നടി പ്രിയ മറാഠേ (38) അന്തരിച്ചു. കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി അർബുദത്തെ തുടർന്ന് ചികിത്സയിലായിരുന്നു. നിരവധി ഹിന്ദി, മറാത്തി ടിവി ഷോകളിൽ അഭിനയിച്ചിരുന്നു. ‘പവിത്ര രിഷ്ത’ എന്ന പരമ്പരയിലെ വർഷ എന്ന കഥാപാത്രത്തിലൂടെയാണ് നടി പ്രേക്ഷകപ്രീതി പിടിച്ചുപറ്റിയത്.
രോഗവുമായി ദീർഘനാളത്തെ പോരാട്ടത്തിനൊടുവിൽ ഞായറാഴ്ച രാവിലെയായിരുന്നു പ്രിയയുടെ മരണം. പുലർച്ചെ നാലു മണിക്ക് മീരാ റോഡിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. ചികിത്സ നടത്തിയിട്ടും അവർക്ക് സുഖം പ്രാപിക്കാൻ കഴിഞ്ഞില്ല. നടൻ ശന്തനു മോഘെയാണ് ഭർത്താവ്.
ഒരു ഇന്ത്യൻ സ്റ്റാൻഡ്-അപ്പ് കൊമേഡിയനും ടെലിവിഷൻ നടിയുമായിരുന്നു മറാഠെ. മുംബൈയിൽ സ്കൂൾ വിദ്യാഭ്യാസവും കോളേജ് വിദ്യാഭ്യാസവും പൂർത്തിയാക്കിയ ശേഷം അഭിനയ ലോകത്തേക്ക് എത്തി