പൊന്നോണപ്പുലരിയില്‍ വന്നു വരിഞ്ഞൊരീ
സ്വപ്ന പുഷ്പങ്ങളേ പൊന്നരിപ്പൂക്കളേ
എങ്ങുനിന്നെങ്ങുനിന്നെത്തിയീ നിങ്ങളീ
ശ്രാവണമാസപ്പുലരിക്കു ചന്തമായ്
മലയാളിപ്പെണ്ണിനേ പൊന്നണിയിക്കുവാന്‍
മലയാള മങ്കയ്ക്കു കുടുമിയില്‍ ചാര്‍ത്തുവാന്‍
മലയാള മക്കള്‍ക്കു പൂക്കുട കൂട്ടുവാന്‍
മലയാള മുറ്റത്തു പൂക്കളം തീര്‍ക്കുവാന്‍
എങ്ങുനിന്നെങ്ങുനിന്ന് എത്തി നീ ദേവതേ
സ്വര്‍ഗ്ഗ സൗന്ദര്യമേ, പൊന്‍കതിര്‍പൂക്കളെ
ഈ ഭൂമിമകളാം കാഞ്ചന സീതപോല്‍
വീണ്ടും പുനര്‍ജനിച്ചാലുമീ ഭൂമിയില്‍
ഓരോ ചിങ്ങത്തിലും സ്വപ്ന സായൂജ്യമായ്
നീ വരൂ....നീ വരൂ.....സ്വപ്ന സൗന്ദര്യമേ