Image

നിവിന്‍ പോളിയുടെ ആദ്യ വെബ് സീരിസ് 'ഫാര്‍മ' ഉടന്‍ വരുന്നു ജിയോഹോട്ട്സ്റ്റാറില്‍

റെജു ചന്ദ്രന്‍ ആര്‍ Published on 19 August, 2025
 നിവിന്‍ പോളിയുടെ ആദ്യ  വെബ് സീരിസ് 'ഫാര്‍മ' ഉടന്‍ വരുന്നു ജിയോഹോട്ട്സ്റ്റാറില്‍

യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കിയതാണ് ഈ വെബ് സീരിസ്. ബോളിവുഡ് ഇതിഹാസം രജിത് കപൂര്‍ ഒരു ദശാബ്ദത്തിന് ശേഷം മലയാള സിനിമയിലേക്ക് മടങ്ങിയെത്തുന്നു. പി.ആര്‍. അരുണ്‍ ആണ്  ഈ വെബ് സീരിസ് സംവിധാനം ചെയ്തിരിക്കുന്നത്. ഈ മെഡിക്കല്‍ ഡ്രാമ , Moviee Mill - ന്റ ബാനറില്‍  കൃഷ്ണന്‍ സേതുകുമാറാണ് നിര്‍മ്മിച്ചിരിക്കുന്നത് .

കെ.പി. വിനോദ് എന്ന മെഡിക്കല്‍ റെപ്രസന്റേറ്റീവിന്റെ ജീവിതത്തിന്റെ വിവിധ കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ഈ മെഡിക്കല്‍ ഡ്രാമയില്‍ ബിനു പപ്പു, നരേന്‍, മുത്തുമണി, ശ്രുതി രാമചന്ദ്രന്‍, വീണ നന്ദകുമാര്‍, അലേഖ് കപൂര്‍ തുടങ്ങിയ മികച്ച താരനിരയും അണിനിരക്കുന്നു.

ശ്രീജിത്ത് സാരങ്ങിന്റെ കൃത്യമായ എഡിറ്റിംഗും അഭിനന്ദന്‍ രാമാനുജത്തിന്റെ മനോഹരമായ ഛായാഗ്രഹണവും പ്രേക്ഷകര്‍ക്ക് ഒരു പുതുമയാര്‍ന്ന അനുഭവം സമ്മാനിക്കുന്നു.

പ്രേക്ഷകരെ പിടിച്ചിരുത്തുന്ന കഥാസന്ദര്‍ഭങ്ങള്‍ നിറഞ്ഞ ഈ വെബ് സീരീസ് ജിയോഹോട്ട്സ്റ്റാറില്‍ ഉടന്‍ സ്ട്രീമിങ് ആരംഭിക്കുന്നു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക