ്പിക്കാൻ കഴിഞ്ഞത്. അതൊരു സാധാരണ ഇടക്കാല തിരഞ്ഞെടുപ്പായിരുന്നില്ല. കാരണം 9-11 (2001) ആയിരുന്നു. ഇപ്പോൾ റിപ്പബ്ലിക്കനുകളുടെ ഭൂരിപക്ഷം വളരെ നേരിയതാണ്. ഏത് തരത്തിലുള്ള തിരിച്ചടിയും ഇപ്പോഴത്തെ ഭൂരിപക്ഷം ന്യൂനപക്ഷം ആക്കാം. എന്നാൽ (എതിർപ്പിന്റെ ) ഒരു വലിയ തരംഗം ഞാൻ പ്രതീക്ഷിക്കുന്നില്ല. ഒരു കാരണം നമ്മൾ മുൻപ് എന്നത്തേക്കാളും ധ്രുവീകരണത്തിലാണ്. ഇത് ഒരു പാർട്ടിയിൽ നിന്ന് മറ്റൊരു പാർട്ടിയിലേക്കുള്ള മാറ്റം അസാദ്ധ്യമാക്കിയിരിക്കുന്നു . അമേരിക്കൻ ജനങ്ങൾ സാമ്പത്തികാവസ്ഥയോട് എങ്ങനെ പ്രതികരിക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും ഡെമോക്രറ്റുകളുടെ നേട്ടവും പരാജയവും.', റീഹേർ പറഞ്ഞു.
ചൂതാട്ട വ്യാപാരികൾ അമേരിക്കയിലെ ഇടക്കാല തിരഞ്ഞെടുപ്പിനെക്കുറിച്ചു വളരെ സജീവമാണ്. പോളി മാർക്കറ്റ് ഡെമോക്രറ്റുകൾ സഭ തിരിച്ചു പിടിക്കുമെന്നു 71 % കൃത്യതയോടെ പറയുന്നു. എന്നാൽ സെനറ്റിൽ റിപ്പബ്ളിക്കനുകളുടെ ഭൂരിപക്ഷം തുടരും എന്നും പറയുന്നു. ഡെമോക്രറ്റുകൾ ഇപ്പോഴുള്ള 47 നു എതിരെ 53 തിരുത്തുമെന്ന് പറയുന്നു. 2024 ൽ ജി ഓ പി ജയിച്ച നോർത്ത് കാരോളിനയിലെയും മുൻ വൈസ് പ്രസിഡണ്ട് കമല ഹാരിസ് വിജയിച്ച മെയ്നിലെയും സീറ്റുകൾ ആണ് ഭാഗധേയങ്ങൾ മാറിമറിയാൻ സാധ്യത ഉള്ളതെന്നാണ് നിരീക്ഷകർ കരുതുന്നത്.
2027 ൽ റീ -ഡിസ്ട്രിക്ടിങ് ജയ പരാജയങ്ങളിൽ നിർണായക പങ്കു വഹിക്കുവാൻ സാധ്യതയുണ്ട്.