ഇന്ത്യയിലെ യുഎസ് അംബാസഡറായി നിയമിക്കപ്പെട്ട സെർജിയോ ഗോർ പ്രസിഡന്റ് ഡോണാൾഡ് ട്രംപിനു നന്ദി പറയുകയും ഇതിനേക്കാൾ അഭിമാനകരമായി ഒന്നും തന്റെ ജീവിതത്തിൽ സംഭവിക്കാനില്ലെന്നു ചൂണ്ടിക്കാട്ടുകയും ചെയ്തു.
"യുഎസ് പ്രതിനിധിയാവാൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യമാണെന്നും അദ്ദേഹം എക്‌സിൽ കൂട്ടിച്ചേർത്തു. സ്പെഷ്യൽ എൻവോയ് ഫോർ സൗത്ത് ആൻഡ് സെൻട്രൽ ഏഷ്യ കൂടി ആയിരിക്കും ഗോർ.
ഗോറിനെ (38) ഏറ്റവും വിശ്വാസം അർപ്പിക്കാവുന്ന ഉറ്റ സുഹൃത്തെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. അദ്ദേഹം റെക്കോർഡ് വേഗത്തിൽ 4,000 'അമേരിക്ക ഫസ്റ്റ് ദേശസ്നേഹികളെ' ജോലിക്കെടുത്തു ഫെഡറൽ വകുപ്പുകൾ 95% നിറച്ചുവെന്നു ട്രംപ് ചൂണ്ടിക്കാട്ടി.
"വര്ഷങ്ങളായി ഗോർ എനിക്കൊപ്പം ഉണ്ടായിരുന്നു. ചരിത്രം സൃഷ്ടിച്ച പ്രസിഡന്റ് തിരഞ്ഞെടുപ്പുകളിൽ കൂട്ടായിരുന്ന ഗോർ എന്റെ ഏറ്റവും വിൽപ്പനയുള്ള പുസ്തകങ്ങളുടെ പ്രസാധകനുമാണ്."
ഗോർ അംബാസഡർ എന്ന നിലയിൽ വമ്പിച്ച വിജയം കൈവരിക്കുമെന്ന് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് പറഞ്ഞു. ട്രംപിനോട് അദ്ദേഹം നന്ദി പ്രകാശിപ്പിച്ചു.
ഇന്ത്യ സുരക്ഷിതമായ കൈകളിൽ ആണെന്നു കോമേഴ്‌സ് സെക്രട്ടറി ഹൊവാർഡ് ലുട്നിക് പറഞ്ഞു.
Sergio Gor excited to be named envoy to India