Image

കുറ്റകൃത്യങ്ങൾ അമർച്ച ചെയ്യാൻ ഷിക്കാഗോയിൽ ഇടപെടുമെന്നു ട്രംപ് (പിപിഎം)

Published on 23 August, 2025
കുറ്റകൃത്യങ്ങൾ അമർച്ച ചെയ്യാൻ ഷിക്കാഗോയിൽ ഇടപെടുമെന്നു ട്രംപ് (പിപിഎം)

വാഷിംഗ്ടണു ശേഷം കുറ്റകൃത്യങ്ങൾ അമർച്ച ചെയ്യാൻ ഷിക്കാഗോയിൽ ഇടപെടണമെന്ന് ഫെഡറൽ ഗവൺമെന്റ് ഉദ്ദേശിക്കുന്നതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെളിപ്പെടുത്തി.

വാഷിംഗ്ടണിൽ ഫെഡറൽ സേനയെ നിയോഗിച്ചതോടെ നഗരം ലോകത്തെ ഏറ്റവും സുരക്ഷിതമായ ഇടങ്ങളിൽ ഒന്നായെന്നു ട്രംപ് അവകാശപ്പെട്ടു. ഇനിയും പല നഗരങ്ങളിലും കുറ്റകൃത്യങ്ങൾ നിയന്ത്രിക്കാൻ ഇടപെടും.

"അടുത്ത ഷിക്കാഗോ ആയിരിക്കും."

വാഷിംഗ്ടണിൽ നാഷണൽ ഗാർഡുകളെ നിയോഗിക്കുന്നു എന്നു പ്രഖ്യാപിച്ചപ്പോൾ അദ്ദേഹം ഷിക്കാഗോ, ലോസ് ഏഞ്ജലസ്, ന്യൂ യോർക്ക്, ബാൾട്ടിമോർ, ഓക്‌ലൻഡ് എന്നീ ഡെമോക്രാറ്റിക്‌ നഗരങ്ങളും എടുത്തു പറഞ്ഞിരുന്നു.

സൗത്ത്ഈസ്റ്റ് വാഷിംഗ്ടണിൽ വ്യാഴാഴ്ച്ച ട്രംപ് നാഷണൽ ഗാർഡുകളെ  സന്ദർശിച്ചിരുന്നു.

തലസ്ഥാനത്തു പട്രോളിംഗ് നടത്തുന്ന ഗാർഡുകളോട് ആയുധം കൊണ്ട് നടക്കാൻ ഡിഫൻസ് സെക്രട്ടറി പീറ്റ് ഹേഗ്സേഥ് നിർദേശിച്ചു.

Trump eyes federal crackdown in Chicago 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക