Image

സണ്ണി ലിയോൺ വീണ്ടും മലയാള സിനിമയിലേക്ക്

Published on 20 August, 2025
സണ്ണി ലിയോൺ വീണ്ടും മലയാള സിനിമയിലേക്ക്

ഒരിടവേളയ്ക്ക് ശേഷം ബോളിവുഡ് താരസുന്ദരി സണ്ണി ലിയോൺ വീണ്ടും മലയാള സിനിമയിലേക്ക്. ദേശീയ അവാർഡ് ജേതാവായ പാമ്പള്ളി സംവിധാനം ചെയ്യുന്ന ‘വിസ്റ്റാ വില്ലേജ്’ എന്ന ചിത്രത്തിലൂടെയാണ് അവർ വീണ്ടും മലയാള സിനിമയിലെത്തുന്നത്. കഴിഞ്ഞ ദിവസം വൈത്തിരിയിൽവച്ച് സിനിമയുടെ ടൈറ്റിൽ അനൗൺസ്‌മെന്റ് നടത്തിയിരുന്നു.ഡബ്ല്യു.എം. മൂവീസിന്റെ ബാനറിൽ എൻ.കെ. മുഹമ്മദ് നിർമ്മിക്കുന്ന സിനിമയിലെ നായികയായ സണ്ണിലിയോൺ എത്തുന്നു.സിനിമയുടെ നിർമ്മാണ നിയന്ത്രണം നിർവഹിച്ചിരിക്കുന്നത് റിയാസ് വയനാട് ആണ്.

കാസർകോഡിന്റെ പശ്ചാത്തലത്തിൽ പറയുന്ന ഒരു കുടുംബ ചിത്രമാണ് വിസ്റ്റാവില്ലേജ്. അനുശ്രീ, ഡോ.റോണിഡേവിഡ്, ശ്രീകാന്ത് മുരളി, അശോകൻ, മണിയൻപിള്ളരാജു, കിച്ചുടെല്ലസ്, വൃദ്ധിവിശാൽ, രേണുസൗന്ദർ, സ്മിനുസിജു, രമ്യസുരേഷ്, രാജേഷ് ശർമ്മ, വിജിലേഷ്, കോഴിക്കോട് സുധീഷ്, തുടങ്ങിയ മലയാളത്തിലെ 40 ഓളം താരങ്ങൾ അണിനിരക്കുന്ന ബഹുഭാഷാ സിനിമ സണ്ണിലിയോണിയുടെ ജീവിത്തിലെ ഏറ്റവും വ്യത്യസ്ഥമായ കഥാപാത്രമായിരിക്കുമെന്ന് അവർ വെളിപ്പെടുത്തി. 

വൈത്തിരി വില്ലേജ് റിസോർട്ടിൽ മാധ്യമങ്ങളുടെയും വിവിധ ഗസ്റ്റുകളുടെയും തിങ്ങിനിറഞ്ഞ സാന്നിധ്യം സണ്ണിലിയോണിക്ക് തന്റെ മുഴനീള ആദ്യ മലയാള ചലച്ചിത്രത്തിന് തിളക്കമാർന്ന വരവേൽപ്പാണ് ലഭിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക