സ്‌ക്രീന്‍ ജീവിതത്തില്‍ രണ്ടാം വരവിനൊരുങ്ങുന്ന നിവിന്‍ പോളിയുടെ ഓഫ്സ്‌ക്രീന്‍ ജീവിതവും വലിയ മാറ്റത്തിലേക്ക് പോകുന്നുവെന്ന ചര്‍ച്ചകള്‍ സജീവമാകുന്നു. കൊച്ചിയിലെ റിയല്‍ എസ്റ്റേറ്റ് വൃത്തങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ പ്രകാരം, നടന്‍ തേവരയില്‍ 15,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഒരു വിശാലമായ വാട്ടര്‍ഫ്രണ്ട് അപ്പാര്‍ട്ട്‌മെന്റ് 15 കോടി രൂപയ്ക്ക് സ്വന്തമാക്കിയെന്നാണ് സൂചന. ഇത് സത്യമാണെങ്കില്‍, മലയാള സിനിമാ താരങ്ങളുടെ ഏറ്റവും ആഡംബരപൂര്‍ണമായ വാസസ്ഥലത്തിന്റെ ഉടമയാകും നിവിന്‍ പോളി.
കേരളത്തിലെ അതിസമ്പന്നര്‍ക്കായി കല്യാണ്‍ ഡെവലപ്പേഴ്സ് രൂപകല്‍പ്പന ചെയ്ത എക്സ്‌ക്ലൂസീവ് പ്രോജക്റ്റിന്റെ ഭാഗമാണ് ഈ വസതി എന്ന് പറയപ്പെടുന്നു. സ്വകാര്യ ഡെക്ക്, തടസങ്ങളില്ലാത്ത ബാക്ക് വാട്ടര്‍ കാഴ്ച, പരമമായ സ്വകാര്യത - എല്ലാം ഒന്ന്‌ചേര്‍ന്ന് കൊച്ചിയിലെ ഏറ്റവും ആഡംബരപൂര്‍ണമായ വീടാണിതെന്നാണ് വിവരണം. കിംവദന്തികള്‍ ശരിയാണെങ്കില്‍, ഇത് ഒരു മോളിവുഡ് താരത്തിന്റെ ഉടമസ്ഥതയിലുള്ള ഏറ്റവും വലിയ ഒറ്റ അപ്പാര്‍ട്ട്‌മെന്റ് ആണെന്നത് മാത്രമല്ല, മലയാളത്തിലെ യുവതാരങ്ങള്‍ ഇതുവരെ വാങ്ങിയതില്‍ വച്ച് ഏറ്റവും വിലയേറിയ അപ്പാര്‍ട്ട്‌മെന്റുമായിരിക്കും.
പലരും തന്റെ കരിയറില്‍ വലിയ മാറ്റങ്ങളിലൂടെ കടന്നുപോകുന്ന ഒരു നടനെ സംബന്ധിച്ചടുത്തോളം ഈ നീക്കവും ഏറ്റവും മികച്ചതാണെന്നാണ് പറയപ്പെടുന്നത്. ബേബി ഗേള്‍, സര്‍വ്വം മായ - ദി ഗോസ്റ്റ് സ്റ്റോറി, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബെന്‍സ് എന്നീ ചിത്രങ്ങള്‍ നടന്റെതായി വരാനിരിക്കുന്നപ്പോള്‍, നിവിന്‍ സ്‌ക്രീനിലും സ്‌ക്രീനിന് പുറത്തും തന്റെ തിരഞ്ഞെടുപ്പുകള്‍ കരുതലോടെ മാത്രം നടത്തുന്ന ആളാണെന്നാണ് പലരും പറയുന്നത്.
സ്‌ക്രിപ്റ്റുകളുടെ കാര്യത്തില്‍ മാത്രമല്ല, ജീവിതശൈലിയിലും നിവിന്‍ സെലക്ടീവാണെന്നാണ് നടനുമായി അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നത്.
വസ്തുതയായാലും ഊഹാപോഹങ്ങളായാലും ഈ കഥ ഒരുകാലത്ത് എല്ലാവരുടെയും അടുത്ത വീട്ടിലെ പയ്യനായിരുന്ന നിവിന്‍ പോളി എന്ന നടന്റെ കഠിനാധ്വാനത്തിന്റയും വളര്‍ച്ചയുടെയും കൂടി കഥയാണ്.