Image

കള്ളവോട്ട് ചെയ്തത് സോണിയ ഗാന്ധി (ലേഖനം: സാം നിലംപള്ളില്‍)

Published on 15 August, 2025
കള്ളവോട്ട് ചെയ്തത് സോണിയ ഗാന്ധി (ലേഖനം: സാം നിലംപള്ളില്‍)

രാഹുല്‍ ഗാന്ധി ഒരു ആറ്റംബോംബുമായി ഇറങ്ങിയിരിക്കയാണല്ലോ. അദ്ദേഹം ഒരുകെട്ട്‌പേപ്പര്‍ ഉയര്‍ത്തികാട്ടി വലിയൊരു പത്രസമ്മേളനം നടത്തി. അതിനകത്ത് മാങ്ങയാണോ തേങ്ങയാണോയെന്ന് അറിയാന്‍വയ്യാത്ത വിവരദോഷികളായ അനുയായികളും അധികാരമോഹികളായ ഘടകകക്ഷികളും ബോംബ് പൊട്ടുന്നതുകാണാന്‍ കാത്തിരുന്നു. ഇലക്ഷന്‍ കമ്മീഷന്റെ ഓഫീസിനുമുന്‍പില്‍വച്ച് ബോംബ് പൊട്ടിക്കുമെന്നും അന്നേരം മോദി രാജിവച്ച്ഡല്‍ഹിയില്‍നിന്ന് ജീവനുംകൊണ്ട് ഓടുമെന്നും താന്‍ പ്രധാനമന്ത്രിയുടെ കസേരയില്‍ ആസനസ്ഥനാകുമെന്നും ഇന്‍ഡിമുന്നണിയിലെ എല്ലാവര്‍ക്കും ഉപപ്രധാനമന്ത്രിസ്ഥാനം നല്‍കുമെന്നും പ്രഖ്യാപിച്ചപ്പോള്‍ അവരെല്ലാം കോരിത്തിരിച്ചു. കെ സി വേണുഗോപാലും രാജ്‌മോഹന്‍ ഉണ്ണിത്താനും ഉപപ്രധാനമന്ത്രിയുടെ ഉടുപ്പ്തയ്ക്കാന്‍ കൊടുത്തെന്നാണ് ഡല്‍ഹിയിലെ സംസാരം. മമതാ ബാനര്‍ജ്ജിയും കേജരിവാളും ഉപപ്രധാനമന്ത്രിസ്ഥാനം വേണ്ടന്നുപറഞ്ഞു. ഒരു പൊട്ടന്റെകീഴില്‍ മന്ത്രിയായിട്ട്കഴിയുന്നത് ഓര്‍ക്കാന്‍പോലും സാധിക്കല്ല. എന്നാല്‍ സ്റ്റാലിന്‍ അണ്ണന് പൊട്ടനോ ചെട്ടിയോ എന്നതൊന്നും പ്രശനമല്ല. ഖജനാവില്‍ കയ്യിട്ടുവാരാന്‍പറ്റുന്ന വകുപ്പ് കിട്ടിയാല്‍മതി.

ആറ്റംബോംബ് പൊട്ടിയിട്ട് ഒരു ഓലപ്പടക്കത്തിന്റെ ശബ്ദംപോലും കേട്ടില്ല. ദീപാവലി കഴിഞ്ഞപ്പോള്‍ ആരാ പടക്കംപൊട്ടിക്കുന്നതെന്ന് ഡെല്‍ഹിനിവാസികള്‍ അത്ഭുതപ്പെട്ടു. എന്നാല്‍ ബോംബ് പൊട്ടിയത് രാഹുലിന്റെ വീട്ടിലായിരുന്നു. മോദിയെ വീഴ്ത്താന്‍ മാസങ്ങളായി രാഹുല്‍ ഗവേഷണം നടത്തുമ്പോള്‍ ബി ജെ പിക്കാര്‍ വെറുതെയിരിക്കയായിരുന്നില്ല. അവരും നെഹ്‌റുവിന്റെ കലംമുതലുള്ള ഇലക്ഷനിലെ വോട്ടര്‍പട്ടിക പരിശോധിക്കയായിരുന്നു. അപേപോഴാണ് 1980 ല്‍ പൊട്ടാതെകിടന്ന ഒരുബോംബ് അവര്‍ കണ്ടുപിടിച്ചത്. ഒരു ഇറ്റാലിയന്‍ പൗരത്തിയായിരുന്ന സോണിയ ഗാന്ധി അന്ന് കള്ളവോട്ടുചെയ്തകാര്യം അവര്‍ കണ്ടുപിടിച്ചു. 1980 ല്‍ അവര്‍ ഇന്‍ഡ്യന്‍ പൗരത്വം സ്വീകരിച്ചിട്ടില്ലായിരുന്നു. 83 ലാണ് അവര്‍ ഇന്‍ഡ്യന്‍ പൗരത്വത്തിന് അപേക്ഷിച്ചതും രാജീവ് ഗാന്ധിയുടെ ഇടപെടല്‍കൊണ്ട് ഏതാനും മണിക്കൂറുകള്‍കൊണ്ട് അടിയന്തിയരമായി പൗരത്വം അനുവദിച്ചതും. അപ്പോള്‍ 80 ല്‍ സോണിയ വോട്ടുചെയ്തതോ? അതില്‍ കുഴപ്പമില്ലെന്ന് വേണുഗോപാലും മത്തായി ചേട്ടനും പറയുമായിരിക്കും. രാജീവ് ഗാന്ധിയുടെ ഭാര്യക്ക് പൗരത്വമില്ലെങ്കിലും വോട്ടുചെയ്യാം. നെഹ്‌റു രാജവംശത്തിലെ രാജാവിനും രാജ്ഞിക്കും എന്തുചെയ്യാനുമുള്ള അവകാശമുണ്ട്. ഭരണഘന പിച്ചിചീന്തണമോ രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കണോ എല്ലാം അവരെക്കൊണ്ട് സാധിക്കുമെന്ന് തെളിയിച്ചതാണല്ലോ.

ഒരു ചുവന്ന ഡയറിയും പൊക്കിപ്പിടിച്ചുകൊണ്ട് ഭരണഘടന സംരക്ഷിക്കാന്‍ നടക്കുന്ന രാഹുല്‍ പഴയകാര്യങ്ങളെല്ലാം സൗകര്യപൂര്‍വ്വം മറക്കുന്നവനാണ്. എന്തിനാണ് പഴയകാര്യങ്ങളെല്ലാം ഓര്‍മ്മിപ്പിക്കുന്നതെന്നാണ് പ്രിയങ്ക ചോദിച്ചത്.  അവരെല്ലാം മറന്നാലും ഇന്‍ഡ്യന്‍ ജനത മറക്കില്ല. ഭരണഘടന പിച്ചിചീന്തിയത് അദ്ദേഹത്തിന്റെ അമ്മൂമ്മയല്ലായിരുന്നോ. ജനാധിപത്യത്തെയും ഭരണഘടനയെയും വെല്ലുവിളിച്ചുകൊണ്ട് അടയന്തിരാവസ്ഥ പ്രഖ്യാപിച്ച് ഏകാധിപതിയെപ്പോലെ ഭരിച്ചു. ഇന്ദിരയാണ് ഇന്‍ഡ്യ, ഇന്‍ഡ്യയാണ് ഇന്ദിര എന്നമുദദ്രാവാക്യം മുഴക്കി കൊണ്‍ഗ്രസ്സുകാര്‍ രാജ്യത്ത് ഭീകരവാഴ്ച്ച നടത്തി.

ഇന്ദിരയുടെ പിഴച്ചമകന്‍ സജ്ജയ് ഗാന്ധി വടക്കേയിന്ത്യയിലെ മുസ്‌ളീംങ്ങളെ ഓടിച്ചിട്ടുപിടിച്ച് കേരളത്തിലെ തെരുവുപട്ടികളെ വന്ധ്യംകരിക്കുന്നതുപോലെ നരമ്പുകണ്ടിച്ച് ഓരോ പ്‌ളാസ്റ്റിക്ക് ബക്കറ്റുംനല്‍കി പറഞ്ഞുവിട്ടു. അവരുടെ അവശേഷിച്ച പിന്‍ഗാമികളാണ് ഇപ്പോള്‍ രാഹുല്‍ ഗാന്ധിക്ക് ജയ്‌വിളിച്ചുകൊണ്ട് നടക്കുന്നത്. കേരളത്തിലെ സുടാപ്പികള്‍ക്ക് ഇക്കാര്യങ്ങളൊന്നും അറിയില്ലെന്ന് തോന്നുന്നു. ചരിത്രംവായിച്ചെങ്കിലല്ലേ ഇതൊക്കെ അറിയാന്‍ സാധിക്കു. ഇന്‍ഡ്യന്‍ മുസ്‌ളീങ്ങളാണ് ഇന്ന് ലോകത്തില്‍ സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കുന്നതെന്ന് അവര്‍തന്നെയാണ് പറയുന്നത്. ഭീകരപ്രവര്‍ത്തനവും മതപരിവര്‍ത്തനവും 2047 ല്‍ ഇന്‍ഡ്യയെ ഇസ്‌ളാമികരാജ്യമാക്കാമെന്ന അതിമോഹവുമായി നടക്കുന്നവര്‍ക്ക് തിഹാര്‍ജയിലിന്റെ വാതില്‍ തുറന്നിട്ടിരിക്കയാണ് നരേന്ദ്ര മോദി.

മതപരിവര്‍ത്തനത്തെപറ്റി പറയുമ്പോള്‍ ചിലക്രിസ്ത്യന്‍ സഭകളുടെ കൃമികടിയെപറ്റിക്കൂടി പറയേണ്ടിവരും. വടക്കേയിന്‍ഡ്യയിലെ ആദിവസികളുടെ ഇടയില്‍പോയി സ്വര്‍ഗരാജ്യം പാല്‍പ്പൊടിയായിട്ടും മൈദയായിട്ടും വിതരണംചെയ്യുന്ന ഇക്കൂട്ടര്‍ പാവങ്ങളുടെ ദാരിദ്രംമുതലെടുത്ത് നടത്തുന്ന ഹീനപ്രവര്‍ത്തികള്‍ അധിക്ഷേപാര്‍ഘമാണ്. നിയമലംഘനമാണ് അവര്‍ നടത്തുന്നത്.നിയമം ലംഘിക്കുന്നവര്‍ക്കുള്ള സ്ഥലം ഏതാണന്ന് അറയാത്തവരല്ല ഇവര്‍. അടയുംവാങ്ങിച്ച് പുളിയുംകുടിച്ചിട്ട് നിലവിളിക്കുന്നതില്‍ കാര്യമില്ല. കേരളത്തിലെ രാഷ്ട്രീയമുതലെടുപ്പുകാരുടെ പിന്തുണ ഇലകഷന്‍ കഴിയുമ്പോള്‍വരെമാത്രമേയുള്ളു. അവര്‍ ഒഴുക്കുന്നത് മുതലക്കണ്ണീരാണന്ന് അറിയാവുന്നവര്‍ ക്രിസ്ത്യന്‍ സഭകളിലുണ്ട്. ജോര്‍ജ്ജ് സോറസ്സിന്റെ പണംകിട്ടുന്നുണ്ടെങ്കില്‍ അതുവാങ്ങിച്ച് പുട്ടടിച്ച് വീട്ടിലിരിക്കയാണ് നിങ്ങളുടെ ആരോഗ്യത്തിന് നല്ലത്. ചുണയുണ്ടെങ്കില്‍ മലപ്പുറത്തുപോയി മുസ്‌ളീങ്ങളെ മതംമാറ്റാന്‍ നോക്ക്. ഇല്ലെങ്കില്‍ പാവപ്പെട്ട ആദവാസികളെ വെറുതെവിട്ടേക്ക്. അവര്‍ തങ്ങളുടെ അന്ധവിശ്വാസങ്ങളും ആചാരങ്ങളുമായി സമാധാനത്തോടെ ജീവിച്ചുകൊള്ളട്ടെ.

രാഹുലിനോട് അദ്ദേഹത്തിന്റെ അമ്മയോടും അനുഭാവപൂര്‍വ്വമായ നിലപാട് മോദി ഗവണ്മെന്റ് സ്വീകരിക്കുന്നത് എന്തിനാണന്നസംശയം നിലനില്‍കുന്നു. രാഹുലും പ്രിയങ്കയും ബി ജെ പിയുടെ ഐശ്വര്യമാണന്ന് നേരത്തെയൊരു ലേഖനത്തില്‍ ഞാന്‍ എഴുതിയിരുന്നു. ഇവരുടെ വാക്കുകളും പ്രവര്‍ത്തികളും വോട്ടായിട്ട് ബി ജെ പിയുടെ പെട്ടിയില്‍ വീണുകൊണ്ടിരിക്കയാണ്. പിന്നെന്തിന് ഇവരെ രാജ്യത്തുനിന്ന് പുറത്താക്കണമെന്നാണ് മോദി ചിന്തിക്കുന്നത്. പ്രധാനമന്ത്രിക്കില്ലാത്തത്ര സുരക്ഷാസംവിധനമാണ് രാഹുലിന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഏതെങ്കിലും ബുദ്ധിശൂന്യന്‍ ഒരുകല്ലെടുത്ത് എറിഞ്ഞാല്‍പോരെ ഇവര്‍ രാജ്യം ഇളക്കിമറിക്കാന്‍. പൗരത്വമില്ലാതെ കള്ളവോട്ടുചെയ്ത വിദേശവനിതയെ നാടുകടത്തേണ്ടതല്ലേ. ബ്രിട്ടീഷും ഇറ്റാലിയന്‍ പസ്സ്‌പോര്‍ട്ടും കൈവശംവച്ചിരിക്കുന്ന രഹുലിനെ പാര്‍ലമെന്റില്‍നിന്ന് പുറത്താക്കേണ്ടതല്ലേ. പക്ഷേ, മോദിയത് ചെയ്യില്ല. കാരണം ഇയാള്‍ ബി ജെ പിയുടെ ഐശ്വര്യമാണ്.

ഇരട്ടപൗരത്വം ഇന്‍ഡ്യ അംഗീകരിക്കുന്നില്ല. പൗരന്മാര്‍്രക്കുമാത്രമേ വോട്ടുചെയ്യാനുള്ള അവകാശമുള്ളു എന്നാണ് സുപ്രീകോടതി കഴിഞ്ഞദിവസം പറഞ്ഞത്. ആധാര്‍ കാര്‍ഡും റേഷന്‍കാര്‍ഡും പൗരത്വത്തിന്റെ തെളിവല്ല. അത് വെറും ഐഡികാര്‍ഡാണ്. അനധികൃതമായി ഇത്തരംകാര്‍ഡുകള്‍ കൈവശപ്പെടുത്തി നടക്കുന്ന ബംഗ്‌ളാദേശികള്‍ക്കും റോഹിന്‍ഗ്യകള്‍ക്കും വോട്ടുചെയ്യാന്‍ അവകാശമില്ല. അവരുടെ പേരുകള്‍ വോട്ടേഴ്‌ലിസറ്റിലുണ്ടെങ്കില്‍ നീക്കംചെയ്യേണ്ടതാണ്. അവരെ അടിയന്തിരമായി നാടകടത്തേണ്ടതാണ്. ഇത്തരത്തിലുള്ള 65 ലക്ഷംപേരെയാണ് ബീഹാറിലെ വോട്ടേഴ്‌സ് ലിസ്റ്റില്‍നിന്ന് നീക്കംചെയ്തത്. ഇതിനെതിരെയാണ് രാഹുലും കൂട്ടരും ആറ്റംബോംബ് പൊട്ടിക്കാനെന്നുപറഞ്ഞ് ബഹളമുണ്ടാക്കുന്നത്. കൂട്ടത്തില്‍ കുറെ പൊട്ടന്മാരും.

samnilampallil@gmail.com
 

Join WhatsApp News
A reader 2025-08-15 19:18:46
The article does not bring any fact based information. It only shows that the author is a staunch and blind supporter of the political wing of Vishwa Hindu Parishad.
Mathew v. Zacharia, new yorker 2025-08-15 20:20:35
Sam nilampally: very worthwhile to ponder of Nehru dynasty. Congress need to wake up . MATHEW V. ZACHARIA, NEW YOR J ER
Mathai Chettan 2025-08-16 06:54:26
സാം നിലമ്പള്ളി ചേട്ടാ, നമസ്കാരം, ഇത് അങ്ങയുടെ വിനീത വിധേയനായ മത്തായി ചേട്ടൻ ആണ്. ഒത്തിരി വയസ്സും പ്രായവും, പിന്നെ പലവിധ രോഗങ്ങളാൽ ഹോസ്പിറ്റലിൽ കയറിയിമിറങ്ങി കഴുകിയായിരുന്നു.. അപ്പോൾ ഇതാ, നിലംപള്ളി ചേട്ടൻ ഇവിടെ ഈ മലയാളി വേദിയിൽ വന്നിട്ട് ഒരു ഭയങ്കര ബോംബ് ഇട്ടിരിക്കുന്നു. അതിൻറെ അലയൊലികൾ കേട്ടിട്ട് ഒരു വിധത്തിൽ ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങി ഓടി വന്നതാണ് കേട്ടോ. പിന്നെ ഞാനൊരു സ്വാതന്ത്ര്യസമരസേനാനി ആയിരുന്നല്ലോ, പോരാത്തതിന് ഇന്നലെ നമ്മുടെ സ്വാതന്ത്ര്യ ദിനം ആയിരുന്നല്ലോ. ഗാന്ധിജിയുടെയും, നെഹ്റു, മൗലാനാ, വല്ലഭായി പട്ടേൽ തുടങ്ങിയവരുടെ ഒക്കെ ഒരു വാലായി ചെറിയതോതിൽ ഞാനും സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയ ഒരു മനുഷ്യനാണ് കേട്ടോ. പതിവുപോലെ സാം നിലമ്പള്ളി സാർ അനേകം ഉണ്ടയില്ല വെടികളാണ് ഇവിടെ പൊട്ടിച്ചിരിക്കുന്നത്. സാറിനെയൊക്കെ സത്യം ബോധിപ്പിക്കാൻ വളരെ പ്രയാസമാണ്. ചുമ്മാ ഞാൻ പിടിച്ച മുയലിന് കൊമ്പും മൂന്നാണ് എന്ന് വാദിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ ലോകത്ത് ഏത് മതക്കാർ ഭൂരിപക്ഷം ആയാൽ എന്താണ് സാർ ഇത്ര കുഴപ്പം? ഇന്ത്യൻ ക്രിസ്ത്യൻ സേവകർ ആദിവാസികൾക്ക് എല്ലാവരുടെ ഇടയിൽ പാൽപ്പൊടിയും മറ്റും കൊടുത്ത് മതപരിവർത്തനം നടത്തിയിട്ടും ഇപ്പോഴും അവർ വെറും രണ്ടുശതമാനം മാത്രമല്ലേ ഉള്ളൂ സാർ? അതുപോലെ മുസ്ലിങ്ങളും വെറും 17% മാത്രമല്ലേ അവിടെ ഉള്ളു സാർ. അല്ല അവർ കാലക്രമേണ ഭൂരിപക്ഷ ആയാൽ എന്താ കുഴപ്പം? ഹിന്ദു പോപ്പുലേഷൻ മാത്രമാണോ അവിടെ ഭൂരി ഭൂരിപക്ഷം ആയി കഴിയാൻ അർഹതയുള്ളൂഅർഹതയുള്ളൂ? മതമങ്ങ് മാറ്റിവയ്ക്കു. എല്ലാവരെയും മനുഷ്യരായി കാണൂ. പാർലമെൻറ് കെട്ടിടം മറ്റും മോഡി വന്നശേഷം അവിടെ ഹിന്ദു മത പൂജാരികളും വർഗീയക്കാരും അല്ലേ പൂജ ചെയ്ത് ഉദ്ഘാടനം ചെയ്തത്? അത് ശരിയോ തെറ്റോ? ഭരണഘടനയിൽ സെക്യൂരിസം അല്ലേ എഴുതി വെച്ചിരിക്കുന്നത്? കേരളത്തിലെ ആ ഗവർണർ ഭാരതാംബ എന്ന് പറഞ്ഞ വച്ചിരിക്കുന്ന ആ ചിത്രം ആരുടേതാണ്? അവിടെ കൊണ്ടുപോയി യേശുക്രിസ്തുവിന്റെ ചിത്രം വെച്ചാൽ മറ്റു മതസ്ഥരുടെ പ്രതികരണം എന്തായിരിക്കും? വർഗീയത ആളിക്കത്തിച്ചല്ലേ, കൂടാതെ കള്ള വോട്ടും ചെയ്തല്ലേ ഈ വർഗീയ പാർട്ടി അവിടെ അധികാരത്തിലേറിയത്? തെരഞ്ഞെടുപ്പ് നടക്കുന്ന കാലത്തും വർഗീയ പാർട്ടിക്കാർക്ക് ആരെയും ബോധ്യപ്പെടുത്താതെ, അവർ ശേഖരിച്ചു വെച്ചിരിക്കുന്ന പണം ഉപയോഗിച്ച്, വിഡ്ഢിത്തരവും താന്തോന്നിത്തരവും വിളിച്ചുപറഞ്ഞ് വോട്ട് പിടിക്കാൻ ഇലക്ഷൻ കമ്മീഷൻ സമ്മതിച്ചിരുന്നു. എന്നാൽ രാഹുൽഗാന്ധി വാ വിളിച്ചാൽ, ഉടനെ അദ്ദേഹത്തിൻറെ പേരിൽ കേസ് ആയി. അദ്ദേഹം രാജ്യദ്രോഹിയായി. ആരാണ് പപ്പു? ഭരിക്കുന്ന വലിയ പുള്ളിക്കാരൻ എഴുതിക്കൊടുത്ത പ്രസംഗം ചുമ്മാ തട്ടി മൂളിക്കുന്നു. രാഹുലിന് ആരും പ്രസംഗം എഴുതി കൊടുക്കേണ്ടതില്ല. അദ്ദേഹത്തിൻറെ പ്രസംഗവും പ്രവർത്തിയും ഹൃദയത്തിൽ നിന്ന് വരുന്നു. അദ്ദേഹം പാവങ്ങളോടൊപ്പം മൂവ് ചെയ്യുന്നു. അദ്ദേഹത്തിൻറെ വലിയമ്മയും സ്വന്തം പിതാവും രാജ്യത്തിനുവേണ്ടി ചോര കൊടുത്ത മരിച്ചവരാണ് അദ്ദേഹത്തിന്റെ പാർട്ടിയിൽ നിന്ന് ജയിച്ചവരെ പോലും ഇപ്പോഴത്തെ വർഗീയ ഭരണ പാർട്ടിക്കാർ എംഎൽഎ എംപിമാരെ വിലയ്ക്കുമായിരിക്കുന്നു കാരണങ്ങൾ അട്ടിമറിക്കുന്നു. അവർ ചെയ്യുന്ന അനീതിയും അഴിമതിയും മൂടിവെക്കപ്പെടുന്നു. ഏതാണ്ട് എല്ലാ മീഡിയക്കാരെയും അവർ കയ്യടക്കി വെച്ചിരിക്കുന്നു. മാധ്യമസ്വാതന്ത്ര്യത്തിന് കടിഞ്ഞാൺ ഇട്ടിരിക്കുന്നു. ഭരിക്കുന്ന പാർട്ടിയിലെ നേതാവിന് ഭരണം കിട്ടിയ ശേഷം മാത്രമാണല്ലോ അമേരിക്ക പോലും വിസ കൊടുത്തത്. ഈ ചരിത്രമൊന്നും നിലമ്പള്ളി സാറിന് അറിയില്ലേ? ഭരിക്കുന്ന പാർട്ടിയുടെ ആൾക്കാരുടെ മതത്തിലേക്ക് ചേർന്നാൽ അത് കറുവാപ്പസ്. എന്നാൽ അവിടെ നിന്ന് വേറൊരു മതത്തിലേക്ക് ചേർന്നാൽ അത് കുറ്റകരം. ജയിൽവാസം. ഇന്ത്യയ്ക്ക് കന്യാസ്ത്രീകൾക്ക് അങ്ങോട്ടുമിങ്ങോട്ടും പോയിക്കൂടെ. അവരെ അറസ്റ്റ് ചെയ്തത് എന്തിന്? സ്വന്തം ഇഷ്ടപ്രകാരം പ്രായപൂർത്തിയായവർക്ക് അവരോടൊപ്പം ജോലിക്കൊ മറ്റെന്തിനോ പോകുന്നത് കുറ്റകരമാണോ. സാം നിലമ്പള്ളി സാറേ നമ്മളൊക്കെ അമേരിക്കയ്ക്ക് വന്നു. നമ്മളെ വല്ലവരും അമേരിക്കയിലേക്ക് ബലംപ്രയോഗിച്ച് അനധികൃതമായി കടത്തിക്കൊണ്ടുവന്നതാണോ. ഭരിക്കുന്ന പാർട്ടിക്കാർ വേണമെങ്കിൽ അതും കുറ്റകരം എന്ന് വ്യാഖ്യാനിച്ചേക്കാം. അവർ തന്നെ നിയമങ്ങൾ ഉണ്ടാക്കുന്നു, അവർ തന്നെ നിയമത്തെ വ്യാഖ്യാനിക്കുന്നു, അവർ തന്നെ പാവങ്ങളെ ന്യൂനപക്ഷങ്ങളെ പലതരത്തിൽ പീഡിപ്പിക്കുന്നു. ഇടിയെ വിട്ട് എതിർ പാർട്ടിക്കാരെ Biഷപ്പന്മാരെ ഒക്കെ പേടിപ്പിക്കുന്നു. പിന്നെ പേടിച്ചിട്ടും, കാര്യം കാണാനും അവസരവാദികളും ആയ, ചില ന്യൂനപക്ഷക്കാർ, KASA, Pilasa, എന്നൊക്കെ പറഞ്ഞ ഭരിക്കുന്ന കക്ഷികളുടെ കൂടെ ചേർന്നിരിക്കുന്നു. കന്യാസ്ത്രീകളുടെ കാര്യം ഒരു ഉദാഹരണം പറഞ്ഞു എന്ന് മാത്രം. ഉള്ള തള്ളിയ വരും അവർ, ജാമ്യം കൊടുത്തവരും അവർ. എന്നിട്ട് ആട്ടിൻതോലിട്ട് ചെന്നായ്ക്കൽ മാതിരി കേരള ബിഷപ്പ് മാരുടെ അരമനകളിൽ കയറി കേക്കുകൊടുത്ത വോട്ടിനായി തെണ്ടി നടക്കുന്നു. ഉത്തരേന്ത്യയിൽ നിരന്തരം ഇവരുടെ ആൾക്കാരെ പീഡിപ്പിക്കുന്നു. കേസ് കൊടുത്താൽ തെളിവില്ലെന്ന് പറഞ്ഞ് അവരുടെ ആൾക്കാരെ അവർ തന്നെ നിയമിച്ച ജഡ്ജിമാർ വെറുതെ വിടുന്നു. ബാബരി മസ്ജിദ് പൊളിച്ചത് ടിവിയിൽ കൂടെ ലോകം മുഴുവൻ കണ്ടതാണ്. എന്നിട്ടാണ് അത് പൊളിച്ച അനേകായിരം പേരെയും തെളിവില്ലെന്നും പറഞ്ഞ് അവർ വെറുതെ വിട്ടത്. എൻറെ പൊന്നു സാം നിലമ്പള്ളി ചേട്ടാ ഈ മത്തായി ചേട്ടൻ വളരെ അവശനാണ് എന്നാലും വളരെ ബഹുമാനപുരസരം ഞാൻ നിലമ്പള്ളി സാറിനെ പലവട്ടം വെല്ലുവിളിച്ചതാണ്. സാം നിലമ്പള്ളി സാർ ഒരു നിഷ പക്ഷാ ഓഡിയൻസിന്റെ മുൻപിൽ വന്ന് എന്നോട് ഡിബേറ്റ് ചെയ്യാൻ തയ്യാറുണ്ടോ? ഞാൻ ഇനിയും വെല്ലുവിളിക്കുകയാണ്. സാർ ഇവിടെ പൊട്ടിച്ചിരിക്കുന്ന ഓരോ വെടിയും വെറും നുണയാണെന്ന് ഞാൻ സാറിനെ പകൽപോലെ വ്യക്തമാക്കി തരാം. ഈ മത്തായി ചേട്ടൻ ഒരു ക്രിസ്ത്യാനി ആയി പിറന്നു എന്ന് മാത്രം. ഞാൻ ഹിന്ദുവിനെയും മുസൽമാനെയും എല്ലാവരെയും ഒരേ രീതിയിൽ കാണുന്നു. ചിലപ്പോഴൊക്കെ ഒരു മതവും വേണ്ട എനിക്ക് എന്ന് ഞാൻ ചിന്തിക്കാറുണ്ട്. ചിലപ്പോഴെല്ലാം ഞാൻ നിരീശ്വരൻ കൂടിയാണ്. ഞാൻ എപ്പോഴും മതനിരപേക്ഷ നിലകൊള്ളുന്നു. ഈ പ്രതികരണ കോണത്തിൽ വലിയ നീണ്ട അധ്യായങ്ങൾ എഴുതാൻ പറ്റുകയില്ലല്ലോ. ഈ മലയാളി പത്രാധിപർ സാം നിലമ്പള്ളി സാറിനെ ബഹുമാനപൂർവ്വം എഴുതുന്ന ഈ കത്ത് ഈ മലയാളി എഡിറ്റർ പ്രസിദ്ധീകരിക്കും എന്ന പ്രതീക്ഷയോടെ നിർത്തട്ടെ. ഞാൻ ഒത്തിരി കഷ്ടപ്പെട്ടാണ് ഇത്രയെങ്കിലും ഈ വയസ്സുകാലത്ത് വിറകൈകളുടെ എഴുതുന്നത്. സാറേ ഞാൻ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത ഒരാൾ നൂറു വയസ്സ്. സംഘികളുടെ നേതാവ് സവർക്കറെ ആണല്ലോ ഗാന്ധിജിക്കും മേലെ ഇന്നലെ അവിടെ പ്രതിഷ്ഠിച്ചു കണ്ടത്. സവർക്കർ ആരാണെന്ന് എനിക്കറിയാം സാർ. ഇന്ത്യൻ സ്വാതന്ത്ര്യത്തെ ചതിച്ച, ഗാന്ധിജിയെ വെടിവെച്ചു കൊന്ന ഗോഡ്സെയുടെ കൂട്ടുകാരനാണ് അയാൾ. ഒരു പാവപ്പെട്ട താഴെക്കുടയിലുള്ള ഒരു സ്വാതന്ത്ര്യ സമര സേനാനിയായി ഞാൻ ഉത്തരേന്ത്യയിലെ സഞ്ചരിക്കുമ്പോൾ ഇവരെയൊക്കെ നേരിൽ കണ്ടിട്ടുണ്ട്. അങ്ങനെ പല അനുഭവത്തിന്റെ വെളിച്ചത്തിൽ കൂടിയാണ് ഈ മത്തായി ചേട്ടൻ ഇതെല്ലാം പറയുന്നത് എഴുതുന്നത്. ഇവിടെ വേറെ ചില കോളങ്ങളിലും പാവപ്പെട്ട വളരെയധികം സെക്കുലർ ചിന്തയോടെ നടക്കുന്ന ഈ മത്തായി വയസ്സനെ ഒരു ക്രിസ്ത്യൻ വർഗീയക്കാരനായി ചിത്രീകരിച്ചത് ഒട്ടും ശരിയായില്ല. എന്റെ ജീവിതവും സഹവാസവും 90% വും ഹിന്ദു സഹോദരങ്ങളോട് ഒപ്പം ആയിരുന്നു. ഞാൻ ജനിച്ച മതത്തിലെ പുഴുക്കുത്തകളെയും ഞാൻ സർവ്വാല്‍മന എതിർക്കുന്നു. സമീപകാലത്ത് നടമാടിയ എല്ലാ യുദ്ധങ്ങളെയും ഞാൻ എതിർക്കുന്നു. ഓരോ രാജ്യത്തെയും രാഷ്ട്രീയ വമ്പന്മാർ അവരുടെ അധികാരം നിലനിർത്താനും മറ്റു തോൽവികൾ മറച്ചുവെക്കാനും, അധികാരം നിലനിർത്താനും. ഉടൻ തന്നെയായങ്ങൾ പറഞ്ഞു യുദ്ധങ്ങൾ അടിച്ചേൽപ്പിക്കുന്നു. നിഷ്കളങ്കരായ ഒരു കുറ്റവും ചെയ്യാത്ത ആയിരങ്ങൾ ഈ യുദ്ധങ്ങൾ വഴി ചത്തൊടുങ്ങുന്നു. എന്നിട്ടും സാം നിലമ്പള്ളി സാറിൻറെ മാതിരിയുള്ള ബഹുമാന്യരായ ഒത്തിരി വ്യക്തികൾ വർഗീയതയും മറ്റു നല്ലതാണെന്ന് പറയുന്നു. ഭൂരിപക്ഷ വർഗീയതയ്ക്ക് ചൂട്ടുപിടിക്കുന്നു. അവർക്ക് വേണ്ടി തൂലിക ചലിപ്പിക്കുന്നു തൂലിക ബോംബുകൾ പൊട്ടിക്കുന്നു. എന്നെങ്കിലും എൻറെ പ്രിയ സുഹൃത്തായ സാം നിലമ്പള്ളി സാർ സത്യങ്ങൾ മനസ്സിലാക്കും. പശ്ചാത്തപിക്കും എന്ന് ഞാൻ വിചാരിക്കുന്നു. നിലമ്പള്ളി സാറിനും സാറിൻറെ അനുയായികൾക്കും എല്ലാ നന്മകളും നേരുന്നു. എന്ന് സാറിനെ ആത്മാർത്ഥമായി സ്നേഹിക്കുന്ന മത്തായി ചേട്ടൻ.
Nainaan Mathullah 2025-08-16 13:41:35
Looks like Sam is becoming wild with baseless allegations. His anger is visible in the statements he makes. When a person is angry or emotional, it is difficult to see things clearly. Rahul Gandhi is the most qualified person now to become Prime-Minister as nobody else can see India as one as he does. Sam talks of ‘mathaparivarthanam’ as a great evil. Suppose the whole country become Christian tomorrow, sky is not going to fall down. Life will continue as it is or better. Countries where the majority became Christians, standard of living only improved as Christians brought equality, brotherhood and love of one another to the community. For development to take place all people need to work together. There lies the importance of love of one another and considering others also as equal. BJP/RSS ideology is against this. As the missionary of RSS, Prime-Minister Modi can’t escape from the responsibility for the current situation in India. Illiterate people were brainwashed to think that Christians and Muslims are enemies and if they are not there India will be heaven. Such brainwashing classes are being conducted inside the four walls of temples where others are not allowed. Besides training in Martial Arts and use of stick as a weapon are given there. Christian churches all over the world all are welcome. For development to take place the State and Church must be separate. Government’s job is only to improve the standard of living of its people. To turn attention away from burning problems faced by India, religion is brought in which can make some emotional due to their own insecurities. Religion can’t be eaten when people are hungry. Now we hear that BJP cling to power by stealing votes only. Truth can't be kept covered for ever. There is a 'kaavyaneethi' on it. Now many are trying to escape from India as there is no job. The number of people discarding Indian citizenship points to this. Sam will not answer to such truths and will continue to write here to mislead readers. I posted a video here recently that explains the truth about the allegations Sam make. Nobody responded to it. Here is the link for the video again. If there is anything not factual in it, please point out. https://www.youtube.com/watch?v=L5gezgYxUx4
Sudhir Panikkaveetil 2025-08-16 16:51:19
ഈശ്വരാ സ്നേഹത്തിന്റെയും സമാധാനത്തിന്റെയും അന്തരീക്ഷം എന്ന് ഇ മലയാളി കോളത്തിൽ ഉണ്ടാകും. ഓരോരുത്തരും പറയുന്നത് ശരി എന്ന് സമ്മതിക്കുക. എന്തിനു വാദവും പ്രതിവാദവും. സത്യത്തിൽ സത്യം ആര്ക്കും അറിയില്ല. ആരോ എഴുതി വച്ചതും പറയുന്നതും കേൾക്കുന്നതല്ലാതെ. പരസ്പരം സ്നേഹിക്കുക, വിദ്വേഷം ത്യജിക്കുക.
George Vamattom 2025-08-16 20:07:46
സുധീർ സാറേ, സുധീർ എന്ന പേര് തന്നെ ധൈര്യതയുടെ പ്രതീകമാണ്. ഇവിടെ ആർക്കും ആരോടും വഴക്ക് ഒന്നും ഇല്ലെന്നാണ് തോന്നുന്നത്. ഏതായാലും യാതൊരു കഴമ്പും (Substance) ഇല്ലാതെ രീതിയിൽ, ബ്ലൈൻഡ് (Blind)ചിന്തയോടെ, സംഘപരിവാറിന്റെ അടിമ മാതിരി, തെറ്റിദ്ധാരണയുടെ പുറത്ത്എന്തോ എഴുതിയിരിക്കുന്ന സാം നിലമ്പള്ളി സാറിനെ, Nilam Parisakki Kondu, വന്ദ്യവയോധികനും സ്വാതന്ത്ര്യ സമര സേനാനിയുമായ മത്തായി ചേട്ടൻ എന്ന വെറും സാധാരണക്കാരനായ സെക്കുലർ മനുഷ്യൻ എഴുതിയിരിക്കുന്നത് കുറിക്കു കൊണ്ടു. അത് 100% ശരി തന്നെയാണ്. അതിന് സപ്പോർട്ട് ആയിട്ടു ഉള്ള Mathulla സാറിൻറെ ഇംഗ്ലീഷ് വാചകങ്ങളും നല്ല തകർപ്പൻ തന്നെ. ക്രിസ്ത്യൻ മതം ഏത് ഡിനോമിനേഷൻസിനെ അറ്റാക്ക് ചെയ്താലും, ഏതു മതത്തെ പ്രത്യേകമായി പിടിച്ച് അറ്റാക്ക് ചെയ്താലും, അത്തരം റൗഡി മത വർഗീയ ശക്തികൾക്കെതിരായിട്ട്, ശരിയായ ഹിന്ദുമതവിശ്വാസിയും, മുസ്ലിം മത വിശ്വാസിയും എല്ലാവരും ഒരുമിച്ച് നിൽക്കണം. ഒരർത്ഥത്തിൽ മാനവികതയാണ് വേണ്ടത്. രാഷ്ട്രഭരണത്തിൽ ഒരു മതവും ഇടപെടരുത്. Separation of Religion & Politics. നീതി ജയിക്കണം, മാനവ സ്വാതന്ത്ര്യം ജയിക്കണം, മതത്തിൻറെ പേരിൽ വോട്ട് പിടിക്കരുത്, മത വൈരാഗ്യം ആളിക്കത്തിക്കരുത്, കള്ളവോട്ട് പിടിക്കരുത് കള്ളവോട്ട് ചെയ്യരുത്. ഭരണഘടന ദുർവിനിയോഗം ചെയ്യരുത്. വൈരാഗ്യം ആളിക്കത്തിച്ച് അധികാരത്തിലേറിയ ഇപ്പോഴത്തെ ഭാരത പാർട്ടിക്കാർ ഒരു സെക്കുലർ നേഷനെ നയിക്കാൻ അർഹരല്ല. അവർക്ക് ഭരണം കിട്ടിയത് ഒരു കുരങ്ങന്റെ കയ്യിലെ പൂമാല മാതിരിയാണ്. ദയവായി അതിന് ചൂട്ടുപിടിക്കരുത് പ്രിയപ്പെട്ട നിലംപള്ളി സാറേ. സാർ ഒന്ന് കുത്തിയിരുന്ന് ചിന്തിക്കുക. സോണിയ ഫാമിലി സാറിന് അല്ലെങ്കിൽ ഭാരതത്തിന് എന്ത് ദോഷമാണ് ചെയ്തിരിക്കുന്നത്? മനസ്സിലെ ഭയാസ്- Bias- ഒന്നും മാറ്റിവെച്ച്, ടാഗോർ പറഞ്ഞ മാതിരി എവിടെ മനസ്സ് സ്വതന്ത്രമായിരിക്കുന്നു അവിടേക്ക് നമ്മുടെ കണ്ണുകൾ തുറക്കട്ടെ? ഇപ്പോഴത്തെ നിലയിൽ തമ്മിൽ ഭേദം തൊമ്മൻ എന്നുള്ള നിലയിൽ- perfect അല്ലെങ്കിലും വർഗീയശക്തികളും നിലമ്പള്ളി സാറും വെറും പപ്പു എന്ന് വിളിച്ച് അധിക്ഷേപിക്കുന്ന രാഹുൽഗാന്ധി തന്റെ ഭാരതത്തെ നയിക്കാൻ പരമ യോഗ്യൻ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക