Image

“സമന്വയം-2025” ഒക്ടോബര്‍ 18-ന് എറ്റോബിക്കോയിൽ

Published on 24 August, 2025
“സമന്വയം-2025” ഒക്ടോബര്‍ 18-ന് എറ്റോബിക്കോയിൽ

ടൊറൻ്റോ : കനേഡിയൻ മലയാളികളെ ജന്മനാടിന്‍റെ ഗൃഹാതുരതയിലേക്ക് കൈപിടിച്ച് ആനയിക്കാൻ ഒരു സായന്തനം. സമന്വയ കാനഡ ഒരുക്കുന്ന “സമന്വയം-2025” ഒക്ടോബര്‍ 18 ശനിയാഴ്ച അരങ്ങിലെത്തുന്നു. കേരളീയകലകളെയും സംസ്കാരത്തെയും ചേര്‍ത്തുപിടിക്കുക, ഒപ്പം മറ്റ് നാടുകളുടെ സംസ്കാരങ്ങളെ ആദരപൂര്‍വ്വം തിരിച്ചറിയുക എന്ന സന്ദേശം ഉയർത്തി എറ്റോബിക്കോ മൈക്കില്‍ പവര്‍ സെന്‍റ് ജോസഫ്സ് ഹൈസ്കൂള്‍ ഓഡിറ്റോറിയമാണ് “സമന്വയം-2025″ത്തിന് വേദിയാവുന്നത്.

ചൊല്‍ക്കാഴ്ച, നാടന്‍പാട്ടില്‍ തുടങ്ങി പുത്തന്‍പാട്ടുകളിലൂടെ പ്രേക്ഷകരെ ഉത്സവലഹരിയിലെത്തിക്കുന്ന മ്യൂസിക്കൽ കൺസേർട്ട്, പരമ്പരാഗതവും നവീനവുമായ നൃത്തം തുടങ്ങി നിരവധി ദൃശ്യവിസ്മയങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് സമന്വയ കാനഡ പ്രസിഡൻ്റ് അനീഷ് അലക്‌സും സെക്രട്ടറി സൂരജ് അത്തിപ്പറ്റയും അറിയിച്ചു. ടിക്കറ്റ് ബുക്കിങ് : https://events.mazhathulli.ca/event/samanwayacanada/
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക