ഷുഗർലാൻഡ്: റിവർസ്റ്റോൺ മലയാളി സംഘടനയായ 'ഒരുമ' 2025 ഓണാഘാഷമായ പൊന്നോണ നക്ഷത്രരാവ് കാണികളിൽ പൊന്നിൻ പ്രഭ വിതറികൊണ്ട് വിസ്മയാനുഭവത്തിൽ നാട്യ ,നൃത്ത ,സംഗീത മുഹൂർത്തങ്ങളോടെ അരങ്ങേറി.
സുതല ലോകത്ത് നിന്ന് ഭൂമിയിലേക്ക് പ്രജകളെ സന്ദർശിക്കാൻ എത്തിയ മഹാബലിയെ സ്വീകരിക്കുന്നതിന് പ്രതീകത്മകമായി റിവർസ്റ്റോൺ ബാൻഡിൻ്റെയും താലപ്പൊലിയേന്തിയ വനിതകളുടെയും അകമ്പടിയോടെ മഹാബലി ,മേയർ,ജഡ്ജ്,പോലീസ് ക്യാപ്റ്റൻ, ആക്ഷൻ ഹീറോ ഓഫ് മോളിവുഡ് ഇൻ ഹൂസ്റ്റൺ,ഒരുമ എക്സിക്യൂട്ടിവുകൾ,ഇതര സംഘടനാ പ്രതിനിധികൾ എന്നിവരൊത്ത് ഗംഭിര വരവേൽപ്പോടെ വേദിയിൽ എത്തി ഭദ്രദിപം കൊളുത്തി പൊന്നോണ നക്ഷത്ര നിലാവിന് തുടക്കമായി.
ഒരുമ പ്രസിഡൻ്റ്റ് ജിൻസ് മാത്യു കിഴക്കേതിൽ അധ്യക്ഷതയിൽ സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു പൊതു സമ്മേളനം ഉത്ഘാടനം ചെയ്തു.
മോളിവുഡ് ആക്ഷൻ ഹീറോ സ്റ്റാർ ബാബു ആൻറണി കലാമേളക്ക് ഭദ്രദീപം കൊളുത്തി ഉത്ഘാടനം നിർവ്വഹിച്ചു.
ജഡ്ജ് സുരേന്ദ്രൻ പട്ടേൽ മുഖ്യ പ്രഭാഷണം നടത്തി പോലീസ്ക്യാപ്റ്റൻ മനോജ് പൂപ്പാറയിൽ മാഗ് പ്രസിഡൻ്റ് ജോസ് കെ.ജോൺ എന്നിവർആശംസാ പ്രസംഗങ്ങൾ നടത്തി.
ഒരുമയുടെ ഹൈസ്കൂൾ പഠനം പൂർത്തികരിച്ച വിദ്യാർത്ഥികൾക്ക് അവാർഡുകൾ വിതരണം ചെയ്തു.
ഒരുമ സെക്രട്ടറി ജയിംസ് ചാക്കോ സ്വാഗതവും വൈസ് പ്രസിഡൻ്റ് റീനാ വർഗീസ് കൃതജ്ഞതയും പറഞ്ഞു.
ഡോ.ജോസ് തൈപ്പറമ്പിൽ,ഡോ.സീനാ അഷറഫ്,ഡോ.റെയ്നാ റോക്ക്,മേരി ജേക്കബ്,മെർലിൻ സാജൻ എന്നിവർ അവതാരകരുടെ പ്രകടനം കലാമേളക്ക് മാറ്റുരച്ചു.
ഒരുമ മന്നൻ മങ്ക,മിന്നൽ മന്നൻ മങ്ക എന്നിവരെ തെരഞ്ഞെടുത്തു.
പതിനഞ്ചോളം മാസ്മരിക കലാപരിപാടികൾ വേദിയിൽ അരങ്ങേറി.കുട്ടികൾ,മുതിർന്നവർഎന്നിവരുടെ കലാ കടനങ്ങൾ വേദിയെ വർണ്ണ പ്രപഞ്ചമാക്കി
കളരി,തിരുവാതിര, സംഘ ഗാനം എന്നിവയുടെ പശ്ച്ചാത്തലത്തിലുള്ള ഒരുമ ചുണ്ടൻ്റ വരവേൽപ്പ് ഗംഭീരമായി.
ഗാന മേളയും ഓണ സദ്യയും ഒന്നിച്ചാരംഭിച്ചപ്പോൾ നക്ഷത്ര നിലാവ് ആഘോഷം ഉല്ലാസതിമിർപ്പിലായി.
മീഡിയാ പ്രതിനിധി ജീമോൻ റാന്നി,ഫാദർ ജോഷി ജോസ്,ലോയർ മാത്യു വൈരമൺ ഉൾപ്പെടെ അനേകം പ്രമുഖർ പങ്കെടുത്തു.നവീൻ ഫ്രാൻസിസ്,ജോൺ ബാബു,ജിജി പോൾ,സെലിൻ ബാബു,
റോബി ജേക്കബ്,സോണി പാപ്പച്ചൻ,മാത്യ ചെറിയാൻ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി