കോഴിക്കോട് : പുതിയാപ്പ സ്വദേശിയായ കപ്പൽ ജീവനക്കാരൻ കായക്കലകത്ത് കെമിൻ ബാബു (33) മെക്സിക്കോ മൻസലിനോ തുറമുഖത്തു കടലിൽ മുങ്ങി മരിച്ചു. സോഡിയാക് കമ്പനിയുടെ ഹുണ്ടായ് നെപ്റ്റ്യൂൺ ചരക്കു കപ്പലിൽ മോട്ടർ മാൻ ആണു കെമിൻ ബാബു.
കഴിഞ്ഞ 11 നു കപ്പൽ മൻസലിനോ തുറമുഖത്തു നങ്കൂരമിട്ട സമയത്താണു രാത്രി കെമിൻ ബാബുവും ഗുജറാത്തി സ്വദേശിയായ സഹപ്രവർത്തകനും അപകടത്തിൽപ്പെട്ടത്. 10 വർഷത്തോളമായി കപ്പൽ ജീവനക്കാരനാണ്. ഹരീന്ദ്ര ബാബുവിന്റെയും ശകുന്തളയുടെയും മകനാണ്. ഭാര്യ: മനിഷ. മകൻ: ധൻവിൻ. സഹോദരി: ജാൻസി.