Image

ആവേശോജ്വലമായി കനേഡിയന്‍ നെഹ്രു ട്രോഫി നാളെ (ഓഗസ്റ്റ് 16)

ലേജു രാമചന്ദ്രൻ Published on 15 August, 2025
ആവേശോജ്വലമായി കനേഡിയന്‍ നെഹ്രു ട്രോഫി നാളെ (ഓഗസ്റ്റ് 16)

ബ്രാംപ്ടൺ (കാനഡ): പ്രവാസി മലയാളികളുടെ ഒത്തൊരുമയുടെയും സാംസ്കാരിക പൈതൃകത്തിന്റെയും പ്രതീകമായി മാറിയ കനേഡിയന്‍ നെഹ്രു ട്രോഫി  ബോട്ടുറേസ് അതിന്റെ 15-ാം വാർഷികം ആഘോഷിക്കുന്നു. ഓഗസ്റ്റ് 16-ന് പ്രശസ്തമായ പ്രൊഫസേഴ്സ് ലേക്കിന്റെ തീരത്ത് ഈ വർഷത്തെ ജലമേള നടക്കും.

ബ്രാംപ്ടൺ മലയാളി സമാജത്തിന്റെ നേതൃത്വത്തിൽ, ശ്രീ കുര്യൻ പ്രക്കാനം ചെയർമാനായ സംഘാടക സമിതിയാണ് ഈ പരിപാടിക്ക് ചുക്കാൻ പിടിക്കുന്നത്. കായികമികവും സാംസ്കാരിക ഐക്യവും സമന്വയിക്കുന്ന ഈ ജലമാമാങ്കം, ബ്രാംപ്ടണിലെ മലയാളി സമൂഹത്തിന്റെ പ്രധാന ആഘോഷമായി മാറിക്കഴിഞ്ഞു.

ബ്രാംപ്ടൺ മേയർ പാട്രിക് ബ്രൗൺ, മറ്റ് ജനപ്രതിനിധികൾ, പീൽ റീജിയൻ പോലീസ് മേധാവി, ഫയർ ചീഫ് തുടങ്ങിയ പ്രമുഖ വ്യക്തികൾ പരിപാടിയിൽ പങ്കെടുക്കും.

ഈ വർഷത്തെ ബോട്ടുറേസ്, വിപുലമായ ആഘോഷപരിപാടികളോടെയാണ് സംഘടിപ്പിച്ചിരിക്കുന്നത്. പരമ്പരാഗത കലാപ്രകടനങ്ങൾ, നൃത്തങ്ങൾ, കുടുംബ സൗഹൃദ വിനോദങ്ങൾ, വൈവിധ്യമാർന്ന ഭക്ഷണ സ്റ്റാളുകൾ എന്നിവയെല്ലാം മേളയുടെ പ്രധാന ആകർഷണങ്ങളാണ്.

വാർത്ത: ലേജു രാമചന്ദ്രൻ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക