Image

ഭഗവത്ഗീത -പ്രശ്‍നോത്തരി (തർജ്ജിമ-സമാഹരണം: സുധീർ പണിക്കവീട്ടിൽ)

Published on 13 August, 2025
ഭഗവത്ഗീത -പ്രശ്‍നോത്തരി (തർജ്ജിമ-സമാഹരണം: സുധീർ പണിക്കവീട്ടിൽ)

1, ഭഗവത് ഗീതയിൽ എത്ര ശ്ലോകങ്ങൾ ഉണ്ട്:  700 
2.ഭഗവത് ഗീതയിൽ എത്ര അധ്യായങ്ങൾ ഉണ്ട് : 18 
3. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?ശ്രീകൃഷ്ണനും അര്‍ജുനനും
4,കുരുവംശക്കാരുടെ പിതാമഹൻ : ഭീഷ്മർ 
5.അർജുനന്റെ വില്ലിന്റെ പേര്"  ഗാണ്ടീവം 
6. ത്രിഗുണങ്ങൾ ഏതൊക്കെ " സത്വ, രജസ്സ്, തമസ്സ് 
7. സ്ഥിരമായ ജ്ഞാനമുള്ളവൻ : സ്ഥിതപ്രജ്ഞൻ 
8.ഗീതയിലെ ആദ്യത്തെ അധ്യായത്തിന്റെ പേര്: അർജുന വിഷാദയോഗം 
9.മഹാഭാരതയുദ്ധത്തിൽ ആദ്യം ശംഖ് മുഴക്കിയത് : ഭീഷ്മർ 
10.ലൈഫ് ഇൻഷുറൻസ് കോർപ്പറേഷന്റെ പ്രമാണ വാക്യം : “യോഗക്ഷേമം വഹാമൃഹം” ചാപ്റ്റർ 9 ശ്ലോകം 22 
11.ദ്രോണാചാര്യരുടെ മകന്റെ പേര് : അശ്വത്ഥാമാ 
12.ആമ അവയവങ്ങളെ ഉള്ളിലേക്ക് വലിക്കുന്ന പോലെ അനായാസമായി ഇന്ദ്രിയങ്ങളെ ഉൾവലിക്കാൻ കഴിവുള്ളവനെപ്പറ്റി ഏതദ്ധ്യായത്തിൽ ഏതു ശ്ലോകത്തിൽ പറയുന്നു: അധ്യായം 2 
13.ഗീതയിലെ ഏറ്റവും ചെറിയ അധ്യായങ്ങൾ : 12 , 15 
14, ഗീതയുടെ രചയിതാവ് ആരാണ്: വേദ വ്യാസൻ 
15.ഏതു യുദ്ധഭൂമിയിൽ ഗീത ജനിച്ചു. കുരുക്ഷേത്രത്തിൽ 
16.കൃഷ്ണന്റെ ഗുരുവിന്റെ പേര് : സാന്ദീപനി മുനി 
17.ദ്രോണാചാര്യരുടെ മിടുക്കനും പ്രിയങ്കരനുമായ ശിഷ്യൻ : അർജുനൻ
18. ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ? ഭഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത്
19. മഹാഭാരതത്തിലെ ഏതു പര്‍വത്തിലാണ് ഭഗവത്ഗീത  ഉൾപ്പെട്ടിട്ടുള്ളത്? ഭീഷമപര്‍വത്തിലെ അധ്യായം 23 മുതൽ 40 വരെ ആണ് ഗീത.
20. ഭഗവത്‌ഗീതയിൽ ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തിൽ  ആണ് നിലകൊള്ളുന്നത് ? ആചാര്യ ശിഷ്യഭാവം
21. എന്താണ് ദുഖത്തിന് കാരണമായി ഗീത പറയുന്നത്. = തെറ്റിദ്ധാരണ
22. എന്താണ് തെറ്റിദ്ധാരണ = അല്പജ്ഞതയാണ് തെറ്റിധാരണ 
23. എന്താണ് അല്പജ്ഞതയുടെ പരിഹാരം = ആത്മജ്ഞാനം
24. പണ്ഡിതന്റെ ലക്ഷണമായി ഗീത പറയുന്നത് എന്താണ് = സമദർശിത്വം
25. ഗീതയിൽ നിന്നും ലഭിക്കുന്ന ജ്ഞാനം എന്താണ്. = ആത്മാവ് കർത്താവും ഭോക്തവും എന്ന ജ്ഞാനം.
26. .വന്ദനശ്ലോകത്തില്‍ ഗീതയേ എങ്ങനെയാണ് വര്‍ണിച്ചിരിക്കുന്നത് ?
= (a)ഉപനിഷത്തുക്കള്‍ കറവപശുക്കൾ , 
(b) ഭഗവാന്‍ ഗോപാലകൃഷ്ണൻ   കറവക്കാരൻ, 
(c) അര്‍ജുനൻ പശുക്കുട്ടി ,
(d)ഉപനിഷത്തുക്കളാകുന്ന പശുക്കളിൽ  നിന്നും കറന്നെടുക്കുന്ന നറും പാലാണ് ഗീതാമൃതം . , (തുടരും)


ശുഭം
 

Join WhatsApp News
ബാബു മേനോൻ 2025-08-13 02:15:39
അറിവിന്റെ പര്യായമായ സുധി പണിക്കാവീട്ടിലിനു ഒരു പാട് ആശംസകൾ . ഈശ്വരൻ താങ്കൾക് ഒരുപാടു കഥകളും കവിതകളും എഴുതാൻ ഉള്ള ശക്തി തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ബാബു മേനോൻ (ഒറ്റപ്പാലം )
Jayan varghese 2025-08-13 03:07:51
ആഴത്തിലുള്ള വായനയുടെ ഒരു പാഷൻ സൂക്ഷിക്കുന്ന എഴുത്തുകാരനാണ് ശ്രീ സുധീർ പണിക്കവീട്ടിൽ. പത്തു പുസ്തകം തികച്ചു വായിക്കാത്തവർ വലിയ പ്രതിഭാശാലികളായി ഭാവിച്ചു കൊണ്ട് സാഹിത്യ രംഗത്തെ ആസനങ്ങളിൽ അമർന്നിരിക്കുന്ന അമേരിക്കൻ മലയാള സാഹിത്യ രംഗത്ത് സുധീറിനെപ്പുള്ളവർ മാനിക്കപ്പെടാതെ പോകുന്നു. വന്ദേ നീ ചാവുന്നു വിളക്കും കെടുത്തുന്നു എന്ന നിലയിൽ മുന്നോട്ടു പോകുന്ന പ്രസ്ഥാനിങ്ങളിൽ നിന്ന് സർഗ്ഗ സാഹിത്യത്തിന്റ സംക്രമപ്പൂവുകൾ വിരിഞ്ഞിറങ്ങുകയേയില്ല. ജയൻ വർഗീസ്.
ആനന്ദവല്ലി ചന്ദ്രൻ 2025-08-13 12:57:44
ഉത്തമം. ആശംസകൾ 🙏
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക