Image

'കേസ് ഡയറി' ഇന്നു മുതല്‍

സ്വന്തം ലേഖകന്‍ Published on 21 August, 2025
'കേസ് ഡയറി'  ഇന്നു മുതല്‍

ഇന്‍സ്‌പെക്ടര്‍ ക്രിസ്റ്റി സാമിന് അജു വധക്കേസ് കേവലമൊരു കൊലപാതക കേസ് മാത്രമല്ല. അതിനപ്പുറം സ്വന്തം സഹോദരന്റെ ദുരൂഹമായ മരണത്തിനു പിന്നിലെ സത്യമറിയാനുള്ള യാത്രയാണ്. അതിനായി സ്വന്തം ജീവന്‍ പോലും പണയം വച്ചു കൊണ്ട് അയാള്‍ നടത്തുന്ന യാത്രയാണ് ഇന്നു റിലീസാകുന്ന കേസ് ഡയറി. ഇതിനകം തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ ട്രെയിലര്‍ തീര്‍ത്ത ആവേശത്തിലാണ് അഷ്‌ക്കര്‍ സൗദാന്‍ നായകനാകുന്ന ചിത്രം.

ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി അബ്ദുള്‍ നാസര്‍ നിര്‍മ്മിച്ച് ദിലീപ് നാരായണന്‍ സംവിധാനം ചെയ്യുന്ന കേസ് ഡയറി മികച്ച താരനിരയാല്‍ സമ്പന്നമാണ്. അഷ്‌ക്കറിനെ കൂടാതെ വിജയരാഘവന്‍, രാഹുല്‍ മാധവ്, ഗോകുലന്‍,  കിച്ചു ടെല്ലസ്, റിയാസ് ഖാന്‍, ബാല, മേഘനാഥന്‍, ബിജു കുട്ടന്‍, സാക്ഷി അഗര്‍വാള്‍, നീരജ, അമിര്‍ നിയാസ് തുടങ്ങി വലിയ താര നിര തന്നെ ചിത്രത്തിലുണ്ട്. പി. സുകുമാര്‍ ആണ് ഛായാഗ്രഹണം. തിരക്കഥ എ.കെ സന്തോഷ്. വിവേക് വടാശ്ശേരി, ഷഹീം കൊച്ചന്നൂര് എന്നിവരുടേതാണ് കഥ.

ചിത്രത്തിലെ ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് ഹരിനാരായണന്‍, എസ്.രമേശന്‍, ഡോ.മധു വാസുദേവന്‍, ബിബി എല്‍ദോസ് ബി എന്നിവരുടേതാണ് വരികള്‍. വിഷ്ണു മോഹന്‍ സിത്താര, മധു ബാലകൃഷ്ണന്‍ എന്നിവര്‍ സംഗീതം നല്‍കിയിരിക്കുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അനീഷ് പെരുമ്പിലാവ്. പ്രൊഡക്ഷന്‍ -ഇന്‍-ചാര്‍ജ്ജ് റെനി അനില്‍കുമാര്‍, സൗണ്ട് ഡിസൈനര്‍-രാജേഷ് പി.എം, ഫൈനല്‍ മിക്‌സ്-ജിജു ടി ബ്രൂസ്, സൗണ്ട് റെക്കോഡിസ്റ്റ്-വിഷ്ണു രാജ്, കലാസംവിധാനം-ദേവന്‍ കൊടുങ്ങല്ലൂര്‍, മേക്കപ്പ്-രാജേഷ് നെന്‍മാറ, വസ്ത്രാലങ്കാരം സസോബിന്‍ ജോസഫ്, സ്റ്റില്‍സ് -നൗഷാദ് കണ്ണൂര്‍, സന്തോഷ് കുട്ടീസ്‌സ വി,എഫ്.എക്‌സ്-പിക്‌ടോറിയല്‍സ് എഫ്.എക്‌സ്, പി.ആര്‍.ഓ-സതീഷ് എരിയാളത്ത്, പി.ആര്‍ഓ(ഡിജിറ്റല്‍#) അഖില്‍ ജോസഫ്, മാര്‍ക്കറ്റിങ്ങ് -ഒപ്പറ, ഡിസൈന്‍-റീഗല്‍ കണ്‍സെപ്റ്റ്‌സ് .


                                  പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍
                     മുറജപ ക്ഷേത്ര വിളംബരം സ്വീകരിച്ച് മോഹന്‍ലാല്‍

പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തി മോഹന്‍ലാല്‍. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പ്രത്യേക ചടങ്ങുകള്‍ക്കും വഴിപാടുകള്‍ക്കുമായാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത്. രാവിലെ ക്ഷേത്രത്തിലെത്തിയ താരം മുറജപ ക്ഷേത്ര വിളംബരം സ്വീകരിക്കുകയും വിളംബര ദീപം തെളിയിക്കുകയും ചെയ്തു. 
തിരുവിതാംകൂര്‍ രാജകുടുംബാംഗങ്ങള്‍ മോഹന്‍ലാലിന് വിളംബര പത്രിക കൈമാറി. കവടിയാര്‍ കൊട്ടരത്തിലെ രാജകുടുംബാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു. കുട്ടിക്കാലം മുതല്‍ കണ്ടു ശീലിച്ച ശ്രീപദ്മനാബ സ്വാമി ക്ഷേത്രത്തിന്റെ ചടങ്ങുകളിലേക്കും ആഘോഷങ്ങളിലേക്കും തിരികെ എത്താനായതിന്റെ സന്തോഷം മോഹന്‍ലാല്‍ പങ്കിട്ടു മുറജപ ലക്ഷദീപ വിളംബരം ചെയ്യാന തന്നെ ക്ഷണിച്ചത് ഒരു സന്തോഷമായിട്ടല്ല, സുകൃതമായി കരുതുന്നു.

പദ്മനാഭ സ്വാമിക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങുകളിലൊന്നായ മുറജപം ആറു വര്‍ഷത്തിലൊരിക്കലാണ് നടത്തുന്നത്. തിരുവിതാംകൂര്‍ രാജകുടുംബാംഗമാണ് ഇതിന് നേതൃത്വം നല്‍കുന്നത്. ചടങ്ങ് ഒരു മാസത്തോളം നീണ്ടു നില്‍ക്കും. വേദജ്ഞരായ പണിഡിതര്‍ ക്ഷേത്രത്തില്‍ തങ്ങി വേദമന്ത്രങ്ങള്‍ ഉരുവിടും. ഈ വര്‍ഷത്തെ മുറജപം നവംബര്‍ 20ന് ആരംഭിക്കും. ഇതിന് മുന്നോടിയായാണ് മോഹന്‍ലാല്‍ ക്ഷേത്രത്തില്‍ എത്തിയത്. ഏഴ് ദിവസം വീതമുള്ള എട്ട് മുറകള്‍ക്കൊടുവില്‍ ലക്ഷദീപം നടക്കും. 2026 ജനുവരി 14-നാണ് ലക്ഷ ദീപം. മകര സംക്രാന്ത്രി ദിനമായ ജനുവരി 14-ന് പൊന്നും ശീവേലിയോടു കൂടി മുറജപം സമാപിക്കും.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക