Image

രണ്ടാമത്തെ ഹൃദയം (കവിത: പുഷ്പമ്മ ചാണ്ടി)

Published on 01 September, 2025
രണ്ടാമത്തെ ഹൃദയം (കവിത: പുഷ്പമ്മ ചാണ്ടി)

എനിക്കൊരിക്കൽ തോന്നിയിരുന്നു ,
മനുഷ്യന്‌ ഒരൊറ്റ ഹൃദയം മാത്രം മതിയെന്ന്.
രക്തം ഒഴുകുന്ന ,
ജീവനെ നിലനിർത്തുന്ന
ഒരു സാധാരണ യന്ത്രം.
പക്ഷേ, പോകപ്പോകെ മനസ്സിലായി,
രണ്ടാമതൊരു  ഹൃദയവും എനിക്കുണ്ടെന്ന് ..
ജനനത്താൽ കിട്ടിയതല്ലത്,
നീ എനിക്കു നൽകിയ വരദാനം.

ആദ്യ ഹൃദയം
ശ്വാസത്തിനും നിലനിൽപ്പിനും ,
രണ്ടാമത്തേതോ 
ഓർമ്മകൾക്കും സ്നേഹത്തിനുമുള്ളത്.
ഒന്നും ഉരുവിടാതെ എന്നെ 
മനസ്സിലാക്കുന്ന  യന്ത്രമല്ലേയത് .!
ശരീരങ്ങൾ വേർപെട്ടാലും
ആ സാന്നിധ്യം തുടരും.

ഇത് ദുഃഖത്തിന്റെ സ്മാരകം,
ഓർമ്മകളുടെ അഭയസ്ഥാനം..
അരുതാത്ത ഒരു സ്പന്ദനം 
ചിലപ്പോൾ ഭാരമായ് നെഞ്ചിൽ,
ചിലപ്പോൾ 
ചിറകായ്
കാറ്റുപോലെ നമ്മെയത് ഉയർത്തിടും ...
കാലം ആദ്യ ഹൃദയം
കൈവശപ്പെടുത്തുകിലും
രണ്ടാമത്തേത് നിലനിൽക്കും —
അചഞ്ചലം , കൂടെത്തന്നെ ..
കാരണം ,
അത് എന്റേതെന്നതിലുമുപരി,
മറ്റൊരാളുടെ കൈയ്യിൽ ഭദ്രമാണ്.  
                        
എന്നെ ശാശ്വതമാക്കുന്ന നിത്യ സ്പന്ദനം .

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക