Image

ഓണമായ്, പൊന്നോണമായ് - രചനകൾ ക്ഷണിക്കുന്നു

Published on 30 August, 2025
ഓണമായ്, പൊന്നോണമായ് - രചനകൾ ക്ഷണിക്കുന്നു

ഏറ്റവും നല്ല രചനക്ക് അമ്പത് ഡോളർ സമ്മാനം. ലോകമെമ്പാടുമുള്ള എഴുത്തുകാർക്ക് സ്വാഗതം.

ഓണമെന്നാൽ ഓണസദ്യയും ഓണക്കോടിയുമാണ് മുഖ്യം, സാക്ഷരനായ മലയാളിക്ക് സാഹിത്യവിഭവങ്ങളും ഒരുക്കാൻ താൽപ്പര്യം. വർഷങ്ങൾക്ക് മുമ്പ് മലയാളപ്രസിദ്ധീകരണങ്ങളെല്ലാം ഓണം വിശേഷാൽപ്രതികൾ ഇറക്കിയിരുന്നു  ഏഴാം കടലിനിക്കരെ മലയാളികളുടെ ഓണാഘോഷത്തിൽ അക്ഷരങ്ങളെക്കൊണ്ടൊരു സാഹിത്യസദ്യ    ഒരുക്കാൻ ഇ--മലയാളി ആഗ്രഹിക്കുന്നു.  പ്രിയ എഴുത്തുകാർ പങ്കെടുക്കുക, വിജയിപ്പിക്കുക. 
ലേഖനങ്ങളോ, കഥയോ, കവിതയോ, ഹാസ്യമോ എന്തുമാവട്ടെ അത് ഓണത്തിന്റെ ഐതിഹ്യമോ, ചരിത്രമോ മാത്രമാക്കാതെ അതിനോടനുബന്ധിച്ച നിങ്ങളുടെ അനുഭവങ്ങൾ  ആകുന്നത് നന്നായിരിക്കും. ചില ആശയങ്ങൾ. 
1. ആദ്യമായി വീട് വിട്ടു  നിന്നതിനു ശേഷം വന്ന  ആദ്യത്തെ ഓണം.
2 .വിവാഹത്തിനുശേഷം വന്ന ആദ്യത്തെ ഓണം 
3, ഓണക്കാല ഓർമകളും ആഘോഷങ്ങളും 
4 . അമേരിക്കയിലെ മലയാളികളുടെ  ഭാവിതലമുറയുടെ ഓണാഘോഷം നിങ്ങളുടെ ഭാവനയിൽ 
5 . ഓണകാലത്ത്പറ്റിയ അമളികൾ

നിങ്ങൾ ഒരുക്കുന്ന പൂക്കളങ്ങളുടെ പടം, ഓണക്കോടിയുടുത്ത് കുടുംബങ്ങളുമായുള്ള നിങ്ങളുടെ പടം, ഓണസദ്യക്കുള്ള പാചകവിധികൾ എന്നിവ അയച്ചുതരിക. മാവേലിയായി വേഷമിടുന്നവർ അവരുടെ പടവും, പേര് വിവരങ്ങളും  അയക്കുക. ഇ-മലയാളി അത് പ്രസിദ്ധീകരിക്കും. വായനക്കാരുടെ മാർക്കിന്റെ അടിസ്ഥാനത്തിൽ ഇ-മലയാളിയുടെ 2025 ലെ മാവേലി എന്ന അംഗീകാരം നേടുക. 
എല്ലാവർക്കും  സന്തോഷപ്രദമായ ഓണദിനങ്ങൾ നേരുന്നു.

സ്നേഹത്തോടെ 
ഇ-മലയാളി  പത്രാധിപസമിതി 
 

Join WhatsApp News
Jayan varghese 2025-08-30 10:32:55
ഇമലയാളിക്ക് ഓണ രചനകൾ ക്ഷണിക്കാം. മികച്ചത് തെരഞ്ഞെടുത്ത് പുരസ്‌ക്കരിക്കാം. അത് ഇരുപത്തഞ്ച് ഡോളർ ആണെന്ന് പറയുമ്പോൾ ഇമലയാളിയുടെ മഹത്തായ നിലവാരം താണുപോകുന്നു. ഒരു പൂച്ചെണ്ട് മതിയായിരുന്നല്ലോ സാർ ? ജയൻ വർഗീസ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക