Image

ഗത്യന്തരമില്ലാതെ നാണം കെട്ട് രാജി …(ജോസ് കാടാപുറം)

Published on 23 August, 2025
ഗത്യന്തരമില്ലാതെ നാണം കെട്ട്  രാജി …(ജോസ് കാടാപുറം)

ഇയാൾക്കെതിരെ ഏതാനും ആഴ്ച്ച മുൻപ് ഒരു ചാനൽ പ്രവർത്തകയെ ഗർഭഛിദ്രത്തിനു പ്രേരിപ്പിച്ചു എന്ന വാർത്ത വന്നപ്പോഴാണ് ... Who Cares
എന്ന പ്രതികരണമുണ്ടായത്. ആ യുവതിയുടെ ഫോൺ സംഭാഷണത്തിൽ നിന്ന് തന്നെ അന്നുയർന്ന ആക്ഷേപം ശരിയെന്നു തെളിയുന്നു. അന്നിയാളെ രക്ഷിക്കാൽ ചാനൽ അധികൃതരും ഉന്നത നേതാവും
ഇടപെട്ടു എന്ന ആരോപണം കളവാണെന്ന് ഇനി എങ്ങനെ വിശ്വസിക്കും ?

എല്ലാ വിവരവും രേഖകൾ സഹിതം കയ്യിലുണ്ടായിട്ടും ഇയാളെ രക്ഷിക്കാൻ മുഖ്യധാരാ മാധ്യമങ്ങൾ പാലിച്ച മൗനം
നാലാം തൂണിൻ്റെ ജീർണത തെളിയിക്കുന്നു . ഇഷ്ടമില്ലാത്തവർക്കെതിരെ ഒന്നും ഒന്നരയും പേജ് നുണക്കഥകളെഴുതാനും ആഴ്ച്ചകൾ അന്തിച്ചർച്ച നടത്താനും പ്രതിബദ്ധത കാണിക്കുന്നവരുടെ സിലക്റ്റീവ് മൗനം അശ്ലീലമാണ്. മറ്റ് ചില ചാനലുകൾ സധൈര്യം ഇടപെട്ട് ചെമ്പ് പുറത്തായപ്പോൾ ഗത്യന്തരമില്ലാതെ
വാർത്ത നൽകേണ്ടി വന്ന മുഖ്യധാരകൾക്ക് നമസ്കാരം.

പകൽ രാഷ്ട്രീയ അധിഷേപ പുച്ഛങ്ങളും രാത്രി രതിവൈകൃതവുമായി നടന്ന അയാൾ പീഡിപ്പിക്കുകയും ഗർഭിണി ആക്കുകയും ചെയ്ത സ്ത്രീകൾക്ക് നീതി ലഭിക്കുവാൻ ഈ Sex maniac നാളിതുവരെ ചെയ്തിട്ടുള്ള ഫണ്ട് തട്ടി ഉൾപ്പെടെയുള്ള സകല ക്രിമിനൽ ആക്ടിവിറ്റീസിനും നിയമ നടപടി നേരിടുക തന്നെ ചെയ്യണം.ഇത്ര നാളും എന്ത് വൃത്തികേട് ചെയ്താലും വലതുപക്ഷ മാധ്യമങ്ങളുടെ പരിലാളനയിലും താരാട്ടിലും സുഖമായി ഉറങ്ങിയുണർന്ന ഈ യുവ മാലിന്യത്തെ ആ പാർട്ടി കൈകുളിൽ സംരക്ഷിച്ചു നിർത്തി. .സ്വന്തം സംഘടനാതിരെഞ്ഞെടുപ്പില്‍ വ്യാജ ഐഡി കാര്‍ഡുണ്ടാക്കിയ ഒരുവന്‍ യൂത്ത്കോണ്‍ഗ്രസ് പ്രസിഡണ്ടാകുന്നു,എന്നിട്ടു ആ കേസിൽ വിജയന് (നാട്ടിലെ മുതിർന്ന പൊതുരാവർത്തകനായ നാടിൻറെ മുഖ്യ മന്ത്രിയെയാണ്ഇങ്ങനെ പെരുവിളിക്കുന്നതു )തനിക്കെതിരെ എഫ് ഐ ആർ ഇടാൻ പറ്റിയോ എന്ന് വെല്ലുവിളിക്കുന്നു പിന്നീട് എംഎല്‍എ ആകുന്നു,

മന്ത്രിക്കുപ്പായം തയ്യാറാക്കി വെയ്ക്കാന്‍ ധൈര്യപ്പെടുന്നു. പക്കാ ഫ്രോഡ് ആയിട്ടുള്ള sexual pervert ആയ ഈ കോൺഗ്രസ് നേതാവിന്റെ എം എൽ എ സ്ഥാനവും രാജിവെപ്പിക്കണം ഇല്ലെങ്കിൽ ജനം പതിവുപോലെ പറയും ഇത് താനടോ കോൺഗ്രസ് !!! പീഡന കേസിൽ ആരോപണ വിധേയനായ ആൾ രാജി വെക്കുന്നതിനു മുമ്പുള്ള പത്ര സമ്മേളനം കണ്ടില്ലേ കണ്ടാമൃഗം തോറ്റുപോകുന്ന ഉളിപ്പില്ലായ്മ ഇത് ഒരു പക്ഷെ Compulsive Sexual Behavior Disorder തന്നെ ചികിത്സ വേണം .. ഉളുപ്പിന്റെ ഒരു കണിക എങ്കിലും അയാളിൽ അവശേഷിക്കുന്നുണ്ടെങ്കിൽ MLA സ്ഥാനം രാജിവെച്ച് ജനങ്ങളോടുള്ള വെല്ലുവിളികൾ അവസാനിപ്പിക്കണം. ഈ ഫാസിസ്റ്റു കാലഘട്ടത്തിൽ മാതൃക രാഷ്ട്രീയ നേതാക്കൾ ഉണ്ടാകേണ്ടിടത്താണ് ഇത്തരം മാരണങ്ങൾ ഉണ്ടായി വരുന്നത് ..

 

Join WhatsApp News
Capsule 2025-08-23 00:31:57
വന്നല്ലോ കാപ്സുൽ 😂
josecheripuram@gmail.com 2025-08-23 01:13:50
" Those who have not sinned cast the first stone"?
josecheripuram@gmail.com 2025-08-23 01:42:01
Here I see, the people in Christ time were more or less was continuous , They did not cast a stone, but here the the people shared her body now threw the first first, first stone ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക