Image

ശ്രീഗോകുലം മൂവീസിന്‍റെ കത്തനാർ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

Published on 01 September, 2025
ശ്രീഗോകുലം മൂവീസിന്‍റെ കത്തനാർ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

ജയസൂര്യ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം കത്തനാറിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു. മലയാള സിനിമാ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ദിവസങ്ങൾ പ്രീപ്രൊഡക്ഷനും, പോസ്റ്റ് പ്രൊഡക്ഷനും വേണ്ടി വന്നിട്ടുള്ള ചിത്രമാണിത്. ശ്രീഗോകുലം മൂവീസിന്‍റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ചിത്രം റോജിൻ തോമസാണ് സംവിധാനം ചെയ്യുന്നത്. കടമറ്റത്തു കത്തനാർ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജയസൂര്യയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്.


രൂപത്തിലും, വേഷത്തിലുമെല്ലാം ആരെയും അത്ഭുതത്തോടെ ആകർഷിക്കുന്ന ഒരു പോസ്റ്ററാണ് ഫസ്റ്റ് ലുക്കായി എത്തിയിരിക്കുന്നത്. കത്തനാർ എന്ന കഥാപാത്രത്തിന് ഏറ്റവും അനുയോജ്യമായ ലുക്ക്. സമൂഹമാധ്യമങ്ങളിൽ വലിയ തരംഗമായി മാറും എന്നതിൽ തെല്ലും സംശയമില്ല. വലിയ ജനപ്രീതി നേടിയ ഫിലിപ്സ് ആന്‍റ് മങ്കി പെൻ, ഹോം എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് റോജിൻ തോമസ്.

ചരിത്രത്തിന്‍റെ താളുകളിൽ ഏറെ സ്ഥാനം പിടിച്ചിട്ടുള്ള ഫാന്‍റസി കഥയാണ് കടമറ്റത്തു കത്തനാറിന്‍റേത്. പ്രശസ്തനായ കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യ മാലയിലെ ഏറ്റവും ജനശ്രദ്ധ നേടിയ കഥയാണ് കടമറ്റത്തു കത്തനാർ. മന്ത്രവാദവും, മാജിക്കുമൊക്കെയായി കുട്ടികളേയും മുതിർന്നവരേയും ഒരുപോലെ ആകർഷിച്ചതാണ് കടമറ്റത്തു കത്തനാറിന്‍റെ കഥ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക