ലൈംഗിക ആരോപണങ്ങളില്‍ കുടുങ്ങിയ രാഹുല്‍ മാങ്കുട്ടത്തിലിനെതിരെ ബി.ജെ.പിയും സി.പി.എമ്മിവും പുറമെ സ്വന്തം പാര്‍ട്ടിയില്‍ നിന്നുകൂടി കടുത്ത പ്രതിഷേധം ഉയരുന്ന പശ്ചാത്തലത്തില്‍ യുവനേതാവിന്റെ എം.എല്‍.എ സ്ഥാനവും തെറിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. 'ധാര്‍മികത'യുടെ പേരില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജിവച്ച രാഹുല്‍ എം.എല്‍.എ പദിവും ഒഴിയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള നേതാക്കള്‍ സൂചന നല്‍കിയട്ടുണ്ടെന്നാണ് വിവരം.
അതേ സമയം കേസോ പരാതിയോ ഇല്ലെന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രതിരോധ നിലപാടിനെ പൊളിച്ചുകൊണ്ട് ടിയാനെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരിക്കുകയാണ്. ഡി.ജി.പിയോട് വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. യുവതിയെ ഗര്‍ഭ ഛിദ്രത്തിന് പ്രേരിപ്പിച്ചതിന്റെ പേരില്‍ സംസ്ഥാന ബാലാവകാശ കമ്മിഷനും രാഹുലിനെതിരെ കേസെടുത്തു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആരോപണം ഉന്നയിച്ച പിന്നാലെ എഴുത്തുകാരി ഹണി ഭാസ്‌കരനെതിരെ ഉണ്ടായ സൈബര്‍ ആക്രമണത്തില്‍ ഒമ്പത് കോണ്‍ഗ്രസ് അനുകൂല ഫേസ്ബുക്ക് പ്രൊഫൈലുകള്‍ക്കെതിരെ തിരുവനന്തപുരം സൈബര്‍ പൊലീസാണ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിക്കല്‍, അശ്ലീല പ്രചാരണം നടത്തല്‍ എന്നീ കുറ്റങ്ങള്‍ക്കാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.
തന്നോട് ചാറ്റ് ചെയ്തശേഷം അതേക്കുറിച്ച് രാഹുല്‍ മോശമായി സംസാരിച്ചുവെന്നാണ് ഹണിയുടെ ആരോപണം. അയാളുടെ പത്രാസ് കണ്ടിട്ട് അയാളുടെ പിന്നാലെ ചെല്ലുന്ന സ്ത്രീയായാണ് തന്നെ ചിത്രീകരിച്ചതെന്നും ഹണി പറഞ്ഞിരുന്നു. രാഹുലിന്റെ സ്വഭാവം മോശമാണെന്ന് തോന്നിയതിനാല്‍ പിന്നീട് സംസാരിച്ചിട്ടില്ല. രാഹുലിന്റെ ഇരയായ നിരവധി സ്ത്രീകളെക്കുറിച്ച് തനിക്ക് അറിയാമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ദുരനുഭവമുണ്ടായിട്ടുണ്ടെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ പരാതികളുമായെത്തുമെന്നും ഹണി പ്രതികരിച്ചിട്ടുണ്ട്. ഇതിനിടെ, രാഹുല്‍ ഗര്‍ഭഛിദ്രം ചെയ്യാന്‍ യുവതിയെ നിര്‍ബന്ധിക്കുകയും അസംഭ്യം പറയുകയും വേണ്ടി വന്നാല്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തുന്ന ഫോണ്‍ സംഭാഷണത്തിന്റെ കൂടുതല്‍ ശബ്ദശകലങ്ങള്‍ ഇന്ന് പുറത്തുവന്നു.
കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവന്ന വാട്‌സ്ആപ്പ്-ടെലഗ്രാം സംഭാഷണത്തിന്റെ പൂര്‍ണരൂപം. മംഗ്ലീഷില്‍ നിന്ന് മലയാളത്തിലാക്കിയത്:
യുവതി: ''എന്റെ അനുവാദം ഇല്ലാതെ അത് ഇല്ലാതാക്കണമെന്ന് പറയുന്നത് എന്ത് അര്‍ത്ഥത്തിലാണ്..?''
രാഹുല്‍: ''അത് താന്‍ ആലോചിക്കാത്തത് കൊണ്ടാണ് ഇങ്ങനെ പറയുന്നത്. ഇതിന്റെ പ്രത്യാഘാതത്തെ കുറിച്ച് തനിക്ക് ബോധമില്ലാത്തത് കൊണ്ടാണ് ഇങ്ങനെ പറയുന്നത്...''
യുവതി: ''ഇതിന്റെ പ്രത്യാഘാതം ഞാന്‍ ഒറ്റയ്ക്ക് അഭിമുഖീകരിക്കാമെന്ന് പറഞ്ഞല്ലോ...''
രാഹുല്‍: ''അത് ഒറ്റയ്ക്ക് അഭിമുഖീകരിക്കാന്‍ പറ്റാത്തത് കൊണ്ടല്ലേ ഞാന്‍ പറയുന്നത്. തന്നെക്കൊണ്ട് ഒറ്റയ്ക്ക് അഭിമുഖീകരിക്കാന്‍ പറ്റില്ലെന്ന് എനിക്ക് ബോധ്യമുണ്ടല്ലോ...''
യുവതി: ''അത് താന്‍ തന്നെക്കുറിച്ച് മാത്രം ചിന്തിക്കുന്നത് കൊണ്ടാണ്. എന്നെക്കുറിച്ച് ചിന്തിച്ചിട്ടില്ല...''
രാഹുല്‍: ''അത് സ്വാഭാവികമല്ലേ, താന്‍ ഇപ്പോള്‍ തന്നെ പറ്റി മാത്രമല്ലേ ആലോചിക്കുന്നത്...''
യുവതി: ''ഒരിക്കലുമല്ല, ഒരിക്കലുമല്ല...''
രാഹുല്‍: ''താന്‍ എന്നെപ്പറ്റി ആലോചിച്ചിട്ടാണോ ഇങ്ങനെ തീരുമാനമെടുക്കുന്നത്...''
യുവതി: ''ഞാന്‍ തന്നെക്കുറിച്ച് ആലോചിച്ചില്ല എന്നായിരുന്നെങ്കില്‍ എന്റെ സുഹൃത്തുക്കളോട് എപ്പോഴെ തന്റെ പേര് പറയാമായിരുന്നു. അവര്‍ എത്രയോ വട്ടം എന്നോട് ചോദിച്ചെന്ന് അറിയാമോ. പറയ് പറയ്. ഇത്രയും ദിവസമായി പറഞ്ഞില്ലല്ലോ...''
രാഹുല്‍: ''താന്‍ ഇതിന്റെ സീരിയസ്നസ് മനസ്സിലാക്കാതെ, എന്റെ ടെമ്പര്‍ തെറ്റുന്നതിലും ദേഷ്യം വരുന്നതിലും പ്രത്യാഘാതത്തെക്കുറിച്ചും തനിക്ക് ഒരു ബോധവുമില്ല...''
യുവതി: ''തന്റെ ടെമ്പര്‍ തെറ്റുമ്പോള്‍ തനിക്ക് എന്തെങ്കിലുമൊക്കെ വിളിച്ചു പറയാന്‍ പറ്റുന്ന വസ്തു അല്ല ഞാന്‍ കേട്ടോ. താനാണ് എന്റെ ടെമ്പര്‍ തെറ്റിച്ചത്. താന്‍ എന്റെ ടെമ്പര്‍ ആണ് തെറ്റിച്ചത്. ഞാന്‍ തന്നെ ഒരു ചീത്തയും വിളിച്ചിട്ടില്ല. ഈ നിമിഷം വരെ മോശമായി ഒരു വാക്കുപോലും പറഞ്ഞില്ല. പത്ത് വട്ടം വിളിക്കാനുള്ള അവസരമുണ്ട്. പക്ഷേ ഞാന്‍ അത് ചെയ്യുന്നില്ല...''
രാഹുല്‍: ''തന്റെ പ്രവര്‍ത്തി പോരേ...''
യുവതി: ''എന്റെ പ്രവര്‍ത്തിയെന്ന് പറഞ്ഞ് എന്റെ കൂടെ ഉണ്ടായെന്ന് താന്‍ വിചാരിക്കേണ്ട. ഞാന്‍ ഒരു പെണ്ണാണല്ലോ, ഇതാണോ തന്റെ ആദര്‍ശം, വലിയ ആദര്‍ശമാണോ..? ഇതൊക്കെയാണോ ആദര്‍ശം, ലൈഫില്‍ കൊണ്ടുവാടോ ആദര്‍ശം. ഞാന്‍ ഒരിക്കലും അതിനോട് തെറ്റ് ചെയ്യില്ല, താന്‍ ചെയ്യുന്ന തെറ്റ് ഞാന്‍ അതിനോട് ചെയ്യില്ല...''
രാഹുല്‍: ''താന്‍ എന്താണ് ഉദ്ദേശിക്കുന്നത്, താന്‍ എങ്ങനെയാണ് അത് മാനേജ് ചെയ്യുക..?''
യുവതി: ''ഞാന്‍ അത് മാനേജ് ചെയ്യുമെന്ന് പറഞ്ഞതല്ലേ...''
രാഹുല്‍: ''ഞാന്‍ ചാടി ചവിട്ട് തരും, കേട്ടോ... എടോ അത് ഉണ്ടായതിന് ശേഷം താന്‍ എന്ത് ചെയ്യും..?''
യുവതി: ''അത് ഉണ്ടായാല്‍ എനിക്ക് ഉപേക്ഷിക്കാന്‍ പറ്റില്ലല്ലോ...''
രാഹുല്‍: ''താന്‍ എന്താണ് ചെയ്യാന്‍ പോകുന്നത്. താന്‍ എന്തെന്ന് പറഞ്ഞു കൊണ്ടുവരും...''
യുവതി: ''ഞാന്‍ കൊണ്ടുവരില്ല. അത് സേഫ് ആയിരിക്കും. അതിനെ ഇവിടെ കൊണ്ടുവന്നാല്‍ താന്‍ കൊന്നു കളയുമെന്ന് എനിക്കറിയാം...''
രാഹുല്‍: ''താന്‍ എന്താ സിനിമ കാണുകയാണോ ഇത്..?''
യുവതി: ''സമ്മതിച്ചു, ഇത്രയും കണ്ടുകൊണ്ടിരുന്നതെല്ലാം സിനിമയാണല്ലോ. താന്‍ ഭയങ്കര പ്രാക്ടിക്കല്‍ ആയിട്ടുള്ള ഒരാളാണ്. അവര്‍ എന്താണ് ചിന്തിക്കുന്നത്, അവര്‍ക്ക് ഇങ്ങനെ സംഭവം ഉണ്ടാകുമ്പോള്‍ എന്ത് ബോണ്ടിംഗ് ആണ് ഉണ്ടാവുക അതൊന്നും തനിക്ക് അറിയേണ്ടതില്ല. തനിക്ക് തന്റെ ജീവിതം, തന്റെ ഫ്യൂച്ചര്‍, തന്റെ കാര്യം, എല്ലാം തന്റെ കാര്യം. അത് മാത്രം. നാട്ടില്‍ നില്‍ക്കാന്‍ പോലും പറ്റാഞ്ഞിട്ട് വേറൊരു സ്ഥലത്ത് നില്‍ക്കുന്ന കാര്യമാണ് ഞാന്‍ പറയുന്നത്...''
രാഹുല്‍: ''ഞാന്‍ ഇപ്പോഴും തന്റെ കാര്യമല്ലേ പറഞ്ഞുകൊണ്ടിരിക്കുന്നത്...''
യുവതി: ''എന്നെക്കാള്‍ പ്രാധാന്യം എന്റെ ലൈഫില്‍ വരുന്ന ഒരു കുഞ്ഞിന് ഞാന്‍ കൊടുക്കുന്നുണ്ട്. അത് എന്റെ സ്നേഹമാണ്. അത് തന്റെ പോലത്തെ സ്നേഹമല്ല...''
രാഹുല്‍: ''ആ കുഞ്ഞ് എങ്ങനെയാണ് വളരുന്നത്...''
യുവതി: ''അത് ഞാന്‍ നോക്കിക്കോളാം, എനിക്ക് അന്തസ്സായി വളര്‍ത്താന്‍ കഴിയും. തന്റെ ഒരു സഹായവും അതിന് ആവശ്യമില്ല...''
രാഹുല്‍: ''എങ്ങനെ വളരും എന്നാണ് താന്‍ പറയുന്നത്, താന്‍ എന്തൊക്കെ ഭ്രാന്താണ് കാണിക്കുന്നത്..?''
യുവതി- ''ഭ്രാന്ത് ഉണ്ടാക്കി തന്നിട്ട് ഞാന്‍ ഭ്രാന്ത് കാണിക്കുന്നു എന്നാണോ..?''
രാഹുല്‍: ''നമ്മള്‍ ഇങ്ങനെയാണോ പ്ലാന്‍ ചെയ്തത്, താന്‍ എന്താടോ എന്നോട് ഇങ്ങനെ ചെയ്യുന്നത്..?''
യുവതി: ''തന്നോട് എന്താടോ ചെയ്തത്..? താനല്ലേ എന്നോട് ചെയ്യുന്നത്, ഇങ്ങനെയൊന്നും ഒരാളോടും ചെയ്യരുത്. ഓപ്പോസിറ്റ് നില്‍ക്കുന്നത് മനുഷ്യരാണെന്ന് ചിന്ത വേണം. ഞാന്‍ എന്ത് ചെയ്തെന്നാണ് താന്‍ പറയുന്നത്. ഞാന്‍ ചെയ്തത് എന്റെ മനുഷ്യത്വത്തില്‍ എന്റെ ശരിയാണ്. തന്നെ ബാധിക്കാന്‍ വേണ്ടി ഞാന്‍ എന്തെങ്കിലും ഞാന്‍ ചെയ്തിട്ടുണ്ടോ..?''
രാഹുല്‍: ''എന്റെ ലൈഫില്‍ ഇത് ഉറപ്പായും ബാധിക്കും, എന്റെ ലൈഫ് തകരുമെന്ന് തനിക്ക് അറിയില്ലേ...''
യുവതി: ''തന്റെ ലൈഫ് തകരില്ലേ..?''
രാഹുല്‍: ''ഉറപ്പായും എന്റെ ലൈഫ് തകരും. തകരുന്ന പണിയാണ് നീ ചെയ്യുന്നത്...''
യുവതി- ''തന്റെ ലൈഫ് തകരുന്ന ഒരു പണിയും ഞാന്‍ ചെയ്യില്ല...''
രാഹുല്‍: ''എനിക്ക് തന്നെ ഒന്ന് കാണണം, എന്റെ തലയൊക്കെ പൊട്ടിപ്പൊളിയുകയാണ്, എനിക്ക് പറ്റുന്നില്ല...''
യുവതി: ''എന്നെ സ്നേഹം കൊണ്ടല്ല താന്‍ കാണാന്‍ വരുന്നതെന്ന് എനിക്കറിയാം. എനിക്ക് നല്ലതുപോലെ അറിയാം. തന്റെ ടെന്‍ഷന്‍ മാറി കിട്ടണം. അതിന് ഞാന്‍ ഒരു വസ്തുവാണ്. എന്നിട്ട് എന്തെങ്കിലും കലക്കി തന്ന് കൊല്ലാനാണോ...''
രാഹുല്‍: ''എനിക്ക് തന്നെ കൊല്ലാനാണെങ്കില്‍ എത്ര സെക്കന്‍ഡ് വേണമെന്നാണ് താന്‍ കരുതുന്നത്. എത്ര സെക്കന്‍ഡ് വേണമെന്നാണ് താന്‍ വിചാരിക്കുന്നത്..?''
യുവതി: ''എന്നാല്‍ കൊന്നേര്, അതാണ് തനിക്ക് ഏറ്റവും സേഫ് ആയിട്ടുള്ള കാര്യം...''
രാഹുല്‍: ''തന്നെ കൊല്ലാന്‍ ആണെങ്കില്‍ എനിക്ക് എത്ര സമയം വേണമെന്നാണ് കരുതുന്നത്..?''
യുവതി: ''എന്നിട്ട് താന്‍ അങ്ങ് മിടുക്കന്‍ ആയിട്ട് പോകുമോ...''
രാഹുല്‍ (ചിരിക്കുന്നു)
യുവതി: ''എന്താണെന്ന് വെച്ചാല്‍ ചെയ്യൂ, തനിക്ക് കൊല്ലാന്‍ ആണ് തോന്നുന്നതെങ്കില്‍ കൊല്ല്...''
***
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതികളും കേസകളും ഉണ്ടായ സാഹചര്യത്തില്‍ വിവാദ നേതാവിന് നിയമ നടപടി നേരിടേണ്ടി വരും. ഭാരതീയ ന്യായ സംഹിത (ബി.എല്‍.എസ്) സെക്ഷന്‍ 75 ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളെക്കുറിച്ചാണ് പറയുന്നത്. സെക്ഷന്‍ ഒന്ന് പ്രകാരം, സെക്ഷന്‍-1 പ്രകാരം1. ഇഷ്ടപ്പെടാത്തതും ലൈംഗിക താത്പര്യത്തോടെയുള്ള ശാരീരിക സ്പര്‍ശനങ്ങള്‍ 2.ലൈംഗിക ആവശ്യമുന്നയിക്കുക 3. ഒരു സ്ത്രീയുടെ ഇഷ്ടത്തിന് വിരുദ്ധമായി അശ്ലീലം കാണിക്കുക 4. ലൈംഗിക ചുവയുള്ള പരാമര്‍ശങ്ങള്‍ നടത്തുക തുടങ്ങിയ പ്രവൃത്തികള്‍ കുറ്റകൃത്യമായി കണക്കാക്കുകയും ശിക്ഷിക്കപ്പെടുകയും ചെയ്യും. സെക്ഷന്‍-2 അനുസരിച്ച് കുറ്റം തെളിഞ്ഞാല്‍ 3 വര്‍ഷം കഠിനതടവോ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും. സെക്ഷന്‍-3 സെക്ഷന്‍ 1-ലെ നാലാമത്തെ കുറ്റം ചെയ്യുന്ന പുരുഷന് ഒരു വര്‍ഷം തടവോ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ആണ് ശിക്ഷ.