Image

ഡേറ്റിംഗ് ആപ്പുകൾ ഉപയോഗിക്കുന്ന ആളുകളുമായി ഇടപഴകുന്നത് സങ്കൽപ്പിക്കാൻ പോലും കഴിയില്ല; കങ്കണ റണൗട്ട്

Published on 16 August, 2025
ഡേറ്റിംഗ്  ആപ്പുകൾ ഉപയോഗിക്കുന്ന ആളുകളുമായി ഇടപഴകുന്നത് സങ്കൽപ്പിക്കാൻ പോലും കഴിയില്ല; കങ്കണ റണൗട്ട്

ഡേറ്റിംഗ് ആപ്പുകൾ ഉപയോഗിക്കുന്നവരെ വിമർശിച്ച് നടി കങ്കണ റണൗട്ട്. ഡേറ്റിംഗ് ആപ്പുകളിൽ ഒരു പങ്കാളിയെ അന്വേഷിക്കുന്നത് നീചമായ കാര്യമാണെന്ന് കങ്കണ പറഞ്ഞു. ഒരിക്കലും ഡേറ്റിംഗ് ആപ്പുകളിലായിരിക്കാൻ ഞാൻ ആഗ്രഹിച്ചിട്ടില്ലെന്നും കങ്കണ വ്യക്തമാക്കി.

‘എല്ലാ സ്ത്രീകൾക്കും പുരുഷന്മാർക്കും ആവശ്യങ്ങളുണ്ട്. എന്നാൽ, നമ്മൾ അവയെ എങ്ങനെ പരിഹരിക്കും എന്നതാണ് ചോദ്യമെന്നും ഡേറ്റിം​ഗ് എന്ന പേരിൽ ആരെയെങ്കിലും തേടി എല്ലാ ദിവസവും രാത്രി വീട് വിട്ട് ഇറങ്ങിപ്പോകുന്ന ഭയാനകമായ സാഹചര്യമാണ് ഇന്ന് നിലനിൽക്കുന്നത്’, കങ്കണ റണൗട്ട് പറഞ്ഞു.

‘ആത്മവിശ്വാസം ഇല്ലാത്ത, ജീവിതത്തിൽ പരാജിതരാണെന്ന് സ്വയം ചിന്തിക്കുന്ന ആളുകളെയാണ് ഇത്തരം പ്ലാറ്റ്‌ഫോമുകൾ ആകർഷിക്കുന്നത്. ഇത്തരം ആപ്പുകൾ ഉപയോഗിക്കുന്ന ആളുകളുമായി ഇടപഴകുന്നത് സങ്കൽപ്പിക്കാൻ പോലും കഴിയില്ല. ലിവ് ഇൻ ബന്ധങ്ങൾ സ്ത്രീകൾക്ക് പിന്തുണയോ എന്തെങ്കിലും തരത്തിലുള്ള പ്രയോജനമോ നൽകില്ല. ഒരു ലിവ്-ഇൻ ബന്ധത്തിൽ ഗർഭിണിയായാൽ ഗർഭഛിദ്രം നടത്താനോ പരിപാലിക്കാനോ ആരും ഉണ്ടാകില്ല. ഏതൊരു സ്ത്രീയെയും ഗർഭിണിയാക്കി ഓടിപ്പോകാൻ കഴിയുന്ന വേട്ടക്കാരാണ് പുരുഷന്മാർ’, കങ്കണ റണൗട്ട് കൂട്ടിച്ചേർത്തു.

Join WhatsApp News
Jayan varghese 2025-08-19 01:47:04
അഞ്ചു ഭർത്താക്കന്മാരെ അഡ്ജസ്റ്റ് ചെയ്യേണ്ട ഭാരമാണല്ലോ നമ്മുടെ പാഞ്ചാലിക്കുട്ടിക്ക് വന്നു ഭവിച്ചത് ? അതുകൊണ്ടു തന്നെ പരസ്പ്പരം കൂട്ടി മുട്ടാതിരിക്കാൻ ഒരടയാള സംവിധാനം അവർ ഏർപ്പെടുത്തി. അകത്തുള്ള ആളുടെ ചെരുപ്പ് പുറത്തു വയ്ക്കുക. ചെരുപ്പ് കണ്ടാൽ അകത്ത് ആളുണ്ട് എന്ന് മനസ്സിലാക്കിക്കൊള്ളണം. ഇപ്രകാരം മനസമാധാനത്തോടെ നമ്മുടെ യുധിഷ്ഠിരൻ പള്ളികൊള്ളുന്ന നേരത്ത് അടയാള പാദുകം ഒരു പട്ടി കടിച്ചെടുത്തു കൊണ്ട് പോയി. അകത്തു വേക്കൻസി ഉണ്ടെന്നറിഞ്ഞ് വാതിൽ തുറന്നെത്തിയ മറ്റൊരു പാണ്ഡവൻ വല്യേട്ടനുമായി കൂട്ടി മുട്ടുകയും സംഗതി നാണക്കേടാവുകയും ചെയ്തു. പൊതുവേ ശാന്ത ശീലനാണെങ്കിലും ഈ തെണ്ടിത്തരം കാണിച്ച പട്ടിയോട് ക്ഷമിക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല. “ എന്റെ മൈഥുനം പരസ്യമാക്കിയതിനാൽ നിന്റെ മൈഥുനവും പരസ്യമായിപ്പോകട്ടെ" എന്നദ്ദേഹം ശ്വാനനെ ശപിച്ചു. പാവം ശ്വാനൻ ! പരിപാടി കഴിഞ്ഞ് രക്ഷപെടാം എന്ന് കരുതുമ്പോളേക്കും അയാൾ ഹുക്കായി പെട്ട് പോവുകയാണ്. നാടും നാട്ടുകാരും അറിഞ്ഞ് നാണം കെട്ട് അയാൾ യുധിഷ്ഠിര ശാപം അനുഭവിച്ചു കൊണ്ടേയിരിക്കുന്നു ഡേറ്റിങ്ങിന് ഇറങ്ങും മുൻപ് ഈ പട്ടിയുടെ അവസ്ഥ ഒന്നാലോചിക്കുന്നതു നന്നായിരിക്കും. ! Jayan Varghese
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക