സ്ഥലം: പാരിഷ്ഹാൾ, അദ്ധ്യക്ഷൻ: വികാരിയച്ചൻ. അവി Iടെ അന്ന് ഇടവക പൊതുയോഗം നടക്കുകയായിരുന്നു.
അജണ്ട: സിമിത്തേരിയിൽ കുടുംബക്കല്ലറകൾ പണിത് സമ്പന്നർ ക്കു നൽകി ഇടവകയുടെ ഫണ്ടു വർദ്ധിപ്പിക്കുക.
കൈക്കാരൻ ആമുഖപ്രസംഗം ആരംഭിച്ചു: "നമ്മുടെ ഇടവക വലിയ
സാമ്പത്തിക ഞെരുക്കത്തിലൂടെയാണ് കടന്നുപോകുന്നത്..."
ഒരുവൻ: "എവിടെപ്പോയി പണമെല്ലാം? സ്തോത്രക്കാഴ്ച്‌ച മാസം ഒന്നരലക്ഷം, ഓഡിറ്റോറിയം വാടക രണ്ടരലക്ഷം. ഈ പണമെല്ലാം എവിടെപ്പോയി?"
കൈക്കാരൻ: "നിർമ്മാണപ്രവർത്തനങ്ങൾ ഒന്നിനുപുറകെ ഒന്നാ യി നടന്നുകൊണ്ടിരിക്കുകയാണ്. എത്രയും പെട്ടെന്ന് കൊടിമരം പുതുക്കി പണിയണം."
ഇടവകക്കാരൻ: "അതു നിനക്കു കമ്മീഷനടിക്കാനല്ലേ ഇവിടുത്തെ എല്ലാ മരാമത്തുപണിക്കും 10 ശതമാനം കമ്മീഷൻ നിൻ്റെ പോക്കറ്റിൽ വീഴുന്നില്ലേ?"
കൈക്കാരൻ: "അനാവശ്യം പറയരുത്, പള്ളി നഷ്ടത്തിലാണ് ഓടുന്നത്. വികാരിയച്ചനു ശമ്പളം കൊടുക്കാൻ പോലും പണമില്ല."
ഇടവകക്കാരൻ: "അതങ്ങു പൂഞ്ഞാറ്റിൽ പോയി പറഞ്ഞാൽ മതി."
ഇതോടെ ഇടവകക്കാർ രണ്ടു വിഭാഗമായി തിരിഞ്ഞ് കലപില ബഹ ളം വച്ചുതുടങ്ങി ശബ്ദകോലാഹലങ്ങൾ കേട്ട് ശവക്കോട്ടയിൽനിന്ന് രണ്ടു പരേതാത്മാക്കൾ വടിയും കുത്തിപ്പിടിച്ച് പുറത്തേയ്ക്കു വന്നു.
പരേതർ: "എന്താടാ കഴുവേർട മക്കളെ ഞങ്ങളെ ഈ ശവക്കോ ട്ടയിൽപോലും ഒന്നു സമാധാനമായി കിടക്കാൻ സമ്മതിക്കത്തില്ലേ. എന്തൊരു ശബ്ദദവും ബഹളവും."
("അയ്യോ അതു നമ്മുടെ കീഴക്കേതിലെ മാത്തപ്പിയല്ലെ വടക്കേ തിലെ കുട്ടപ്പായിയല്ലേ" എന്നൊക്കെ ആൾക്കാർ ആശ്ചര്യപ്പെടുന്ന തിനിടയിൽ പരേതാത്മാക്കൾ വന്നതുപോലെ വടിയും കുത്തിപ്പിടിച്ച് സിമിത്തേരിയിലേയ്ക്കു തിരിച്ചുപോയി.)
വീണ്ടും ഇടവകക്കാരുടെ ശബ്‌ദകോലാഹലം.
വികാരിയച്ചൻ:"എല്ലാവരും നിശബ്ദത പാലിക്കണം."
ഇതിനിടയിൽ അർദ്ധനഗ്നനും വൃദ്ധനുമായ ഒരു അജ്ഞാതൻ അവിടേയ്ക്കു കടന്നുവന്നു. അയാൾ ആരാണെന്ന് ആർക്കും ഒരു പിടിയും കിട്ടിയില്ല. ഒരു ശ്രോതാവായി, പ്രേക്ഷകനായി അയാൾ ഓ ഡിറ്റോറിയത്തിന്റെറെ നടുവിൽ സ്ഥാനം പിടിച്ചു.
വികാരിയച്ചൻ: "ആരും കൂടുതൽ അഭിപ്രായം പറയേണ്ട, ഞാൻ
എന്റെ വീറ്റോ പവർ പ്രയോഗിക്കുകയാണ്. 10 ലക്ഷം തരുന്നവർക്ക് സിമിത്തേരിയുടെ മുൻനിരയിൽ ഗ്രാനൈറ്റ് കല്ലറ. 5 ലക്ഷംകാർക്ക് രണ്ടാം നിരയിൽ മാർബിൾ കല്ലറ, ബാക്കിയുള്ളത് സാദാ ശവക്കുഴി കൾ, അഞ്ചുപൈസ മുടക്കാതെ ഇടവകക്കാർക്ക് ഇത് ഉപയോഗിക്കാം. അങ്ങേയറ്റത്തെ തെമ്മാടിക്കുഴി തെണ്ടികൾക്കും അനാഥർക്കും."
വികാരിയച്ചൻ പ്രഖ്യാപനം നടത്തിയിട്ട് യോഗം പിരിച്ചുവിട്ടു. അതോടെ ഇടവകക്കാർ ചേരിതിരിഞ്ഞ് അടി തുടങ്ങി. ചിലർ തല്ലുവാ ങ്ങിയും മറ്റു ചിലർ തല്ലുകൊള്ളാതെയും ഓടി രക്ഷപെട്ടു. ആകെക്കൂടി തിക്കും തിരക്കും ബഹളവും, ആ ബഹളത്തിനിടയിൽ ആരൊക്കെയോ നിലത്തു വീണു. അവരുടെ പുറത്തു ചവിട്ടിയും ആൾക്കാർ ഓടി.
ഒടുവിൽ പട കഴിഞ്ഞ പടക്കളം പോലെയായി ഓഡിറ്റോറിയ ത്തിന്റെ അവസ്ഥ ഓഡിറ്റോറിയത്തിലേക്ക് ഇടയ്ക്കു കയറി വന്ന അജ്ഞാതവൃദ്ധൻ തിക്കിലും തിരക്കിലും പെട്ട് അവിടെ മരിച്ചു കിടപ്പുണ്ട്.
ആൾ അനാഥനാണ്, അജ്ഞാതനാണ്, ക്രിസ്‌ത്യാനിയുമാണ്. അതിനാൽ തെമ്മാടിക്കുഴിയിൽ അടക്കാൻ പള്ളിക്കമ്മറ്റി തീരുമാനിച്ചു.
സിമിത്തേരിയിൽ മുൻനിരയിലെ ഗ്രാനൈറ്റ് കല്ലറ കള്ളക്കടത്തു കാർക്കും കരിഞ്ചന്തക്കാർക്കുമായി ബുക്കു ചെയ്യപ്പെട്ടു കഴിഞ്ഞിരി ക്കുന്നു.
കള്ളപ്പണക്കാരും കൈക്കൂലിക്കാരും രണ്ടാംനിരയും കൈയടക്കി യിരുന്നു.
എന്തായാലും നയാപ്പൈസാ കയ്യിലില്ലാത്ത അജ്ഞാതവൃദ്ധന് തെമ്മാടിക്കുഴിയിലായിരുന്നു സ്ഥാനം.
ആനയും അമ്പാരിയുമില്ലാതെ വൃദ്ധന്റെ മൃതദേഹം തെമ്മാടിക്കു ഴിയിലേക്ക് ഇറക്കപ്പെട്ടു.
ഒരു നിമിഷം-
ഒരു കൊടുങ്കാറ്റു വീശി ഒരു മിന്നൽപിണർ. അതിനു പിന്നാലെ ഒരു ഇടിമുഴക്കവും.
അപ്പോൾ ജനം കണ്ടു-
അജ്ഞാതവൃദ്ധന്റെ മൃതദേഹത്തിൽ നിന്ന് ഒരു ദിവ്യപ്രകാശം പ്രസരിക്കുന്നു. ആ മുഖത്ത് ഒരു ദിവ്യതേജസ് പ്രകടമാകുന്നു... ആ മുഖം അവർ തിരിച്ചറിഞ്ഞു.
അവർ യേശുദേവനെ തിരിച്ചറിഞ്ഞു!!
(തുടരും......)
Read More: https://www.emalayalee.com/writers/304