Image

റോക്ക് ലാൻഡിൽ സ്വാതന്ത്ര്യദിന പരേഡ് 16-നു ശനിയാഴ്ച

Published on 14 August, 2025
റോക്ക് ലാൻഡിൽ സ്വാതന്ത്ര്യദിന പരേഡ്  16-നു ശനിയാഴ്ച

ന്യു യോർക്ക്: ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി, ഓഗസ്റ്റ് 16-ന് ശനിയാഴ്ച രാവിലെ 11 മണിക്ക് റോക്ക് ലാൻഡിലെ ന്യൂ സിറ്റിയിൽ ഇന്ത്യൻ കൾച്ചറൽ സൊസൈറ്റി ഓഫ് റോക്ക് ലാൻഡിന്റെ (ഐ.സി.എസ്. ആർ) നേതൃത്വത്തിൽ  ഇന്ത്യ ഡേ പരേഡ് നടത്തും .

പരേഡിനായി രാവിലെ 10:30-ന് ന്യൂ സിറ്റി ലൈബ്രറി പാർക്കിംഗ് ലോട്ടിൽ ഒത്തുചേരും. കൃത്യം 11 -നു പരേഡ് തുടങ്ങും.  കൗണ്ടി കോർട്ടിന് മുന്നിൽ പരേഡ് സമാപിക്കും. തുടർന്ന് പതാക ഉയർത്തലും   വിവിധ കലാപരിപാടികളും  നടത്തും. പ്രമുഖ നേതാക്കൾ പങ്കെടുക്കും.

ഇതോടൊപ്പം  ഭക്ഷണ വിതരണം , വിവിധ സ്റ്റാളുകൾ  എന്നിവയും ഉണ്ടാകും.

മലയാളി സംഘടനകളും കൗണ്ടി ടൂറിസവും പരേഡിനെ തുണക്കുന്നു. കഴിയുന്നത്ര പേർ  പരേഡിൽ പങ്കെടുക്കണമെന്ന് സംഘാടകർ അഭ്യര്ത്ഥിക്കുന്നു. 


 

Join WhatsApp News
Raju Mylapra 2025-08-14 22:04:14
ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു അമേരിക്കയിൽ വിവിധ നഗരങ്ങളിൽ 'INDIA DAY PARADE' നടത്തുന്നതിന്റെ ആവശ്യകത മനസ്സിലാകുന്നില്ല. ഈ പരേഡുകൾ പലതും, ഒരുമാതിരി 'കോക്കാംപീച്ച' പ്രഹസനമാണ്. അമേരിക്കക്കാർക്ക് നമ്മളെ പരിഹസിക്കുവാനുള്ള ഒരവസരം. ഒരു പക്ഷേ, എൻറെ കാഴ്ചപ്പാടിന്റെ കുഴപ്പമായിരിക്കാം. എല്ലാവർക്കും സ്വാതത്ര്യദിനാശംസകൾ നേരുന്നു.
Rapel Chalakudi 2025-08-14 23:13:54
ഇന്ത്യയിലെ സ്വാതന്ത്ര്യം പോയിക്കൊണ്ടിരിക്കയല്ലേ? അസ്തമിച്ചുകൊണ്ടിരിക്കയല്ലേ? മതസ്വാതന്ത്ര്യം സഞ്ചാരസ്വാതന്ത്ര്യം ആവിഷ്കാര സ്വാതന്ത്ര്യം എല്ലാം ഓരോ ദിവസവും, ഓരോ വൃത്തികെട്ട ബില്ലുകൾ വഴി ഇന്ത്യൻ ജനതയുടെ സ്വാതന്ത്ര്യം കവർന്നെടുത്തു കൊണ്ടിരിക്കയല്ലേ? ഏകാദപത്യം മത വർഗീയത കൂടി വരികയല്ലേ? പ്രതീകാത്മകമായി, വാമൂടികെട്ടിയ ഒരു ഇന്ത്യയുടെ പരേഡ് അല്ലേ നടത്തേണ്ടത്? പിന്നെ ഓണം വന്നാലും എന്ത് വന്നാലും ഈ സിനിമക്കാരാണോ ദൈവങ്ങൾ അവരെ കെട്ടി എഴുന്നള്ളിക്കാൻ? ചുമ്മാ ഫ്രീയായി കിട്ടുന്ന കടലാസിൽ ടൈപ്പ് ചെയ്ത് അച്ചടിച്ച്, ഇന്ത്യൻ ഡേ ആണെന്നും പറഞ്ഞ് നമ്മുടെ കുറെ ഇലക്ടഡ് ഓഫീഷ്യൽസ് കൗണ്ടി ലെജിസ്ലേറ്റഡ് ഉണ്ടല്ലോ, അതും തയ്യാറാക്കി, സ്റ്റേജിൽ കയറി ഒരു ഡിക്ലറേഷൻ നടത്തി ആളാകാൻ ഇവരൊക്കെ നടക്കുന്നു ഒരു അവസരം കൂടിയാണല്ലോ ഇത്. പിന്നെ ഒരു കാര്യം ഓർമ്മിപ്പിക്കട്ടെ, യുകെയിലും അയർലണ്ടിലും അവിടുത്തെ ഇന്ത്യക്കാർ നേരിട്ടുകൊണ്ടിരിക്കുന്ന, തെരുവ് അഴിഞ്ഞാട്ടത്തിനും ഒക്കെ നേരിട്ട് കൊണ്ടിരിക്കുന്ന കാര്യങ്ങൾ നിങ്ങൾക്കെല്ലാവർക്കും ഓർമ്മ കാണണം. ഇന്ത്യയിൽ നടമാടി കൊണ്ടിരിക്കുന്ന വർഗീയതയെ പറ്റി, സ്വാതന്ത്ര്യം കുറഞ്ഞുകൊണ്ടിരിക്കുന്നതിനെപ്പറ്റി യു എൻ തുടങ്ങിയ അന്തരാഷ്ട്ര വേദികളിൽ ഉന്നയിക്കേണ്ട സമയം സമാഗതമായി കൊണ്ടിരിക്കുകയാണ്.
Rockland Citizen 2025-08-15 11:42:42
മുകളിൽ എഴുതിയിരിക്കുന്ന കമെന്റുകളില് അല്പം കഴമ്പുണ്ട്. നമ്മുടെ ആഘോഷങ്ങൾ തെരുവുകളിക്ക്‌ വലിച്ചിഴച്ചു മറ്റുള്ളവരുടെ വെറുപ്പ് വിളിച്ചു വരുത്തരുത്. സായിപ്പിന്റെ തല്ലു കൊണ്ടിട്ടു പിന്നെ കിടന്നു മോങ്ങരുത്. ആണ്ടുതോറും ഒരു India Day Proclamation വായിച്ചതു കൊണ്ട് എന്ത് നേട്ടം? ആലോചിക്കേണ്ട വിഷയമാണിത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക