Image

ജയൻ വർഗീസ് രചിച്ച ഏറ്റവും പുതിയ പുസ്തകങ്ങൾ വാങ്ങാം (പുസ്തക വിപണി)

Published on 21 August, 2025
ജയൻ വർഗീസ് രചിച്ച ഏറ്റവും പുതിയ പുസ്തകങ്ങൾ വാങ്ങാം (പുസ്തക വിപണി)

പാടുന്നു പാഴ്മുളം തണ്ട് പോലെ ( ഓർമ്മക്കുറിപ്പുകൾ )

ഔപചാരിക വിദ്യാഭ്യാസത്തിന്റെ അക്ഷരവെളിച്ചം ആസ്വദിക്കാനാവാതെ ആരവയറിൽ മുണ്ട് മുരുക്കേണ്ടി വന്നദരിദ്ര ബാല്യത്തിൽ പതിനൊന്നാം വയസ്സിൽ പഠിപ്പുപേക്ഷിച്ചു പാടത്ത് പണിക്കിറങ്ങേണ്ടി വന്ന ഒരാൾഅവിശ്വസനീയങ്ങളായ അനേകം സാഹചര്യങ്ങളുടെ ഇടപെടലുകളിലൂടെ അമേരിക്കൻ യൂണിവേഴ്സിറ്റിപ്രസിദ്ധീകരിച്ച ആദ്യത്തെ മലയാള  ഭാഷാ ഗ്രന്ഥത്തിന്റെ രചയിതാവ് എന്ന നിലയിലുള്ള വലിയ അംഗീകാരംനേടി നിൽക്കുമ്പോൾ ആ യാത്രയിലെ അതിതീവ്രമായ അനുഭവങ്ങളുടെ ചോരപ്പാടുകളാണ് ‘ പാടുന്നു പാഴ്മുളംതണ്ട് പോലെ. 100 അദ്ധ്യായങ്ങൾ 664 പേജുകൾ വില 1000 രൂപ. ‘ ഗ്രീൻബുക്സ് പ്രസിദ്ധീകരണം.

അഗ്നിച്ചീളുകൾ ( ലേഖനങ്ങൾ )

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി അമേരിക്കയിലെയും, ബ്രിട്ടനിലെയും, ജർമ്മനിയിലെയും മലയാളമാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച നാല്പതില്പരം പ്രൗഢ ലേഖനങ്ങളുടെ സമാഹാരമാണ് അഗ്നിച്ചീളുകൾ. മത - രാഷ്ട്രീയ - ശാസ്ത്ര മേഖലകളിൽ മധുരം പുരട്ടിയ വിഷങ്ങൾ വിറ്റഴിക്കുന്ന സാമൂഹ്യ തിന്മകൾക്കെതിരെ മനുഷ്യപക്ഷത്തു  നിന്നുള്ള ഒരൊറ്റയാൾ പോരാട്ടമാണ് ഈ ലേഖനങ്ങൾ. ശാസ്ത്രീയം എന്ന പേരിൽ എഴുന്നള്ളിച്ചുകൊണ്ട് വരുന്ന കെട്ടു കാഴ്ചകളിൽ മനം മയങ്ങി  നൈസർഗ്ഗിക സുരക്ഷിതത്വത്തിന്റെ പുറംതോട് പൊളിച്ച്അപകടത്തിലാവുന്ന  മനുഷ്യ വർഗ്ഗത്തിന് വേണ്ടി പ്രത്യാശയുടെ പ്രകാശനാളവുമായി അവരോടൊപ്പം  ചേർന്ന്ഒരു ചർച്ച. 2024 ലെ ഫൊക്കാനാ സുകുമാർ അഴീക്കോട് ലിറ്റററി അവാർഡ് നേടിയ കൃതി. മുന്നൂറോളംപേജുകൾ വില 380 രൂപ. ഗ്രീൻബുക്സ് പ്രസിദ്ധീകരണം.

സൂര്യജന്മം ( കവിതകൾ )

മകരക്കുളിരും മാമ്പൂമണവും നിറഞ്ഞു നിന്ന മദ്ധ്യ കേരളത്തിലെ ഒരു നാട്ടിൻപുറത്ത് നിന്ന് അറ്റ്ലാന്റിക് - പസഫിക് മഹാ സമുദ്രങ്ങളുടെ സംഗമ തീരത്തുള്ള ഈ മനുഷ്യത്താവളത്തിൽ എത്തിപ്പെടുമ്പോൾഗൃഹാതുരത്വത്തിന്റെ വളപ്പൊട്ടുകൾ സൃഷ്ടിക്കുന്ന അകത്തെ മുറിവുകളുടെ ചോരപ്പാടുകൾ പേറുന്നസഹൃദയനായ ഒരു ഗ്രാമീണ യുവാവിന്റെ ആത്മ തേങ്ങലുകളാണ് സൂര്യജന്മത്തിലെ  അതിതീവ്രങ്ങളായ നൂറ്കവിതകൾ. ‘ ചങ്ങമ്പുഴയ്‌ക്കു ശേഷം താൻ വായിച്ച ഭാവസാന്ദ്രമായ കവിതകളാണ് ജയൻ വർഗീസ് കവിതകൾ ‘ എന്ന് ബഹുമാന്യനായ പ്രൊഫസർ എം. കൃഷ്ണൻ നായർ മലയാളം പത്രത്തിലെ സാഹിത്യ വാരഫലത്തിൽവിലയിരുത്തിയ കവിതകൾ. 224  പേജുകൾ വില 295 രൂപ. ഗ്രീൻബുക്സ് പ്രസിദ്ധീകരണം.

Towards The Light ( നാടകം - വിദേശ യൂണിവേഴ്സിറ്റി പ്രസിദ്ധീകരിച്ച ആദ്യത്തെ മലയാള ഭാഷാ ഗ്രന്ഥം )

മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും ചരിത്രത്തിൽ ആദ്യമായി ഒരു വിദേശ യൂണിവേഴ്സിറ്റി ഇന്ത്യൻ  ഭാഷാ ഗ്രന്ഥം അതെഴുതപ്പെട്ട ഭാഷയിൽ പ്രസിദ്ധീകരിച്ച ചരിത്ര സംഭവം. ലോക നാടക രചനാ സമ്പ്രദായങ്ങളിൽഒരു പുത്തൻ ദിശാ ബോധം സൃഷ്ടിച്ചു കൊണ്ട് കാർട്ടൂൺ റിയലിസം എന്ന നൂതന രചനാ രീതിയിൽമലയാളത്തിൽ രചിക്കപ്പെട്ട ജ്യോതിർഗമയ എന്ന നാടകമാണ്  ശ്രീ എൽദോസ് വർഗീസ് ഇംഗ്ലീഷിലേക്ക്മൊഴിമാറ്റം നടത്തി ‘ Towards The Light  ‘ എന്ന പേരിൽ ഇംഗ്ലീഷിലും മലയാളത്തിലുമായി  ഇപ്പോൾപ്രസിദ്ധീകരിച്ചിരിക്കുന്നത്.  ഈ രചനയുടെ മുല്യം കണ്ടത്തിയ CUNY/ City University of New York  QCC Arts Gallery  സ്വന്തം നിലയിൽ ഇത് പ്രസിദ്‌ഗീകരിച്ചു എന്നത് മലയാള ഭാഷയ്ക്കും സാഹിത്യത്തിനും  മാത്രമല്ലരചയിതാവിനും ലഭിച്ച വലിയ അംഗീകാരമാണ്. കോപ്പികൾ CUNY/ QCC Arts Gallery  യിലും ആമസോണിലുംലഭ്യമാണ്.

വില 25 ഡോളർ. 

Join WhatsApp News
Jayan Varghese 2025-08-22 11:47:19
അമേരിക്കയിലെ മലയാളി എഴുത്തുകാരുടെ പുസ്തകങ്ങൾ പരിചയപ്പെടുത്തുന്ന ‘ പുസ്തക വിപണി ‘ എന്ന ഇ മലയാളിയുടെ പുതയ പംക്തി അമേരിക്കൻ മലയാള സാഹിത്യ വേദിക്ക്‌ ഈ മലയാളിയുടെ അക്ഷര തർപ്പണമാണ്, അഭിവാദനങ്ങൾ. കൂടുതൽ പുസ്തകങ്ങളെ കാത്തിരിക്കുന്നു. ജയൻ വർഗീസ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക