ഇന്നലെകളുടെ വേവ്പൂണ്ട
കാഴ്ചകൾ കണ്ണിൽ
ഇരുട്ട് നിറച്ചതാണ് പണ്ടേ...
ഒറ്റകണ്ണിന്റെ കാഴ്ചകൊണ്ട്
ലോകത്തെ നോക്കിയപ്പോൾ
കണ്ണുകൾ മൂടി അവർ
എന്നെനോക്കി പരിഹസിച്ചു.
വെളിച്ചത്തിൻ നേർരേഖയെ
അത്തറിൻ മണമുള്ള
ചേലയാൽ മറച്ച്,
കശാപ്പുശാലയുടെ പിന്നിലെ
കയറിൽ കുരുക്കിയിട്ടു..
വിൽക്കാനിട്ടു....
'ചേറ് 'മണക്കുന്ന
ഉഴവുചാലുകളിൽ
ഉഴുതുമറിക്കുന്ന 'ഉരുവിന്റെ '
പ്രഷ്ഠത്തിലെ പുഴുവിനെ
കൊത്തുന്ന കാക്കയുടെ
വിശപ്പ് കാൺകേ,
മറുകണ്ണിന്റെ കാഴ്ചയും
എനിക്കന്യമായി.
വിശപ്പ് ചുമക്കുന്നവരുടെ
കുട്ടയിലെഭാരത്താൽ
മുതുക് വളഞ്ഞപ്പോൾ
മുടന്തിയായി..
ഇരുളിൻ മറവിൽ കോമരം
തുള്ളിയുവത്വംപണത്തിനായി
മാറാവ്യാധിയും പേറി!!
ബധിരയുംമൂകയുമായി
അലഞ്ഞുഞാനങ്ങനെ
ഭ്രാന്തിന്റെ കാവൽക്കാരിയുമായി... "